തിരുവനന്തപുരം: വിജയത്തിലേക്ക് കുതിച്ച പാലക്കാടിന്‍റേയും കണ്ണൂരിന്‍റേയും കപ്പിനും ചുണ്ടിനുമിടയിൽ നിന്ന് സ്വർണക്കപ്പ് തട്ടിയെടുത്ത് തൃശ്ശൂരിന്‍റെ മാസ്റ്റർ പീസ് ക്ലൈമാക്‌സ് ട്വിസ്‌റ്റ്. കാൽ നൂറ്റാണ്ടിന് ശേഷമാണ് പൂരങ്ങളുടെ നാട്ടിലേക്ക് കലയുടെ പൊന്‍കിരീടം വീണ്ടുമെത്തുന്നത്. 1999 ൽ കൊല്ലത്ത് നടന്ന കലോത്സവത്തിലാണ് തൃശൂർ അവസാനമായി കലാകിരീടം ചൂടുന്നത്.
1994, 1996 വര്‍ഷങ്ങളിലും തൃശൂരിന് കപ്പ് ലഭിച്ചിട്ടുണ്ട്. 1007 പോയിന്‍റുകളുമായി പാലക്കാട് ആണ് രണ്ടാം സ്ഥാനത്ത്. കേവലം ഒരു പോയിന്‍റ് വ്യത്യാസത്തിലാണ് പാലക്കാടിന് ഒന്നാം സ്ഥാനം നഷ്‌ടമായത്. കഴിഞ്ഞ തവണത്തെ കിരീട ജോതാക്കളായ കണ്ണൂർ ഇത്തവണ മൂന്നാമതാണ്. 1003 പോയിന്‍റ് ആണ് കണ്ണൂർ നേടിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സ്‌കൂളുകളുടെ വിഭാഗത്തില്‍ ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആണ് ഒന്നാമത്. 12ാം തവണയാണ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഈ നേട്ടം കൊയ്യുന്നത്.
Also Read:Live: കലാമാമാങ്കത്തിന് ഇന്ന് തിരശീല വീഴും; സ്വർണകപ്പ് തൃശൂരിലേക്ക്