ETV Bharat / entertainment

ചെമ്മീൻ ചിത്രീകരണം; സത്യൻ മാഷിനെ തേടിയെത്തിയത് രണ്ട് അപകടങ്ങൾ: ഓര്‍മകളില്‍ മകന്‍ സതീഷ് സത്യന്‍ - Sathyan Met An Accident Twice A Day

author img

By ETV Bharat Kerala Team

Published : Jul 31, 2024, 8:16 PM IST

മരണത്തെ മുഖാമുഖം കണ്ടിട്ടും മരണത്തിന് കീഴടങ്ങാതെ ജീവിതത്തിലേക്ക് വന്ന മഹാനടൻ. ചെമ്മീൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സത്യൻ മാഷിനുണ്ടായ രണ്ട് അപകടങ്ങളെ കുറിച്ച് ഓർത്തെടുത്ത് മകൻ സതീഷ് സത്യൻ.

ACTOR SATHYAN  CHEMMEN MOVIE SHOOT  സത്യന് സംഭവിച്ച രണ്ട് അപകടങ്ങൾ  സതീഷ് സത്യൻ
Actor Sathyan (ETV Bharat)
Actor Satheesh Sathyan (ETV Bharat)

എറണാകുളം : മലയാള സിനിമയ്ക്ക് ഇപ്പോഴും പകരക്കാരനെ കണ്ടെത്താൻ ആകാതെ ഒഴിച്ചിട്ടിരിക്കുന്ന സിംഹാസനങ്ങളിൽ ഒന്നാണ് നടൻ സത്യന്‍റേത്. സ്വാഭാവിക അഭിനയത്തിന്‍റെ മൂർത്തി ഭാവമാണ് മാഷ്. മറക്കാനാകത്ത ഒട്ടനവധി കഥാപാത്രങ്ങളെ മലയാളികൾക്ക് സമ്മാനിച്ച മഹാനടൻ. ചെമ്മീൻ എന്ന വിഖ്യാത സിനിമയുടെ ചിത്രീകരണത്തിനിടെ സത്യന് സംഭവിച്ച അപകടത്തെക്കുറിച്ച് ഓർത്തെടുക്കുകയാണ് മകൻ സതീഷ് സത്യൻ.

ചെമ്മീനിലെ വളരെ പ്രശസ്‌തമായ രംഗമാണ് സത്യൻ അവതരിപ്പിച്ച പളനിയുടെ കഥാപാത്രം ഉൾക്കടലിൽ സ്രാവിനെ പിടിക്കാനായി പോവുകയും മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നത്. 1965ൽ ഈ രംഗം ചിത്രീകരിക്കാനായി കടലിന്‍റെ ഒരു ഭാഗത്ത് സ്ഥാനം കണ്ടെത്തി മൂന്ന് നാല് വള്ളങ്ങൾ കൂട്ടിക്കെട്ടി ക്യാമറയും ലൈറ്റും റിഫ്ലക്‌ടറുകളും ഒക്കെ അണിയറ പ്രവർത്തകർ സ്ഥാപിക്കുന്നു.

സംവിധായകൻ രാമു കാര്യാട്ടും ഛായാഗ്രാഹകൻ മാർക്കസ് ബാർട്ടലിയും നടൻ സത്യന്‍റെ വരവിനായി കാത്തിരിക്കുന്നു. കഥാപാത്രത്തെ ഉൾക്കൊണ്ട് ഒരു ചെറു വള്ളത്തിൽ പളനിയായി സത്യൻ അവിടെയെത്തി. ചിത്രീകരണം ആരംഭിക്കുന്നു. പെട്ടെന്ന് കടലിന്‍റെ സ്വഭാവം മാറുകയും കാറും കോളും കൊണ്ട് നിറഞ്ഞ കടൽ പ്രക്ഷുബ്‌ധമാവുകയും ചെയ്‌തു. വള്ളങ്ങളിൽ സ്ഥാപിച്ചിരുന്ന ക്യാമറയും ലൈറ്റും റിഫ്ലക്‌ടറുകളും ഒക്കെ ഇരുന്ന സ്ഥലത്ത് നിന്നും താഴെ വീഴുന്നു.

അണിയറ പ്രവർത്തകർ കടലിൽ വീഴാതെ സ്വയരക്ഷ തേടി ഒരു ഭാഗത്ത് ഒതുങ്ങിക്കൂടി. പക്ഷേ സത്യന്‍റെ വള്ളം മറിഞ്ഞു. വലിയ വള്ളത്തിലേക്ക് തുഴഞ്ഞ് കയറാനുള്ള ശ്രമത്തിനിടെ കടലിൽ വീണുപോയ സത്യനെ പെട്ടെന്ന് തന്നെ കാണാതായി. വലിയ വള്ളത്തിൽ നിൽക്കുകയായിരുന്ന സംവിധായകനും മറ്റു പ്രവർത്തകരും കടലിലേക്ക് നോക്കുമ്പോൾ സത്യനെ കാണാനില്ല. കുറച്ചു സമയം കഴിഞ്ഞതോടെ മലയാളത്തിന്‍റെ മഹാപ്രതിഭ നമ്മളെയൊക്കെ വിട്ടു പോയതായി അവർ കരുതി. പക്ഷേ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് രണ്ട് കൈകൾ അണിയറ പ്രവർത്തകർ നിന്നിരുന്ന വള്ളത്തിലേക്ക് ഉയർന്നുവന്നു പിടിക്കുകയാണ്. പ്രൗഢ ഗംഭീരനായി സത്യൻ മാഷ് വള്ളത്തിലേക്ക് ചാടിക്കയറി.

മൾട്ടിപ്പിൾ മൈലോമാ ബാധിച്ച് ആറുമാസം മാത്രം രോഗികൾ ജീവിച്ചിരിക്കുമ്പോൾ രോഗത്തോട് പടവെട്ടി സത്യൻ മാഷ് ജീവിച്ചത് ഒരു വർഷവും നാലുമാസവുമാണ്. കാൻസറിനെ തോൽപ്പിച്ച ആൾക്ക് കടലിനെ തോൽപ്പിക്കാനാണോ പാട്. പക്ഷേ അന്നേദിവസം മരണത്തിന് സത്യനെ പിടികൂടാൻ ആയില്ലെങ്കിലും മരണം എന്ന ചെകുത്താൻ അദ്ദേഹത്തിന് പിന്നാലെ തന്നെയുണ്ടായിരുന്നു. മികച്ച ഒരു അവസരത്തിനു വേണ്ടി അത് തക്കം പാർത്തിരുന്നു.

അപകടശേഷം ഷൂട്ടിങ് നിർത്തിവച്ച് സത്യൻ തിരുവനന്തപുരത്തെ തന്‍റെ വസതിയിലേക്ക് സ്വന്തം കാർ ഡ്രൈവ് ചെയ്‌ത് തിരിക്കുകയാണ്. ആലപ്പുഴയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ മംഗലാപുരത്തിനും പള്ളിപ്പുറത്തിനും ഇടയിലുള്ള ഒരു വളവിൽ സത്യനെ മരണം പിടികൂടാൻ ഒരു ശ്രമം കൂടി നടത്തി.

ഡ്രൈവിങ്ങിനിടയിൽ ഉറങ്ങിപ്പോയ അദ്ദേഹത്തിന്‍റെ കാർ ഹൈവേയിലെ ഒരു വശത്തുള്ള പോസ്‌റ്റിൽ ഇടിച്ചുനിന്നു. അദ്ദേഹത്തിന്‍റെ വാരിയെല്ലിന് വലിയ പരിക്കുകൾ ഉണ്ടായി. പക്ഷേ മരണം അപ്പോഴും പരാജയപ്പെട്ടു. തിരികെ വീട്ടിലെത്തിയ സത്യൻ മാഷിനെ കാണാൻ മദ്രാസിൽ നിന്നും ആദ്യം ഓടിയെത്തിയത് പ്രേം നസീർ ആയിരുന്നു. രോഗവിവരങ്ങൾ അറിയാൻ തിരുവനന്തപുരത്ത് എത്തിയ നസീർ അദ്ദേഹത്തോടൊപ്പം രണ്ടു മണിക്കൂർ സമയം ചെലവഴിച്ച ശേഷമാണ് തിരികെ പോയത്.

Also Read: 'സിനിമയെന്ന മോഹത്തോട് വിട പറഞ്ഞത് വേദനയോടെ'; മനസ്‌ തുറന്ന് സതീഷ് സത്യൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.