ETV Bharat / entertainment

നടൻ മേഘനാഥൻ അന്തരിച്ചു; വിടപറഞ്ഞത് വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ പ്രതിഭ - ACTOR MEGHANADHAN PASSES AWAY

വില്ലൻ വേഷങ്ങളിലൂടെ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയനായ നടൻ കൂടിയാണ് മേഘനാഥൻ

ACTOR MEGHANADHAN  MALAYALAM ACTOR  നടൻ മേഘനാഥൻ  LATEST MALAYALAM NEWS
Actor Meghanadhan (Facebook)
author img

By ETV Bharat Kerala Team

Published : Nov 21, 2024, 6:32 AM IST

കോഴിക്കോട്: നടൻ മേഘനാഥൻ (60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍ കഴിയവെ ആണ് അന്ത്യം. നടൻ ബാലൻ കെ നായരുടെ മകനായ അദ്ദേഹം 1983 ൽ അസ്ത്രം എന്ന മലയാള ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. 50ലധികം മലയാള സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ചക്രം, ചെങ്കോൽ, ഈ പുഴയും കടന്ന്, പാഞ്ചജന്യം, നേരറിയൻ സി.ബി.ഐ, ക്രൈം ഫയൽ, മലപ്പുറം ഹാജി മഹാനായ ജോജി, ആക്ഷൻ ഹീറോ ബിജു ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടു. സ്ത്രീത്വം, മേഘസന്ദേശം, കഥയറിയാതെ, ധനുമാസപ്പെണ്ണ് എന്നീ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചു.

വില്ലൻ വേഷങ്ങളിലൂടെ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയനായ നടൻ കൂടിയാണ് മേഘനാഥൻ. മലയാള ചലച്ചിത്രങ്ങൾക്ക് പുറമെ തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സംസ്‌കാരം ഷൊർണ്ണൂരിലുള്ള വീട്ടിൽ വച്ച് നടക്കും. ഭാര്യ സുസ്‌മിത, മകൾ പാർവതി.

Read Also: മമ്മൂട്ടിയും മോഹന്‍ലാലും നയന്‍താരയും വന്‍ താരനിരയും; മഹേഷ് നാരായണന്‍ ചിത്രത്തിന് ശ്രീലങ്കയില്‍ തുടക്കം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.