ETV Bharat / education-and-career

യൂണിയന്‍ ബാങ്കില്‍ ബിരുദധാരികള്‍ക്ക് അവസരം; 1500 ലോക്കല്‍ ബാങ്ക് ഓഫീസര്‍മാരുടെ ഒഴിവുകള്‍

10 സംസ്ഥാനങ്ങളിലായി 1500 ലോക്കല്‍ ബാങ്ക് ഓഫീസര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് യൂണിയൻ ബാങ്ക്. വിശദവിവരങ്ങൾ അറിയാം...

UNION BANK JOB VACANCY  UNION BANK JOB APPLICATION  യൂണിയൻ ബാങ്ക് ജോലി അവസരം  UNION BANK JOB OPPORTUNITY INDIA
Union Bank Logo (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 28, 2024, 8:33 PM IST

തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ ബാങ്കായ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ലോക്കല്‍ ബാങ്ക് ഓഫീസര്‍ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്താകെ 1500 ഒഴിവുകളുണ്ടെങ്കിലും കേരളത്തില്‍ 100 ഒഴിവുകളാണുള്ളത്. ഭാവിയില്‍ ഇതിന് മാറ്റം വരാം. 20നും 30 നും മധ്യേ പ്രായമുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. അതാത് സംസ്ഥാനങ്ങളിലെ മാതൃഭാഷയില്‍പ്രാവീണ്യമുള്ളവരെ മാത്രമേ ഒഴിവുകളിലേക്കു പരിഗണിക്കൂ.

ഒഴിവുകള്‍

സംസ്ഥാനംഒഴിവുകളുടെ എണ്ണം
ആന്ധപ്രദേശ്200
അസം50
ഗുജറാത്ത്200
കര്‍ണാടക300
കേരള100
മഹാരാഷ്ട്ര50
ഒഡിഷ100
തമിഴ്‌നാട്200
തെലങ്കാന200
പശ്ചിമ ബംഗാള്‍100

കേരളത്തില്‍ ആകെയുള്ള 100 ഒഴിവുകളില്‍ 15 എണ്ണം പട്ടിക ജാതിക്കാര്‍ക്കും, 7 എണ്ണം പട്ടിക വര്‍ഗക്കാര്‍ക്കും, 27 എണ്ണം ഒബിസിക്കും 10 എണ്ണം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സംവരംണം ചെയ്‌തിട്ടുണ്ട്.

ശമ്പളം

48,480-85,920 രൂപ.

പ്രായം: 1-10-201424ന് 20-30 വയസ്.

അപേക്ഷിക്കേണ്ടത് ഓണ്‍ലാനായിട്ടാണ്. പരീക്ഷാ ഫീസ് 850 രൂപ, എസ് സി , എസ് ടി വിഭാഗങ്ങള്‍ക്ക് 177 രൂപ. പരീക്ഷ ഫീസും ഓണ്‍ലൈനായാണ് അടയ്‌ക്കേണ്ടത്.

പരീക്ഷ

ഓണ്‍ലൈനായാണ് പരീക്ഷ. ഒബ്‌ജക്‌ടീവ് മാതൃകയിലാണ് ചോദ്യങ്ങള്‍. നാലു തെറ്റുത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കുണ്ട്. എന്നാല്‍ ചോദ്യങ്ങള്‍ ഉത്തരമെഴുതാതെ ഒഴിവാക്കിയാല്‍ നെഗറ്റീവ് മാര്‍ക്കുണ്ടാകില്ല. ഓണ്‍ലൈന്‍ പരീക്ഷയില്‍ വിജയിക്കുന്നവര്‍ അതാത് സംസ്ഥാനത്തെ പ്രാദേശിക ഭാഷാ പ്രാവീണ്യം തെളിയിക്കുന്ന പരീക്ഷയില്‍ കൂടി പങ്കെടുത്തു വിജയിക്കണം.

കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍

ആലപ്പുഴ, കണ്ണൂര്‍, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂര്‍.

അപേക്ഷിക്കേണ്ട വിലാസം

www.unionbankindia.co.in എന്ന വെബ് സൈറ്റില്‍ പ്രവേശിച്ചാണ് അപേക്ഷിക്കേണ്ടത്. ഫോട്ടോ, ഒപ്പ്, ഇടതുകയ്യിലെ വിരലടയാളം, സ്വന്തം കൈപ്പടയിലെഴുതിയ പ്രസ്‌താവന എന്നിവ വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിട്ടുള്ള മാതൃകയില്‍ സ്‌കാന്‍ ചെയ്‌ത് അപ്‌ലോഡ് ചെയ്യണം.
അപേക്ഷ സ്വീകരിക്കുന്ന അവവസാന തീയതി നവംബര്‍ 13.

Also Read : ജര്‍മ്മനിയില്‍ നഴ്‌സുമാരാകം; നോര്‍ക്ക റൂട്ട്‌സില്‍ സ്‌പോട്ട് രജിസ്‌ട്രേഷന് അവസരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.