2024 ജൂൺ അഞ്ച് മുതൽ ഒൻപത് വരെ നടക്കുന്ന കേരള എഞ്ചിനീയറിങ്/ ഫാർമസി കമ്പ്യൂട്ടർ അധിഷ്‌ഠിത പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്കുള്ള അഡ്‌മിറ്റ് കാർഡുകൾ ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ ‘KEAM 2024- Candidate Portal’ എന്ന ലിങ്ക് വഴി കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
സംസ്ഥാനത്ത് ഈ വര്‍ഷം മുതല്‍ കീം (KEAM) എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷകള്‍ ഓണ്‍ലൈനായാണ് നടത്തുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 130 സര്‍ക്കാര്‍, 198 സ്വാശ്രയ സ്ഥാപനങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിലും, ഡല്‍ഹിയിലെ രണ്ട് പരീക്ഷാകേന്ദ്രങ്ങളിലും, മുംബൈ, ദുബായ് എന്നിവിടങ്ങളിലെ ഓരോ കേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടക്കുക. 1,13,447 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതും. സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റ് ആണ് ഓണ്‍ലൈന്‍ പരീക്ഷയ്ക്കായുള്ള സോഫ്റ്റ്‌വയര്‍ വികസിപ്പിച്ചത്.
പരീക്ഷാര്‍ത്ഥികള്‍ക്കായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍:
രാവിലെ 7:30 ന് പരീക്ഷാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതും ബയോമെട്രിക് വിവരങ്ങള്‍ നല്‍കേണ്ടതുമാണ്. 9:30 നു ശേഷം പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശനം അനുവദിക്കുന്നതല്ല. കൃത്യം രാവിലെ 9.45 ന് വിദ്യാര്‍ത്ഥികളുടെ ലോഗിന്‍ വിന്‍ഡോയില്‍ 15 മിനിട്ടുള്ള മോക്ക് ടെസ്‌റ്റ് തുടങ്ങും. ടൈമര്‍ സീറോയില്‍ എത്തുമ്പോള്‍ പരീക്ഷ ആരംഭിക്കും.
ബി ഫാം പ്രവേശനത്തിനുള്ള വിദ്യാര്‍ത്ഥികള്‍ ഉച്ചയ്ക്ക് ഒരു മണിക്ക് റിപ്പോര്‍ട്ട് ചെയ്യണം. പരീക്ഷയ്ക്കായുള്ള അഡ്‌മിറ്റ് കാര്‍ഡ് ക്യാന്‍ഡിഡേറ്റ് പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ അഡ്‌മിറ്റ് കാര്‍ഡിനോടൊപ്പം അഡ്‌മിറ്റ് കാര്‍ഡില്‍ പരാമര്‍ശിച്ചിരിക്കുന്ന ഏതെങ്കിലും തിരിച്ചറിയല്‍ രേഖകൂടി നിര്‍ബന്ധമായും ഹാജരാക്കണം.
Also Read : സംസ്‌കൃത സർവ്വകലാശാലയിൽ ബിഎസ്‌ഡബ്ല്യു ചെയ്യാം; അപേക്ഷിക്കേണ്ടതിങ്ങനെ