ETV Bharat / education-and-career

യുജിസി നെറ്റ് ഫലം 2024 പ്രഖ്യാപിച്ചു; പരിശോധിക്കേണ്ടതിങ്ങനെ - UGC NET RESULT PUBLISHED

ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ നടത്തിയ പരീക്ഷയുടെ ഫലമാണ് പ്രഖ്യാപിച്ചത്

NTA  Umang  digilocker  August September
UGC -NET Exam (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 17, 2024, 10:36 PM IST

ന്യൂഡല്‍ഹി: യൂണിവേഴ്‌സിറ്റി ഗ്രാന്‍റ്സ് കമ്മീഷൻ (യുജിസി) നടത്തിയ നാഷണൽ എലിജിബിലിറ്റി ടെസ്‌റ്റ് (നെറ്റ്) ഫലം 2024 ന്‍റെ ഫലം പ്രഖ്യാപിച്ചു. ഓഗസ്‌റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ നടത്തിയ പരീക്ഷയുടെ ഫലമാണ് പ്രഖ്യാപിച്ചത്.

നാഷണൽ ടെസ്‌റ്റിംഗ് ഏജൻസി (എൻടിഎ) ഔദ്യോഗിക വെബ്സൈറ്റിൽ പരീക്ഷാഫലം ലഭ്യമാണ്. കമ്മിഷന്‍റെ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.ac.in ലും ഉദ്യോഗാർത്ഥികൾക്ക് നെറ്റ് ഫലം പരിശോധിക്കാം.

സ്‌കോർ കാർഡുകൾ ഡൗൺലോഡ് ചെയ്യുന്നതിന്, അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും ഉപയോഗിക്കേണ്ടതുണ്ട്. അസിസ്‌റ്റൻ്റ് പ്രൊഫസർഷിപ്പ്, ജെആർഎഫ്, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് പുനഃപരീക്ഷ 2024 ഓഗസ്‌റ്റ്-സെപ്റ്റംബർ മാസങ്ങളിലാണ് നടന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

എല്ലാ വിഷയങ്ങളുടെയും അന്തിമ ഉത്തരസൂചികകൾ ഏജൻസി പുറത്തുവിട്ടു. അന്തിമ ഉത്തരസൂചികയിൽ നിന്ന് ചില ചോദ്യങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. നിയമാവലി അനുസരിച്ച് ഈ ചോദ്യങ്ങൾക്ക് ഉത്തരം എഴുതാന്‍ ശ്രമിക്കുന്നവർക്ക് മുഴുവൻ മാർക്കും നൽകും. ജൂണിലെ പുനഃപരീക്ഷയുടെ താത്കാലിക ഉത്തരസൂചികകൾ ഘട്ടംഘട്ടമായി പുറത്തിറക്കുകയും സെപ്‌തംബർ 14-ന് ആക്ഷേപങ്ങള്‍ അറിയിക്കാനുള്ള വെബ്‌സൈറ്റ് ക്ലോസ് ചെയ്യുകയും ചെയ്‌തിരുന്നു.

യുജിസി നെറ്റ് പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഉത്തരസൂചികയും മാനദണ്ഡവും അടിസ്ഥാനമാക്കി അവരുടെ സ്‌കോറുകൾ കണക്കാക്കാം. ഓരോ ശരിയായ ഉത്തരത്തിനും രണ്ട് മാർക്ക് ലഭിക്കും, തെറ്റായ ഉത്തരങ്ങൾക്ക് മാര്‍ക്ക് നഷ്‌ടമാകില്ല. ഒരു ചോദ്യത്തിന് ഒന്നിലധികം ശരിയായ ഉത്തരങ്ങളുണ്ടെങ്കിൽ, അല്ലെങ്കിൽ തെറ്റായി കണക്കാക്കുന്ന സന്ദർഭങ്ങളിൽ, ഏതെങ്കിലും ശരിയായ ഉത്തരങ്ങൾ തെരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾക്ക് മുഴുവൻ മാർക്കും നൽകും.

യുജിസി നെറ്റ് ഫലങ്ങൾ 2024 ഡൗൺലോഡ് ചെയ്യേണ്ടത് എങ്ങനെ?

  • ugcnet.nta.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
  • ഹോം പേജിൽ നൽകിയിരിക്കുന്ന യുജിസി നെറ്റ് സ്‌കോർകാർഡ് ഡൗൺലോഡ് ലിങ്ക് തുറക്കുക
  • നിങ്ങളുടെ ലോഗിൻ വിശദാംശങ്ങൾ നൽകുക, ശേഷം ആപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും
  • വിശദാംശങ്ങൾ സമർപ്പിച്ച് നിങ്ങളുടെ ഫലം പരിശോധിക്കുക
  • ഇത് ഡൗൺലോഡ് ചെയ്‌ത് ഭാവി റഫറൻസിനായി പ്രിന്‍റൗട്ട് എടുക്കുക.

യുജിസി നെറ്റ് ഏറ്റവും മത്സരാധിഷ്‌ഠിത ദേശീയതല പരീക്ഷകളിൽ ഒന്നാണ്. നാഷണൽ ഓട്ടോണമസ് ടെസ്‌റ്റിംഗ് ഏജൻസി (എൻടിഎ) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2024 ജൂണിലെ യുജിസി നെറ്റ് പരീക്ഷയിൽ ഏകദേശം 11 ലക്ഷം പേര്‍ രജിസ്‌റ്റർ ചെയ്‌തിരുന്നു. ഏകദേശം ഒന്‍പത് ലക്ഷം പേര്‍ മാത്രമാണ് പരീക്ഷ എഴുതിയത്. പങ്കാളിത്തത്തിൽ നേരിയ കുറവുണ്ടായി. ഇന്ത്യയിലുടനീളമുള്ള സർവകലാശാലകളിലും കോളേജുകളിലും അസിസ്‌റ്റന്‍റ് പ്രൊഫസർഷിപ്പിനും ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും (ജെആർഎഫ്) യോഗ്യത നിർണ്ണയിക്കുന്നത് ഈ പരീക്ഷയാണ്.

Also Read: യുജിസി നെറ്റ് 2024; അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു, ഫലം ഉടന്‍, അറിയാനുള്ള മാര്‍ഗമിതാ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.