തിരുവനന്തപുരം : ഇന്ത്യന്‍ നാവിക സേനയില്‍ ഒഴിവ്. ഷോർട്ട് സർവീസ് കമ്മീഷൻ എക്‌സിക്യൂട്ടീവ് (ഐടി) തസ്‌തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
ആര്‍ക്കൊക്കെ അപേക്ഷിക്കാം :
ഉദ്യോഗാർത്ഥി പത്താം ക്ലാസ്സിലോ പ്ലസ്‌ടുവിലോ ഇംഗ്ലീഷിൽ കുറഞ്ഞത് 60% മാർക്ക് നേടിയിരിക്കണം. കൂടാതെ എംഎസ്‌സി/ ബിഇ/ബി ടെക്/എം ടെക് (കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിങ്/ എഞ്ചിനീയറിങ്/ഐടി/ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ സിസ്റ്റംസ്/ സൈബർ സെക്യൂരിറ്റി/ സിസ്റ്റം അഡ്മിനിസ്ട്രേഷൻ & നെറ്റ്‌വർക്കിങ്/കമ്പ്യൂട്ടർ സിസ്റ്റംസ് & നെറ്റ്‌വർക്കിങ്/ഡാറ്റ അനലിറ്റിക്‌സ്/ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്) ഡിഗ്രികളില്‍ ഏതെങ്കിലുമൊന്നില്‍ കുറഞ്ഞത് 60% മാർക്കോടുകൂടി വിജയിച്ചിരിക്കണം.
പ്രായ പരിധി : 19-24 വയസുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാനാകും.
അവസാന തീയതി : 2024 ഓഗസ്‌റ്റ് 16
വിശദമായ വിവരങ്ങള്‍ക്ക് : https://www.joinindiannavy.gov.in/ സന്ദര്‍ശിക്കുക.
ഇന്ത്യൻ എയർഫോഴ്‌സില്‍ ലോവർ ഡിവിഷൻ ക്ലർക്ക്/ഹിന്ദി ടൈപ്പിസ്റ്റ് തസ്‌തികയിലും ഒഴിവുണ്ട്.
ആര്‍ക്കൊക്കെ അപേക്ഷിക്കാം :
പ്ലസ് ടു ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. മിനുട്ടില്‍ 35 ഇംഗ്ലീഷ് വാക്കുകളും 30 ഹിന്ദി വാക്കുകളും ടൈപ്പ് ചെയ്യാനുള്ള വേഗത ഉണ്ടായിരിക്കണം.
പ്രായപരിധി : 18-25 വയസ് പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാനാകും
അവസാന തീയതി : 2024- സെപ്‌തംബര്‍ 1
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://indianairforce.nic.in സന്ദര്‍ശിക്കുക.
എയര്‍ഫോഴ്‌സിലും ഒഴിവുകൾ:
എയര്‍ഫോഴ്‌സില്‍ സിവിലിയൻ മെക്കാനിക്കൽ ട്രാൻസ്പോർട്ട് ഡ്രൈവർ തസ്‌തികയിലും ഒഴിവുണ്ട്.
ആര്‍ക്കൊക്കെ അപേക്ഷിക്കാം :
ഉദ്യോഗാര്‍ത്ഥിക്ക് പത്താം ക്ലാസ് യോഗ്യതയോ തത്തുല്യമോ ഉണ്ടായിരിക്കണം. ലൈറ്റ്, ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം. കുറഞ്ഞത് 2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി : 18-25 വയസ് പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
അവസാന തീയതി : 2024 സെപ്‌തംബര്‍ 1
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://indianairforce.nic.in സന്ദര്‍ശിക്കുക.
Also Read : ഇത് എഐ യുഗം: സോഫ്‌റ്റ്‌വെയര്‍ ജോലി ലഭിക്കാന്‍ അറിയണം ഈ സാങ്കേതിക വിദ്യകള്‍, പുതിയ റിപ്പോര്‍ട്ടുകളിലേക്ക്