ETV Bharat / entertainment

നടന്‍ ഗണപതി അറസ്‌റ്റില്‍

മദ്യലഹരിയില്‍ അമിത വേഗത്തില്‍ അപകടകരമായി വാഹനം ഓടിച്ച ഗണപതിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ആലുവയില്‍ നിന്നും ഗണപതിയുടെ വാഹനം അമിതവേഗത്തില്‍ പോകുന്നത് എറണാകുളം പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടന്‍റെ വാഹനം തടഞ്ഞ് പൊലീസ് കസ്‌റ്റഡിയിലെടുത്തത്.

GANAPATHI  ഗണപതി അറസ്‌റ്റില്‍  ഗണപതി  POLICE CASE AGAINST GANAPATHI
Ganapathi (ETV Bharat)
author img

By ETV Bharat Entertainment Team

Published : 2 hours ago

മദ്യപിച്ച് അമിത വേഗത്തില്‍ വാഹനം ഓടിച്ച നടന്‍ ഗണപതിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. മദ്യലഹരിയില്‍ അലക്ഷ്യമായി വാഹനം ഓടിച്ചതിനെതിരെ കളമശ്ശേരി പൊലീസ് ആണ് നടനെതിരെ കേസെടുത്ത് അറസ്‌റ്റ് രേഖപ്പെടുത്തിയത്. അതേസമം ഗണപതിയെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

ശനിയാഴ്‌ച്ച രാത്രിയോടെയാണ് സംഭവം. ആലുവയില്‍ നിന്നും അമിത വേഗത്തില്‍ അപകടകരമായി കാര്‍ ഓടിച്ച ഗണപതിയുടെ വാഹനം കളമശ്ശേരിയില്‍ നിന്നുള്ള പെട്രോളിംഗ് സംഘം തടയുകയായിരുന്നു. ദേശീയ പാതയില്‍ അങ്കമാലിക്കും കളമശ്ശേരിക്കും ഇടയില്‍ ഗണപതിയുടെ വാഹനം അമിതവേഗത്തില്‍ പോകുന്നത് എറണാകുളം പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

ആലുവ, അത്താണി എന്നിവിടങ്ങളില്‍ ഗണപതിയുടെ വാഹനം തടയാന്‍ പൊലീസ് ശ്രമിച്ചെങ്കിലും നിര്‍ത്താതെ പോകുകയായിരുന്നു. തുടര്‍ന്ന് കളമശ്ശേരിയില്‍ വാഹനം തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് നടന്‍ മദ്യപിച്ചതായി പൊലീസ് കണ്ടെത്തിയത്. കണ്ണൂര്‍, തിരുവനന്തപുരം സ്വദേശീകളായ മൂന്ന് പേര്‍ക്കൊപ്പമാണ് നടന്‍ സഞ്ചരിച്ചതെന്നും പൊലീസ് പറയുന്നു. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേസിയാണ് ഗണപതി.

Also Read: വാക്കുകള്‍ക്ക് അപ്പുറം ഗണപതിയുടെ 'ഒന്ന് ചിരിക്കൂ'

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.