തിരുവനന്തപുരം : കേരള ഫിഷറീസ് സര്‍വ്വകലാശാലയില്‍(കുഫോസ്) 2024-25 അദ്ധ്യായന വര്‍ഷത്തെ യുജി, പിജി, പിഎച്ച്ഡി, പിഡിഎഫ് പ്രോഗ്രാമുകളിലേക്കായുള്ള പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം.
ബിരുദ പ്രോഗ്രാമുകള്‍: ബാച്ചിലര്‍ ഓഫ് ഫിഷറീസ്, ബാച്ചിലര്‍ ഓഫ് ടെക്‌നോളജി(ബിടെക് -ഫുഡ് ടെക്‌നോളജി).
കീം, നീറ്റ്, ഐസിഎആര്‍ വഴിയാണ് പ്രവേശനം. അപേക്ഷാ ഫീസ് ജനറല്‍ വിഭാഗത്തിന് 750 രൂപ. www.admissions.kufos.ac.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.
ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍: എംഎഫ്എസ്‌സി. അക്വാകള്‍ച്ചര്‍, അക്വാറ്റിക് അനിമല്‍ ഹെല്‍ത്ത്, ഹെല്‍ത്ത് മാനജ്‌മെന്‍റ്, അക്വാറ്റിക് എന്‍വയണ്‍മെന്‍റല്‍ മാനേജ്‌മെന്‍റ്, ഫിഷ് ജെനറ്റിക്‌സ് ആന്‍ഡ് ബ്രീഡിങ് ടെക്‌നോളജി, ഫിഷ് ന്യൂട്രീഷ്യന്‍ ആന്‍ഡ് ഫീഡ് ടെക്‌നോളജി, ഫിഷ് പ്രോസസിങ് ടെക്‌നോളജി, ഫിഷ് എക്‌സറ്റന്‍ഷന്‍, ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്‍റ് , ഫിഷിങ് ടെക്‌നോളജി ആന്‍ഡ് എന്‍ജിനീയറിങ്, എംഎസ്‌സി അപ്ലൈഡ് ജിയോളജി, അട്‌മോസ്‌ഫിയറിക് സയന്‍സ്, ബയോടെക്‌നോളജി, ഡിസാസ്‌റ്റര്‍ മാനേജ്‌മെന്‍റ്, എന്‍വയോണ്‍മെന്‍റല്‍ സയന്‍സ്, ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, മറൈന്‍ ബയോളജി, മറൈന്‍ കെമിസ്ട്രി, മൈക്രോബയോളജി, ഫിസിക്കല്‍ ഓഷ്യാനോഗ്രഫി, റിമോട്ട് സെന്‍സിങ് ആന്‍ഡ് ജിഐഎസ്, സ്‌റ്റാറ്റിസ്റ്റിക്‌സ്, എംബിഎ ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമന്‍ റിസോഴ്‌സസ്, എം.ടെക് കോസ്‌റ്റല്‍ ആന്‍ഡ് ഹാര്‍ബര്‍ എന്‍ജിനീയറിംഗ്, ഓഷ്യന്‍ ആന്‍ഡ് കോസ്‌റ്റല്‍ സേഫ്‌ടി എന്‍ജിനീയറിങ്, ഫുഡ് ടെക്‌നോളജി, പിഎച്ച്ഡി ഫിഷറീസ് സയന്‍സ്, ഓഷ്യന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ഫിഷറീസ് മാനേജ്‌മെന്‍റ്, ഫിഷറീസ് എന്‍ജിനീയറിങ് പിഡിഎഫ് ഫിഷറീസ് സയന്‍സ്, ഓഷ്യന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ഫിഷറീസ് മാനേജ്‌മെന്‍റ്, ഫിഷറീസ് എന്‍ജിനീയറിങ്.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ഏപ്രില്‍ 18.