സർക്കാർ ജോലി സ്വപ്‌നം കാണുന്നവർക്ക് സുവർണാവസരം. കേരള പിഎസ്‌സിക്ക് കീഴില്‍ പൊലീസ് കോണ്‍സ്‌റ്റബിള്‍ പോസ്‌റ്റിലേക്ക് പുതിയ റിക്രൂട്ട്‌മെന്‍റ് നടക്കുന്നു. പ്ലസ്‌ടു പാസായ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്. താത്‌പര്യമുള്ളവര്‍ക്ക് ജനുവരി 1ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
തസ്‌തിക ഒഴിവ്: കേരള പൊലീസ് കോണ്‍സ്‌റ്റബിള്‍ ഡ്രൈവര്‍ / വുമണ്‍ പൊലീസ് കോണ്‍സ്‌റ്റബിള്‍ ഡ്രൈവര്‍ എന്നീ പോസ്‌റ്റുകളിലേക്ക് കേരളത്തിലാകെ നിയമനങ്ങള്‍ നടക്കും. പ്രതീക്ഷിത ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്.
കാറ്റഗറി നമ്പര്‍: 427/2024
ശമ്പളം: ജോലി ലഭിച്ചാല്‍ നിങ്ങള്‍ക്ക് 31,109 രൂപ മുതല്‍ 66,800 രൂപ വരെ ശമ്പളമായി ലഭിക്കും.
പ്രായപരിധി: 20-28 വയസ് വരെ. ഉദ്യോഗാര്‍ഥികള്‍ 02/01/1996 നും 11/2004 നും ഇടയില്‍ ജനിച്ചവരായിരിക്കണം. ഒബിസി, എസ്‌സി /എസ്‌ടിക്കാര്‍ക്ക് വയസിളവ് ലഭിക്കും.
യോഗ്യത: പ്ലസ്‌ടു വിജയമാണ് അടിസ്ഥാന യോഗ്യത. കൂടെ ഹെവി, ലൈറ്റ് വാഹങ്ങള്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സും, ബാഡ്‌ജും ഉണ്ടായിരിക്കണം.
ശാരീരിക യോഗ്യത: പുരുഷന്മാര്‍ക്ക് 168 സെമീ ഉയരം വേണം. സ്ത്രീകള്‍ക്ക് 157 സെമീ ഉയരം ഉണ്ടായിരിക്കണം. കൂടാതെ പുരുഷന്മാര്‍ക്ക് 81 സെമി നെഞ്ചളവും 5 സെമീ എക്‌സ്‌പാന്‍ഷനും വേണം. അപേക്ഷകര്‍ ആരോഗ്യവാനും, മുട്ടുതട്ട്, പരന്നപാദം, ഞരമ്പ് വീക്കം, വളഞ്ഞ കാലുകള്‍, വൈകല്യമുള്ള കൈകാലുകള്‍, കേള്‍വിയിലും സംസാരത്തിലുമുള്ള കുറവുകള്‍ എന്നിങ്ങനെയുള്ള ശാരീരിക ന്യൂനതകള്‍ ഇല്ലാത്തവരായിരിക്കണം.
അപേക്ഷ: താത്‌പര്യമുള്ളവര്‍ കേരള പിഎസ്‌സിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുക. ശേഷം കാറ്റഗറി നമ്പര്‍ നല്‍കി അപേക്ഷ പൂര്‍ത്തിയാക്കുക. ജനുവരി 1 ന് മുമ്പായി അപേക്ഷിക്കണം.