പവര്‍ ഗ്രൂപ്പ് എന്നൊന്ന് ഉണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് ഇതുവരെ മനസിലായിട്ടില്ലെന്ന് ധ്യാന്‍ ശ്രീനിവാസന്‍. ബാഡ് ബോയ്‌സ് എന്ന ചിത്രത്തിന്‍റെ പ്രചാരണവുമായി ബന്ധപ്പെട്ട വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളിലും സത്യാവസ്ഥയുണ്ട്. അവരവരുടെ അനുഭവങ്ങളായിരിക്കുമല്ലോ കമ്മിറ്റിക്ക് മുമ്പാകെ മൊഴി കൊടുത്തിട്ടുണ്ടാവുകയെന്നും താരം പറഞ്ഞു. ഇവിടെ സ്വജന പക്ഷപാതമുണ്ട്. ഉദാഹരണത്തിന് വിനീത് ശ്രീനിവാസന് ഒരു ഗ്രൂപ്പുണ്ട്. ആഷിഖ് അബുവിന് വേറൊരു ഗ്രൂപ്പുണ്ട്.
എന്തൊക്കെ പറഞ്ഞാലും അങ്ങനെയൊന്നുണ്ട്. അതിന്‍റെ മുകളില്‍ പവര്‍ഗ്രൂപ്പുണ്ട് എന്നൊന്നും വിശ്വസിക്കാന്‍ പറ്റുന്ന കാര്യമല്ല. നെപ്പോ കിഡ്‌സിനെ വച്ച് വിനീത് ശ്രീനിവാസന്‍ ചെയ്‌ത ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ആ രീതിയില്‍ വച്ച് നോക്കുമ്പോള്‍ അദ്ദേഹം വേറെ ഗ്രൂപ്പ് ആണ്. ഗ്രൂപ്പിസം എന്നുമുണ്ട്. അപ്പോഴും എന്താണ് പവര്‍ ഗ്രൂപ്പെന്ന് മനസിലാവുന്നില്ലെന്നും ധ്യാന്‍ പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നിവിന്‍ പോളിക്കെതിരെ യുവതി നല്‍കിയ പീഡന പരാതിയെ കുറിച്ചും ധ്യാന്‍ ശ്രീനിവാസന്‍ സംസാരിച്ചു. മാനനഷ്‌ടത്തിന് ആ സ്ത്രീക്കെതിരെയാണ് പരാതി നല്‍കേണ്ടത്. നിവിനെ കുറിച്ച് തുടക്കം മുതല്‍ പരസ്‌പര വിരുദ്ധമായ കാര്യമാണല്ലോ പറഞ്ഞുകൊണ്ടിരുന്നത്. ആ ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാമവുമില്ലെന്ന് കേള്‍ക്കുന്ന ആര്‍ക്കും മനസിലാവും.
ശരിക്കും മോശം അനുഭവം നേരിടേണ്ടി വന്ന സ്ത്രീകളുടെ പരാതികള്‍ക്കാണ് ഇതുപോലുള്ള വ്യാജ ആരോപണങ്ങള്‍ കാരണം വിശ്വാസ്യത നഷ്‌ടപ്പെടുന്നത്. എല്ലാവരും ശരിയാണെന്ന് നമുക്ക് പറയാന്‍ കഴിയില്ലല്ലോ. ഇതെല്ലാം കേള്‍ക്കുന്ന എല്ലാവര്‍ക്കും ആശയകുഴപ്പം ഉണ്ടാവും. ധ്യാന്‍ പറഞ്ഞു.
Also Read: ത്രില്ലർ ചിത്രവുമായി ധ്യാന്‍ ശ്രീനിവാസനെത്തുന്നു ; 'പാർട്നേഴ്‌സി'ന്‍റെ റിലീസ് ഡേറ്റ് പുറത്ത്