ETV Bharat / entertainment

പ്രേക്ഷകരെ ആവേശത്തിലാക്കാൻ 'ആവേശം' ഏപ്രില്‍ 11 ന് തീയേറ്ററുകളിലെത്തും - jithu madhavan

രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആവേശം' എന്ന ചിത്രത്തിന്‍റെ ഒഫീഷ്യൽ ടീസർ റിലീസായി. ഫഹദ് ഫാസിലാണ് ചിത്രത്തിന്‍റെ നായകൻ. ഏപ്രിൽ 11-ന് ചിത്രം തീയേറ്ററുകളില്‍ എത്തും.

aavesham  fahadh faasil  ഫഹദ് ഫാസില്‍  jithu madhavan  film release date
'ആവേശം' ഏപ്രില്‍ 11 ന് തീയേറ്ററുകളിലെത്തും
author img

By ETV Bharat Kerala Team

Published : Jan 24, 2024, 4:25 PM IST

2023 ലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ 'രോമാഞ്ചം' എന്ന് സിനിമയിലൂടെ ജനശ്രദ്ധ നേടിയ സംവിധായകനാണ് ജിത്തു മാധവൻ. രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആവേശം' എന്ന ചിത്രത്തിന്‍റെ ഒഫീഷ്യൽ ടീസർ റിലീസായി (The Official Teaser Of The Film 'Aavesham' Released).

  • " class="align-text-top noRightClick twitterSection" data="">

ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രം അൻവർ റഷീദ് എന്റർടൈൻമെന്‍റ്, ഫഹദ് ഫാസിൽ ആന്‍റ് ഫ്രണ്ട്സ് എന്നീ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസീം എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി,സജിൻ ഗോപു,പ്രണവ് രാജ്, മിഥുൻ ജെ എസ്,റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ് രാജേന്ദ്രൻ, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.

സമീർ താഹിർ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്‍റെ വരികൾക്ക് സുഷിൻ ശ്യാമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. കോമഡിക്കും ആക്ഷനും ഓരു പോലെ പ്രാധാന്യം നല്‍കുന്ന ചിത്രമാണ് 'ആവേശം' എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. 2024 ഏപ്രിൽ 11-ന് ചിത്രം തീയേറ്ററുകളില്‍ എത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.