ETV Bharat / education-and-career

യുകെ വെയില്‍സില്‍ സ്‌പെഷ്യാലിറ്റി ഡോക്‌ടര്‍മാര്‍, നഴ്‌സുമാര്‍ എന്നി തസ്‌തികകളിലേക്ക് റിക്രൂട്ട്മെന്‍റുമായി നോര്‍ക്ക റൂട്ട്സ്

യുകെ വെയില്‍സില്‍ സ്‌പെഷ്യാലിറ്റി ഡോക്‌ടര്‍മാര്‍, നഴ്‌സുമാര്‍ എന്നി തസ്‌തികകളിലേക്ക് റിക്രൂട്ട്മെന്‍റ് നടത്തുന്നു. വിശദ വിവരങ്ങൾ അറിയാം...

RECRUITMENT FOR DOCTORS AND NURSES  NURSES POSTS IN UK WALES  യുകെ ജോലി അവസരം  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്‍റ്
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : 2 hours ago

തിരുവനന്തപുരം : യുണൈറ്റഡ് കിംഗ്‌ഡം (യുകെ) വെയില്‍സില്‍ (എന്‍എച്ച്എസ്) വിവിധ സ്‌പെഷ്യാലിറ്റി ഡോക്‌ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമായി നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്‍റ് നടത്തുന്നു.

  • സ്‌പെഷ്യാലിറ്റി ഡോക്‌ടര്‍മാര്‍ 2024 നവംബര്‍ 7 മുതല്‍ 14 വരെ എറണാകുളത്താണ് റിക്രൂട്ട്‌മെന്‍റ് (പിഎല്‍എബി) ആവശ്യമില്ല.
  1. സീനിയര്‍ ക്ലിനിക്കല്‍ ഫെല്ലോസ്: ശമ്പളം 43,821-68,330 പൗണ്ട്.
  2. എമര്‍ജന്‍സി മെഡിസിന്‍, അക്യൂട്ട് മെഡിസിന്‍, ഓങ്കോളജി ഡിപ്പാര്‍ട്ട്‌മെന്‍റിലേക്ക് സ്‌പെഷ്യാലിറ്റി ഡോക്‌ടര്‍മാര്‍: ശമ്പളം 59,727-95,400 പൗണ്ട്
  3. ഓങ്കോളജി, ഗ്യാസ്‌ട്രോ എന്‍ററോളജി/ ഹെപ്പറ്റോളജി( ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍) ഇന്‍റര്‍നാഷണല്‍ സീനിയര്‍ പോര്‍ട്ട് ഫോളിയോ പാത്ത് വേ ഡോക്‌ടര്‍മാര്‍: ശമ്പളം 96,990-107,155 പൗണ്ട്.കാര്‍ഡിയോളജി, എമര്‍ജന്‍സി, മെഡിസിന്‍, റേഡിയോളജി, ഡയബറ്റീസ്, പത്തോളജി, യൂറോളജി, ഹെമറ്റോളജി എന്നീ സ്‌പെഷ്യാലിറ്റികളാണ് അവസരം. ഉദ്യോഗാര്‍ഥികള്‍ വിശദമായ സിവി യോഗ്യതാ സര്‍ട്ടിഫിക്കേറ്റുകള്‍, പാസ്‌പോര്‍ട്ടിന്‍റ് പകര്‍പ്പ് എന്നിവ സഹിതം www.nifl.norkaroots.org എന്ന വെബ് സൈറ്റ് സന്ദര്‍ശിച്ച് നവംബര്‍ 23 നകം അപേക്ഷ നല്‍കേണ്ടതാണ്

സീനിയര്‍ ക്ലിനിക്കല്‍ ഫെലോസ് തസ്‌തികയിലേക്ക് കുറഞ്ഞത് 3 വര്‍ഷത്തേയും സീനിയര്‍ പോര്‍ട്ട് ഫോളിയോ പാത്ത് വേ തസ്‌തികയില്‍ 12 വര്‍ഷത്തെയും പ്രവൃത്തി പരിചയം ആവശ്യമാണ്. ശമ്പളത്തിനു പുറമേ ജിഎംസി രജിസ്‌ട്രേഷന്‍ സ്‌പോണ്‍സര്‍ഷിപ്പ് ഉള്‍പ്പെടെ മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാകും. വിശദവിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (പ്രവൃത്തി ദിവസം ഓഫീസ് സമയത്ത്) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്‍റിന്‍റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012 345( വിദേശത്തു നിന്നും മിസ്‌ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

യുകെ വെയില്‍സിലേക്ക് നഴ്‌സിംഗ് റിക്രൂട്ട്‌മെന്‍റ്

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് യുകെ വെയില്‍സിലേക്ക് നഴ്‌സിംഗ് റിക്രൂട്ട്‌മെന്‍റ് നടത്തുന്നു. 2024 നവംബര്‍ 12 മുതല്‍ 14 വരെ എറണാകുളത്ത് നടക്കും. നഴ്‌സിംഗില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലാമയാണ് വിദ്യാഭ്യാസ യോഗ്യത. അഭിമുഖത്തിനു തൊട്ടുമുന്‍പുള്ള ഒരു വര്‍ഷത്തില്‍ കുറഞ്ഞത് ആറുമാസത്തെ പ്രവൃത്തി പപരിചയവും(ജനറല്‍ നഴ്‌സിംഗ്, ഒടി, ഹോസ്‌പിറ്റല്‍ ഓപ്പറേഷന്‍സ്, തീയറ്റര്‍, കാന്‍സര്‍ കെയര്‍) വേണം. ഇതോടൊപ്പം സ്‌പീക്കിംഗ്, റീഡിംഗ്, ലിസണിംഗ് എന്നിവയില്‍ ഐഇഎല്‍ടിഎസ് സ്‌കോര്‍ 7(റൈറ്റിംഗില്‍6.5) അല്ലെങ്കില്‍ സ്‌പീക്കിംഗ്, റീഡിംഗ്‌സ് ലിസണിംഗ് എന്നിവയില്‍ ഒഇടി ബി(റൈറ്റിംഗില്‍ സി+), നഴ്‌സിംഗ് ആന്‍ഡ് മിഡൈ്വസറി കൗണ്‍സില്‍ (എന്‍എംസി) രജിസ്‌ട്രേഷന് യോഗ്യതയുള്ളവരുമാകണം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഐഇഎല്‍ടിഎസ്/ഒഇടി സര്‍ട്ടിഫിക്കേറ്റിന് 2025 നവംബര്‍ 15 വരെ സാധുതയും ഉണ്ടാകണം. വിശദമായ സിവി, ഐഇഎല്‍ടിഎസ്/ഒഇടി സ്‌കോര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ടിന്‍റെ പകര്‍പ്പ് എന്നിവ സഹിതം www.norkaroots.org, www.nifl.norkaroots.org എന്നീ വെബ് സൈറ്റുകള്‍ സന്ദര്‍ശിച്ച് ഒക്ടോബര്‍ 25 നകം അപേക്ഷ നല്‍കാവുന്നതാണ്. മുന്‍പ് നോര്‍ക്ക റൂട്ട്‌സിലേക്ക് അപേക്ഷ നല്‍കിയ ഉദ്യോഗാര്‍ഥികളും പ്രസ്‌തുത റിക്രൂട്ട്‌മെന്‍റിന് പ്രത്യേകമായി അപേക്ഷ നല്‍കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്നവരെ 2025 മാര്‍ച്ചിനു ശേഷമുള്ള നിയമനങ്ങള്‍ക്കാണ് പരിഗണിക്കുക.

ഐഇഎല്‍ടിഎസ്/ ഒഇടി, സിബിടി, എന്‍എംസി അപേക്ഷ ഫീസ്, വിസ, വിമാന ടിക്കറ്റ്, എന്നിവയ്ക്ക് റീഇംബേഴ്‌സ്‌മെന്‍റിന് അര്‍ഹതയുണ്ടാകും. യുകെയില്‍ വിമാനത്താവളത്തില്‍ നിന്നും താമസ സ്ഥലത്തേക്കുള്ള യാത്ര, ഒരു മാസത്തെ സൗജന്യ താമസം, ഒ എസ് സി ഇ പരീക്ഷയുടെ ചെലവ് എന്നിവയും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കും. എന്‍എംസി രജിസ്‌ട്രേഷനു മുന്‍പ് 26,928 പൗണ്ടും എന്‍എംസി രജിസ്‌ട്രേഷനു ശേഷം ബാന്‍ഡ് 5 ശമ്പള പരിധിയും(30,420-37,030 പൗണ്ട്) മൂല്യമുള്ള 5 വര്‍ഷം വരെ സ്‌പോണ്‍സര്‍ഷിപ്പിനും അര്‍ഹതയുണ്ടാകും.

വിശദ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്‍ററിന്‍റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939(ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തു നിന്നും, മിസ്‌ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Also Read : ബികോംകാർക്ക് കുടുംബശ്രീയില്‍ അക്കൗണ്ടന്‍റാകാം; 21 ഒഴിവുകള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.