ETV Bharat / entertainment

'ഇന്ത്യൻ സിനിമയുടെ തീരാനഷ്‌ടം'; റാമോജി റാവുവിന്‍റെ വിയോഗത്തിൽ നടൻ മുകേഷ് - Mukesh Reacts To The Demise Of Ramoji Rao

author img

By ETV Bharat Kerala Team

Published : Jun 8, 2024, 1:18 PM IST

ഇന്ത്യൻ സിനിമയ്ക്ക്‌ അഭിമാനകരമായ റാമോജി ഫിലിം സിറ്റി സിനിമ ലോകത്തിന് സമ്മാനിച്ച അദ്ദേഹത്തിന്‍റെ വിയോാഗം ഇന്ത്യൻ സിനിമയുടെ തീരാനഷ്‌ടമെന്ന് നടൻ മുകേഷ്.

റാമോജി റാവു  മുകേഷ്  Mukesh On Ramoji Rao  MUKESH ON RAMOJI FILM CITY
Actor Mukesh Reacts To The Demise Of Ramoji Rao (ETV Bharat)
റാമോജി റാവുവിന്‍റെ വിയോഗത്തിൽ പ്രതികരിച്ച് നടൻ മുകേഷ് (ETV Bharat)

എറണാകുളം: പത്മവിഭൂഷൺ റാമോജി റാവുവിന്‍റെ വിയോഗം ഇന്ത്യൻ സിനിമയ്ക്ക് തീരാനഷ്‌ടമാണെന്ന് നടനും എംഎൽഎയുമായ മുകേഷ് ഇടിവി ഭാരതിനോട്. ഇന്ത്യയിലെ തന്നെ ഏറ്റവും അഭിമാനമായിട്ടുള്ള ഫിലിം സ്‌റ്റുഡിയോ ആണ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റി. ഞാൻ അഭിനയിച്ച ഉദയനാണ് താരം, മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹം അങ്ങനെ രണ്ടു ചിത്രങ്ങളാണ് റാമോജി ഫിലിം സിറ്റിയിൽ ചിത്രീകരിച്ചിട്ടുള്ളത്.

ബ്രഹ്മാണ്ഡ സിനിമകൾ ഒരുക്കുന്നതിന് വിദേശത്തുള്ള ലൊക്കേഷനുകൾ അന്വേഷിച്ചു പോകണ്ട, അതിന് ഇന്ത്യയിൽ തന്നെ വലിയ മാർഗങ്ങളുണ്ട് എന്ന് കാണിച്ചുതന്ന വലിയൊരു കാഴ്‌ചപ്പാടിന് ഉടമയാണ് റാമോജി റാവു. സിനിമകൾ ചിത്രീകരിച്ചിട്ടുണ്ട് എന്നല്ലാതെ അദ്ദേഹവുമായി ഒരിക്കലും പരിചയപ്പെടാൻ സാധിച്ചിരുന്നില്ല. പക്ഷേ അദ്ദേഹത്തെക്കുറിച്ച് വ്യക്തമായി അറിയാം.

തീരാനഷ്‌ടത്തിൽ വേദനയോടെ അദ്ദേഹത്തെ എക്കാലവും ഇന്ത്യൻ സിനിമ വ്യവസായം ഓർത്തിരിക്കും. അദ്ദേഹത്തിന്‍റെ ആത്‌മാവിന് നിത്യശാന്തി നേരുന്നു എന്നും മുകേഷ് പറഞ്ഞു.

Also Read : 'ഇന്ത്യൻ സിനിമ മേഖലയ്ക്ക് തീരാ നഷ്‌ടം'; റാമോജി റാവുവിന്‍റെ വിയോഗത്തിൽ സന്തോഷ് ശിവൻ - Santosh Sivan S TRIBUTE TO RAMOJI RAO

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.