ETV Bharat / education-and-career

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ഫൈന്‍ ആര്‍ട്‌സ് പിജി പഠനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു; വിശദ വിവരങ്ങൾ അറിയാം... - Sanskrit university pg programme - SANSKRIT UNIVERSITY PG PROGRAMME

സര്‍വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലാണ് പ്രോഗ്രാം നടത്തുന്നത്. നാല് സെമസ്റ്ററുകളിലായി നടത്തുന്ന പ്രോഗ്രാമിന്‍റെ ദൈര്‍ഘ്യം രണ്ട് വര്‍ഷമാണ്‌.

സംസ്‌കൃത സർവ്വകലാശാല  ഫൈന്‍ ആര്‍ട്‌സിൽ പി ജി പഠനം  SANKARACHARYA UNIVERSITY SANSKRIT  FINE ARTS PG PROGRAMME
Fine Arts PG Studies in Sanskrit University; Applications invited, Last date 24th April
author img

By ETV Bharat Kerala Team

Published : Apr 11, 2024, 5:41 PM IST

തിരുവനന്തപുരം : ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ ഫൈന്‍ ആര്‍ട്‌സ് പി ജി പഠനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. മാസ്റ്റര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് (വിഷ്വല്‍ ആര്‍ട്‌സ്) പ്രോഗ്രാമിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഏപ്രിൽ 24 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. വിശദ വിവരങ്ങൾ അറിയാം.

പ്രോഗ്രാമും പ്രവേശന യോഗ്യതയും :

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ മാസ്റ്റര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് (വിഷ്വല്‍ ആര്‍ട്‌സ്) പ്രോഗ്രാമിനാണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സര്‍വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലാണ് പ്രോഗ്രാം നടത്തുന്നത്. നാല് സെമസ്റ്ററുകളിലായി നടത്തുന്ന പ്രോഗ്രാമിന്‍റെ ദൈര്‍ഘ്യം രണ്ട് വര്‍ഷമാണ്‌.

പ്രവേശന യോഗ്യത :

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല അംഗീകരിച്ച ഏതെങ്കിലും സർവകലാശാലയിൽ നിന്ന് 55 ശതമാനം മാർക്കോടെ (എസ്.സി/എസ്.ടി/ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് 50% മാര്‍ക്ക്) ഫൈൻ ആർട്‌സിൽ ബിരുദം നേടിയവർക്ക് അപേക്ഷ നൽകാം.

പ്രവേശന പരീക്ഷയുടെയും (എഴുത്തുപരീക്ഷ), അഭിരുചി / പ്രായോഗിക പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നൽകുക.

ഈ സർവകലാശാലയിൽ നിന്നും ബിരുദം നേടിയവർക്കോ സർവകലാശാല അംഗീകരിക്കുന്ന മറ്റു സർവകലാശാലകളിൽ നിന്നും ബിരുദം (10+ 2+ 3 പാറ്റേൺ) കരസ്ഥമാക്കിയവർക്കോ അപേക്ഷ നൽകാം.

ബിഎ പ്രോഗ്രാമിന്‍റെ ചോയ്‌സ് ബേസ്‌ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം പ്രകാരം എല്ലാ കോഴ്‌സുകളും പൂർത്തിയാക്കിയവർക്കും, ഒന്ന് മുതൽ നാല് സെമസ്റ്ററുകൾ വിജയിച്ച് (എട്ട് സെമസ്റ്റർ പ്രോഗ്രാമിന് ഒന്ന് മുതൽ ആറ് സെമസ്റ്ററുകൾ വിജയിച്ച്) 2024 ഏപ്രിൽ / മെയ് മാസങ്ങളിൽ അവസാന സെമസ്റ്റർ പരീക്ഷ എഴുതുന്നവർക്കും, പരീക്ഷാ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷ നൽകാം.

ഇവർ 2024 ആഗസ്റ്റ് 31ന് മുൻപായി അവസാന വർഷ ഡിഗ്രി ഗ്രേഡ് ഷീറ്റ്, പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കുകയും വേണം.

എങ്ങനെ അപേക്ഷിക്കാം :

  • ഏപ്രിൽ 24 ന് മുൻപ് ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
  • പ്രവേശന ഫീസും ഓൺലൈനായി അടയ്ക്കാം.
  • മെയ് രണ്ടുവരെ എന്‍ട്രന്‍സ്‌ പരീക്ഷയ്ക്കുള്ള ഹാള്‍ ടിക്കറ്റുകള്‍ ഡൗൺലോഡ് ചെയ്യാം.
  • മെയ് 13 മുതൽ 16 വരെയാണ് പ്രവേശന പരീക്ഷകൾ നടക്കുക.
  • സർവകലാശാലയുടെ മുഖ്യ ക്യാമ്പസിലും, വിവിധ പ്രാദേശിക ക്യാമ്പസുകളിലുമാണ് പ്രവേശന പരീക്ഷകൾ നടക്കുക.
  • റാങ്ക് ലിസ്റ്റ് മെയ് 27ന് പ്രസിദ്ധീകരിക്കും.
  • ക്ലാസ്സുകള്‍ ജൂണ്‍ 12ന് ആരംഭിക്കും.
  • കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ വഴി അപേക്ഷ നൽകാനും www.ssus.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0484-2699731.

തൊഴിലവസരങ്ങൾ :

ബ്രാൻഡിംഗ് കൺസൾട്ടന്‍റ്, ഗ്രാഫിക് ഡിസൈനർ, ബ്രാൻഡിംഗ് ഓഫീസർ, അനിമേറ്റർ, കാർട്ടൂണിസ്റ്റ്, ഇല്ലസ്ട്രേറ്റർ, ആർട്ട് കൺസൾട്ടന്‍റ്, ആർട്ട് ഡീലർ എന്നിങ്ങനെ ധാരാളം പുതിയ കരിയറുകളാണ് ഫൈൻ ആർട്‌സ് പഠിച്ചിറങ്ങുന്നവരെ കാത്തിരിക്കുന്നത്. സിനിമ, ഫോട്ടോഗ്രഫി, തീയേറ്റർ, വീഡിയോ പ്രൊഡക്ഷൻ, എഡിറ്റിംഗ്, ഡിസൈനിംഗ്, പരസ്യം എന്നിങ്ങനെ വിവിധ മേഖലകളിൽ ഫൈൻ ആർട്‌സ് പഠിച്ചവർക്ക് തൊഴിൽ നേടാൻ സാധ്യതകളുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.