ETV Bharat / entertainment

മുകേഷ് പുറത്തേയ്‌ക്ക്; സിനിമ നയരൂപീകരണ സമിതിയില്‍ നിന്നും ഒഴിയും - Mukesh resign film policy committee - MUKESH RESIGN FILM POLICY COMMITTEE

സിനിമ നയരൂപീകരണ സമിതിയില്‍ നിന്നും മുകേഷ് ഒഴിയും. സിപിഐഎം തീരുമാനത്തിലാണ് നടപടി. സിനിമ നയരൂപീകരണ സമിതിയില്‍ നിന്നും മുകേഷിനെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

മുകേഷ്  MUKESH RESIGNATION  FILM POLICY COMMITTEE  മുകേഷ് പുറത്തേയ്‌ക്ക്
Mukesh (ETV Bharat)
author img

By ETV Bharat Entertainment Team

Published : Aug 28, 2024, 10:31 AM IST

സിനിമ നയരൂപീകരണ സമിതിയില്‍ നിന്നും നടനും എംഎല്‍എയുമായ മുകേഷ് ഒഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍. സിപിഐഎം തീരുമാനത്തിലാണ് നടപടി. ഒഴിയാൻ പാർട്ടി നിർദേശം നൽകിയതായി സൂചന.

സിനിമ നയരൂപീകരണ സമിതിയില്‍ നിന്നും മുകേഷിനെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. അതേസമയം എംഎല്‍എ സ്ഥാനത്ത് നിന്നും മുകേഷ് രാജിവയ്‌ക്കില്ല.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ രൂപീകരിച്ചതാണ് സിനിമാനയ രൂപീകരണ സമിതി. സംസ്ഥാന സര്‍ക്കാരിന്‍റെ സിനിമാനയം രൂപീകരിക്കുന്നതിന് വേണ്ടിയാണ് സമിതി രൂപീകരിച്ചത്. ഷാജി എന്‍ കരുണ്‍ അധ്യക്ഷനായ 10 അംഗ സമിതിയാണ് രൂപീകരിച്ചത്.

മഞ്ജു വാര്യര്‍, സംവിധായകന്‍ ബി.ഉണ്ണികൃഷ്‌ണന്‍, പത്മപ്രിയ, നിഖില വിമല്‍, രാജീവ് രവി, സന്തോഷ് കുരുവിള, സി അജോയ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

Also Read: യുവ നടിയുടെ പരാതി; നടന്‍ സിദ്ദിഖിനെതിരെ കേസെടുത്തു - Case registered against Siddique

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.