ETV Bharat / entertainment

70th NATIONAL FILM AWARDS LIVE UPDATES: ദേശീയ ചലച്ചിത്ര പുരസ്‌കാരം മികച്ച ചിത്രം ആട്ടം, നടിയായി നിത്യ മേനന്‍

ഫിലിം പോസ്‌റ്റര്‍ ഇ ടി വി ഭാരത് മലയാളം
70TH NATIONAL FILM AWARD CEREMONY (ETV Bharat)
author img

By ETV Bharat Entertainment Team

Published : Oct 8, 2024, 3:50 PM IST

Updated : Oct 8, 2024, 6:57 PM IST

70-ാമത് ദേശീയ പുരസ്‌കാര വിതരണം ന്യൂഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടക്കുന്നു. പ്രൗഢഗംഭീരമായ ഈ ചടങ്ങില്‍ ചലച്ചിത്ര പ്രവര്‍ത്തകരും രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്നു. മലയാളത്തിന്‍റെ അഭിമാനമായി ആട്ടം സിനിമയും മികച്ച നടിയായി നിത്യ മേനനുമാണ്.

രാഷ്‌ട്രപതി ദ്രൗപതി മുര്‍മു അവാര്‍ഡ് വിതരണം ചെയ്യും. മികച്ച നടനുള്ള പുരസ്‌കാരം ഋഷഭ് ഷെട്ടിയും മികച്ച നടിമാര്‍ക്കുള്ള പുരസ്‌കാരം നിത്യ മേനനും മാനസി പരേഖും ഏറ്റുവാങ്ങും.

2022 ലെ ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാര വിതരണമാണ് ഇന്ന് (ഒക്‌ടോബര്‍ 8) നടക്കുന്നത്. ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ പരമോന്നത പുരസ്‌കാരമായ ദാദാസാഹേബ് ഫാല്‍ക്കെ അടക്കം ചടങ്ങില്‍ സമ്മാനിക്കും.

സൗദി വെള്ളക്കയാണ് മികച്ച മലയാള ചലച്ചിത്രം. 2022 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്‌ത ചിത്രങ്ങളാണ് 70മത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് പരിഗണിച്ചത്. മികച്ച ബാലതാരം - ശ്രീപഥ് (മാളികപ്പുറം), മികച്ച ഗായിക - ബോംബെ ജയശ്രീ (സൗദി വെള്ളക്ക), മികച്ച ചിത്രസംയോജനം - ആട്ടം (മഹേഷ് ഭുവനേന്ദ്) എന്നിങ്ങനെയാണ് മലയളാത്തിലെ മറ്റ് പുരസ്‌ക്കാര നേട്ടങ്ങള്‍.

LIVE FEED

6:22 PM, 8 Oct 2024 (IST)

70th NATIONAL FILM AWARDS LIVE UPDATES: സമൂഹത്തില്‍ മാറ്റം കൊണ്ടുവരാനുള്ള ശക്തമായ മാധ്യമമാണ് സിനിമ- ദ്രൗപതി മുര്‍മു

70ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം ദ്രൗപതി മുര്‍മുവിന്‍റെ പ്രസംഗത്തോടെ സമാപനം.

"സമൂഹത്തില്‍ മാറ്റം കൊണ്ടുവരാനുള്ള ശക്തമായ മാധ്യമങ്ങളാണ് സിനിമയും സമൂഹമാധ്യമങ്ങളുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത് സമൂഹത്തില്‍ ശക്തമായ സ്വാധീനം ചെലുത്തുന്നു. അവാര്‍ഡ് ലഭിച്ച എല്ലാ സിനിമകളും വ്യത്യസ്‌തമാണ്. പക്ഷേ അവയെല്ലാം ഇന്ത്യയുടെ നേര്‍കാഴ്‌ചകളാണ്. അത് നമ്മുടെ പൈതൃകത്തെയും സംസ്‌കാരത്തെയും സൂചിപ്പിക്കുന്നതാണ്". ദേശീയ ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങില്‍ രാഷ്‌ട്രപതി മുര്‍മു പറഞ്ഞു.

6:07 PM, 8 Oct 2024 (IST)

70th NATIONAL FILM AWARDS LIVE UPDATES: മികച്ച ബാലതാരമായി ശ്രീപദ്

മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് ശ്രീപദ് ഏറ്റുവാങ്ങി. മാളികപ്പുറം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ശ്രീപദിന് അവാര്‍ഡ് നേടിക്കൊടുത്തത്.

"ഈ അവാര്‍ഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. സന്തോഷമുണ്ട് മികച്ച ബാലതാരമായി തെരെഞ്ഞെടുത്തതിന്. ടിക് ടോക് താരമായിരുന്നു,ഇത് അഭിനയത്തിന് കൂടുതല്‍ സഹായിച്ചു, ശ്രീപദ് പറഞ്ഞു.

വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണിത്. 2022 ഡിസംബറിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.

5:52 PM, 8 Oct 2024 (IST)

70th NATIONAL FILM AWARDS LIVE UPDATES: ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ഏറ്റുവാങ്ങി മിഥുന്‍ ചക്രവര്‍ത്തി

70ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങില്‍ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് രാഷ്ട്രപതി മുര്‍മുവില്‍ നിന്ന് ഏറ്റുവാങ്ങി മിഥുന്‍ ചക്രവര്‍ത്തി. ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹിബ് സാഹിബ് ഫാല്‍ക്കെ പുരസ്കാരമാണ് വിഖ്യാത നടന്‍ മിഥുന്‍ ചക്രവര്‍ത്തി ഏറ്റുവാങ്ങിയത്. പതിറ്റാണ്ടുകള്‍ നീളുന്ന അഭിനയ സപര്യയാണ് മിഥുന്‍ ചക്രവര്‍ത്തിയെ ഈ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കാന്‍ കാരണം.

5:49 PM, 8 Oct 2024 (IST)

70th NATIONAL FILM AWARDS LIVE UPDATES: മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി ഋഷഭ് ഷെട്ടി

മികച്ച നടനുള്ള പുരസ്കാരം ഋഷഭ് ഷെട്ടി ഏറ്റുവാങ്ങി. കാന്താര എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഋഷഭ് ഷെട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തത്. 70 ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരമാണ് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു സമ്മാനിച്ചത്. കാന്താരയുടെ സംവിധായകന്‍ കൂടിയാണ് ഋഷഭ് ഷെട്ടി.

5:43 PM, 8 Oct 2024 (IST)

70th NATIONAL FILM AWARDS LIVE UPDATES: മലയാളത്തിന് അഭിമാനമായി 'ആട്ടം' ആനന്ദ് ഏകര്‍ഷി പുരസ്‌കാരം ഏറ്റുവാങ്ങി

70ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര തിളക്കത്തോടെ ആട്ടം സിനിമ. ആനന്ദ് ഏകര്‍ഷി സംവിധാനം ആട്ടം മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു.

"ഇത് എന്‍റെ ആദ്യത്തെ സിനിമയാണ്. മൂന്ന് ദേശീയ അവാര്‍ഡുകളാണ് ഈ ചിത്രം നേടിയത്. ഇത് ഞങ്ങള്‍ക്ക് വലിയ ബഹുമതിയാണ്. ആഗോളതലത്തിലുള്ള പ്രേക്ഷകരെ ഇത് ആകര്‍ഷിക്കാന്‍ ഈ അവാര്‍ഡ് സഹായകരമാവും." ആട്ടം സിനിമയുടെ സംവിധായകന്‍ ആനന്ദ് ഏകര്‍ഷി പറഞ്ഞു. മികച്ച സിനിമ, മികച്ച എഡിറ്റിംഗ്, മികച്ച തിരക്കഥ എന്നീ അവാര്‍ഡുകളാണ് ആട്ടം സിനിമ സ്വന്തമാക്കിയത്.

5:21 PM, 8 Oct 2024 (IST)

70th NATIONAL FILM AWARDS LIVE UPDATES: മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം അര്‍പിത മുഖര്‍ജിക്ക്

മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം അര്‍പിത മുഖര്‍ജി രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് ഏററുവാങ്ങി. ഹിന്ദി സിനിമ ഗുല്‍മോഹറിലെ തിരക്കഥയും സംഭാഷണവും ഒരുക്കിയതിനാണ് അവാര്‍ഡ്.

5:15 PM, 8 Oct 2024 (IST)

70th NATIONAL FILM AWARDS LIVE UPDATES: മികച്ച നടന്‍ ഋഷഭ് ഷെട്ടി

മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി കാന്താരയുടെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി.

"ഓരോ സിനിമയ്‌ക്കും ഓരോ സ്വാധീനമുണ്ട്. സമൂഹത്തില്‍ മാറ്റമോ സ്വാധീനമോ കൊണ്ടുവരുന്ന സിനിമകള്‍ നിര്‍മിക്കുക എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യം. എല്ലാ പ്രേക്ഷകരോടും നന്ദി പറയുന്നു. ദേശീയ അവാര്‍ഡുകള്‍ കലാകാരന്‍റെ അഭിമാനകരമായ പ്രതിഫലമാണ്", ഋഷഭ് ഷെട്ടി പറഞ്ഞു.

5:04 PM, 8 Oct 2024 (IST)

70th NATIONAL FILM AWARDS LIVE UPDATES: മികച്ച സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍

മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി എ ആര്‍ റഹ്മാന്‍. മണിരത്നം സംവിധാനം ചെയ്‌ത് 2022 ല്‍ പുറത്തിറങ്ങിയ പൊന്നിയിന്‍ സെല്‍വന്‍ 1 ലെ പശ്ചാത്തല സംഗീതത്തിനാണ് എ ആര്‍ റഹ്മാനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഇത് ഏഴാമത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരമാണ് അദ്ദേഹം നേടുന്നത്.

5:01 PM, 8 Oct 2024 (IST)

70th NATIONAL FILM AWARDS LIVE UPDATES: മികച്ച നടിക്കുള്ള അവാര്‍ഡ് ഏറ്റുവാങ്ങി നിത്യ മേനന്‍

"ദേശീയ ചലച്ചിത്ര അവാർഡ് എൻ്റെ കഠിനാധ്വാനത്തെ സാധൂകരിക്കുന്നു. ഇതൊരു ഉത്തരവാദിത്വമാണെന്ന് ഞാൻ കരുതുന്നില്ല. ഈ അവസരം ആഘോഷിക്കാനും ആസ്വദിക്കാനുമുള്ള ഒന്നാണെന്ന് ഞാൻ കരുതുന്നു. അതാണ് ഞാൻ ചെയ്യുന്നത്. ഞാൻ ഇവിടെ ആഘോഷിക്കാൻ പോകുന്നു. പത്ത്, 15 വർഷമായി ഞാന്‍ ജോലി ചെയ്യുന്നു. ഇപ്പോൾ ഇത് എനിക്കൊരു ആഘോഷമാണ്. എനിക്ക് ഉത്തരവാദിത്വങ്ങള്‍ ഒന്നുമില്ല. സന്തോഷം മാത്രം. ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള തിരക്കഥകളുമായി താമസിയാതെ ആരെങ്കിലും എന്നെക്കുറിച്ച് ചിന്തിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നല്ല സംവിധായകര്‍ക്കൊപ്പവും നല്ല എഴുത്തുകാർക്കൊപ്പവും പ്രവർത്തിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്", ദേശീയ ചലച്ചിത്ര അവാര്‍ഡ് ഏറ്റുവാങ്ങുന്നതിന് തൊട്ടുമുന്‍പ് നിത്യ മേനന്‍ പറഞ്ഞു.

തമിഴ് സിനിമയായ തിരുച്ചിത്രമ്പലത്തിനാണ് നിത്യമേനന് മികച്ച നടിക്കുള്ള അവാര്‍ഡ് നേടിക്കൊടുത്തത്.

4:55 PM, 8 Oct 2024 (IST)

70th NATIONAL FILM AWARDS LIVE UPDATES:മനോജ് ബാജ്പേയ്

മനോജ് ബാജ് പേയ് ഇത് നാലാം തവണയാണ് ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടുന്നത്. ഗുല്‍മോഹര്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ് ലഭിച്ചത്. ഫീച്ചര്‍ ഫിലിം വിഭാഗത്തിലാണ് മനോജ് ബാജ്പേയിയെ തിരഞ്ഞെടുത്തത്.

4:38 PM, 8 Oct 2024 (IST)

70th NATIONAL FILM AWARDS LIVE UPDATES: സംഗീത സംവിധായകന്‍ വിശാല്‍ ഭരദ്വാജ് പുരസ്‌കാരം ഏറ്റുവാങ്ങി

ചലച്ചിത്ര നിര്‍മാതാവും സംഗീത സംവിധായകനുമായ വിശാല്‍ ഭരദ്വാജ് തന്‍റെ ഒന്‍പതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ഏറ്റുവാങ്ങി. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരമാണ് നല്‍കിയത്. ഫര്‍ത്ത് എന്ന ഹ്രസ്വചിത്രത്തിനാണ് പുരസ്‌കാരം.

4:29 PM, 8 Oct 2024 (IST)

70th NATIONAL FILM AWARDS LIVE UPDATES: എ ആര്‍ റഹ്മാന്‍

പൊന്നിയിന്‍ സെല്‍വന്‍ 1 എന്ന ചിത്രത്തിന് വേണ്ടി ഒരുക്കിയ സംഗീതത്തിനാണ് ദേശീയ ചലച്ചിത്ര പുരസ്‌കാരം സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാനെ തേടിയെത്തിയത്.

"ഇത് എന്‍റെ ഏഴാമത്തെ ദേശീയ അവാര്‍ഡ് ആണ്. ഈ അവാര്‍ഡ് ലഭിച്ചതില്‍ ഞാന്‍ ദൈവത്തോടും സംവിധായകന്‍ മണിരത്‌നത്തോടും നന്ദിപറയുന്നു. ഈ സിനിമ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. അതിന് അതിരുകളില്ല". സംഗീത സംവിധാകന്‍ എ ആര്‍ റഹ്മാന്‍ പറഞ്ഞു.

4:12 PM, 8 Oct 2024 (IST)

70th NATIONAL FILM AWARDS LIVE UPDATES: മണിരത്നം സംവിധാനം ചെയ്‌ത ചിത്രമാണ് പൊന്നിയന്‍ സെല്‍വന്‍ 1.

ഇത് വളരെ പ്രത്യേക നിറഞ്ഞ സിനിമയാണ് പൊന്നിയിന്‍ സെല്‍വന്‍ 1 എന്ന് മണിരത്നം അഭിപ്രായപ്പെട്ടു. ഈ ദേശീയ അവാര്‍ഡ് എനിക്ക് ഏറെ പ്രത്യേക നിറഞ്ഞതാണ്.

"പൊന്നിയിന്‍ സെല്‍വന്‍ 1 അത്രയും പ്രിയപ്പെട്ട സിനിമയാണ്. കാരണം ഇത് വലിയൊരു ക്ലാസിക് നോവലില്‍ നിന്നാണ് ഈ സിനിമ പിറവി കൊണ്ടിരിക്കുന്നത്. ഇത് 50 വര്‍ഷം മുന്‍പുള്ള തമിഴ് നോവലാണ്. ഈ ചിത്രം എന്‍റെ ഒരു സ്വപ്‌നമായിരുന്നു. മികച്ച സിനിമ, മികച്ചസൗണ്ട് ഡിസൈന്‍, മികച്ച സിനിമോട്ടഗ്രഫി എന്നിങ്ങനെല്ലാമുള്ള പുരസ്‌കാരം ഈ ചിത്രത്തിന് ലഭിച്ചതില്‍ അതിയായ സന്തോഷം," മണിരത്‌നം പറഞ്ഞു.

4:00 PM, 8 Oct 2024 (IST)

70th NATIONAL FILM AWARDS LIVE UPDATES: മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം

മനോഹരമായ ചുവന്ന പരവതാനിയിലൂടെ പതുക്കെ നടന്ന് മിഥുന്‍ ചക്രവര്‍ത്തി ദാദാ ഫാല്‍ക്കെ അവാര്‍ഡ് ഏറ്റുവാങ്ങാനായി നിറഞ്ഞ സദസ്സിന് മുന്നില്‍ എത്തി. ഇത്രയും വര്‍ഷത്തിന് ശേഷം ദൈവം എനിക്ക് തന്നു. എല്ലാവര്‍ക്കും നന്ദിയെന്ന് മാധ്യമ പ്രവര്‍ത്തകരോട് മിഥുന്‍ ചക്രവര്‍ത്തി പറഞ്ഞു.

3:43 PM, 8 Oct 2024 (IST)

70th NATIONAL FILM AWARDS LIVE UPDATES: അവാര്‍ഡ് വിതരണം ആരംഭിച്ചു

70ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം ന്യൂഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ ആരംഭിച്ചു. മലയാളത്തിന്‍റെ അഭിമാനമായി ആട്ടം സിനിമയും നിത്യാ മേനനും.

Last Updated : Oct 8, 2024, 6:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.