ETV Bharat / entertainment

വെൽസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഓണററി ഡോക്‌ടറേറ്റ് ഏറ്റുവാങ്ങി തെന്നിന്ത്യന്‍ താരം രാം ചരണ്‍ - Ram Charan receives hon doctorate - RAM CHARAN RECEIVES HON DOCTORATE

കലാരംഗത്ത് രാം ചരണ്‍ നൽകിയ സംഭാവനകള്‍ പരിഗണിച്ചാണ് ഡോക്‌ടറേറ്റ് ബിരുദം നൽകി ആദരിക്കുന്നത്.

RAM CHARAN  RAM CHARAN AWARD  രാം ചരണ്‍  വെൽസ് യൂണിവേഴ്‌സിറ്റി
Actor Ram Charan receives an honorary doctorate from Vels University
author img

By ETV Bharat Kerala Team

Published : Apr 13, 2024, 8:17 PM IST

ഹൈദരാബാദ് : ചെന്നൈയിലെ വെൽസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഓണററി ഡോക്‌ടറേറ്റ് ഏറ്റുവാങ്ങി തെന്നിന്ത്യന്‍ താരം രാം ചരൺ. സർവ്വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ താരം മുഖ്യാതിഥിയായി പങ്കെടുത്തു. രാം ചരണ്‍ കലാരംഗത്ത് നൽകിയ സേവനങ്ങള്‍ക്കാണ് പ്രത്യേക ഡോക്‌ടറേറ്റ് ബിരുദം നൽകി ആദരിക്കുന്നത്.

താരത്തിന് പുറമേ, ചന്ദ്രയാന്‍ പ്രോജക്‌ട് കോർഡിനേറ്ററായ ഡോ. പി വീരമുത്തുവേൽ, ട്രിവിട്രോൺ ഹെൽത്ത്‌ കെയറിന്‍റെ സ്ഥാപകനും സിഎംഡിയുമായ ഡോ. ജി എസ് കെ. വേലു, ടേബിള്‍ ടെന്നീസ് താരവും പത്മശ്രീ ജേതാവുമായ അച്ചന്ത ശരത് കമാൽ എന്നിവര്‍ക്കും വെൽസ് സർവകലാശാല ഡോക്‌ടറേറ്റ് നല്‍കി ആദരിച്ചു.

RAM CHARAN  RAM CHARAN AWARD  രാം ചരണ്‍  വെൽസ് യൂണിവേഴ്‌സിറ്റി
രാം ചരണ് വെൽസ് യൂണിവേഴ്‌സിറ്റിയിൽ ഓണററി ഡോക്‌ടറേറ്റ്

തങ്ങളുടെ പ്രിയ താരത്തിന് പദവി നൽകുന്നതിന് സാക്ഷ്യം വഹിച്ചതിൽ സന്തോഷമുണ്ടെന്ന് രാം ചരണിന്‍റെ ആരാധകർ പ്രതികരിച്ചു. 2007-ൽ ചിരുത എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ച രാം ചരൺ, അസംഖ്യം ചിത്രങ്ങളിലെ തന്‍റെ മികച്ച പ്രകടനത്തിന് അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.

നന്തി അവാർഡുകൾ, ഫിലിം ഫെയർ, സൗത്ത് ഇന്ത്യൻ ഇന്‍റര്‍നാഷണൽ മൂവി അവാർഡുകൾ തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. RRR എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ക്രിട്ടിക്‌സ് ചോയ്‌സ് അവാർഡിനുള്ള നാമനിർദ്ദേശവും രംചരണ്‍ നേടിയിരുന്നു.

നിലവിൽ ശങ്കർ സംവിധാനം ചെയ്യുന്ന ഗെയിം ചേഞ്ചറിന്‍റെ ചിത്രീകരണത്തിലാണ് താരം. കിയാര അദ്വാനി, എസ്‌ജെ സൂര്യ, സുനിൽ, നവീൻ ചന്ദ്ര, അഞ്ജലി എന്നിവരുൾപ്പെടെ ചിത്രത്തിലുണ്ട്. ചിത്രം സെപ്റ്റംബറിൽ ദസറ റിലീസായാണ് ഒരുങ്ങുന്നത്. റിലീസ് തീയതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടന്നിട്ടില്ല.

Also Read : രാം ചരണ്‍ - കിയാര ഒന്നിക്കുന്ന 'ഗെയിം ചേഞ്ചര്‍' ; 'ജരഗണ്ടി' ലിറിക്കല്‍ വീഡിയോ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.