ETV Bharat / entertainment

മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചത് കൊണ്ട് മാത്രം പ്രേക്ഷകര്‍ ഓര്‍ത്തിരിക്കണമെന്നില്ല : ഹരിശ്രീ അശോകന്‍ - HARISREE ASHOKAN NEW MOVIE - HARISREE ASHOKAN NEW MOVIE

ശിവകുമാർ കാങ്കോൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ അന്ത്രു ദ മാനില്‍ കേന്ദ്ര കഥാപാത്രമായി ഹരിശ്രീ അശോകന്‍ എത്തുന്നു.

ACTOR HARISREE ASHOKAN  HARISREE ASHOKAN MOVIE  ANTHRU THE MAN MOVIE
Harisree Ashokan (ETV Barat)
author img

By ETV Bharat Kerala Team

Published : May 31, 2024, 9:08 PM IST

Updated : Jun 1, 2024, 9:22 AM IST

ഹരിശ്രീ അശോകന്‍ മാധ്യമങ്ങളോട് (ETV Bharat)

രിശ്രീ അശോകനെ കേന്ദ്ര കഥാപാത്രമാക്കി ശിവകുമാർ കാങ്കോൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അന്ത്രു ദ മാൻ. ചിത്രത്തിന്‍റെ വിശേഷങ്ങൾ പങ്കുവെച്ച് ഹരിശ്രീ അശോകനും മറ്റ് അണിയറ പ്രവർത്തകരും കഴിഞ്ഞദിവസം മാധ്യമങ്ങൾക്ക് മുന്നിലെത്തി. സിനിമയിലെ കഥാപാത്രമായ അന്ത്രുവിനെ അവതരിപ്പിക്കുമ്പോൾ ആദ്യാവസാനം ലഭിച്ച ത്രിൽ പറഞ്ഞറിയിക്കാനാകാത്തതാണ്. ഓരോ രംഗത്തിലും കഥാപാത്രത്തെ വളരെ സൂക്ഷ്‌മതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ടായിരുന്നു.

അധികം ബന്ധു ബലമില്ലാത്ത നിഷ്‌കളങ്കനായ വടക്കേ മലബാറുകാരനാണ് അന്ത്രു. അന്ത്രുവും അവന്‍റെ ഉമ്മയും തമ്മിലുള്ള ആത്മബന്ധം വളരെ രസകരമായി സിനിമയിൽ ആവിഷ്‌കരിച്ചിട്ടുണ്ട്. ഉമ്മയുമായുള്ള രംഗങ്ങൾ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ അങ്ങനെ ഒരു ഉമ്മ എനിക്കും ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാന്‍ ഉള്ളിൽ ആഗ്രഹിച്ചിരുന്നു എന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു.

പഞ്ചാബി ഹൗസിലെയും ഗോഡ് ഫാദറിലെയും ചെറിയ വേഷങ്ങള്‍ മലയാളികൾ എക്കാലവും ഓർത്തിരിക്കുന്നതിന് കാരണം ആ സിനിമകൾ വലിയ വിജയമായതുകൊണ്ടാണ്. മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചത് കൊണ്ട് മാത്രം നമ്മുടെ പ്രകടനം പ്രേക്ഷകർ വിലയിരുത്തണമെന്നില്ല. പ്രേക്ഷകരുടെ മനസ്സിൽ കഥാപാത്രങ്ങളെ കുടിയിരുത്തുന്നതിന് സിനിമയുടെ വിജയം കൂടി പ്രധാന പങ്ക് വഹിക്കുന്നു.

അടുത്തിടെ ഞാൻ അഭിനയിച്ച കടകൻ എന്ന ചിത്രം വലിയ പരാജയമായിരുന്നു. കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ഞാൻ ആ സിനിമയിൽ അവതരിപ്പിച്ചത്. ബ്രഹ്മയുഗത്തിനും പ്രേമലുവിനും ഒപ്പം കടകം റിലീസ് ആയതോടെ തിയേറ്ററിൽ വലിയ പരാജയമായി. അതുകൊണ്ടുതന്നെ എന്‍റെ കഥാപാത്രത്തെയും ആരും ശ്രദ്ധിച്ചില്ല.

ഈയിടെ പുറത്തിറങ്ങി വലിയ ചർച്ചാവിഷയവും സാമ്പത്തിക വിജയവും നേടിയ ആട്ടം എന്ന ചിത്രം മറ്റ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്‌തമാണ് . ഒരു കൊമേഷ്യല്‍ ഘടകത്തിന് അപ്പുറം മികച്ച കലാമൂല്യമുള്ള ആശയവും ചർച്ച ചെയ്യുന്ന സിനിമ പ്രേക്ഷകർ ഏറ്റെടുത്തു. അതേ രീതിയിലുള്ള പ്രേക്ഷക പിന്തുണയാണ് അന്ത്രു ദ മാൻ എന്ന സിനിമയും പ്രതീക്ഷിക്കുന്നത്. ചിത്രം വിജയമായാൽ എന്‍റെ കഥാപാത്രവും ചർച്ചാവിഷയമാകു ഹരിശ്രീ അശോകൻ പ്രതികരിച്ചു.

ALSO READ: നന്ദമൂരി ബാലകൃഷ്‌ണ പൊതുവേദിയില്‍ പിടിച്ചുതള്ളിയ സംഭവം; പ്രതികരിച്ച് അഞ്ജലി, ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്

Last Updated : Jun 1, 2024, 9:22 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.