തൃശൂര്‍ : സ്‌കൂള്‍ കാലോത്സവത്തിൽ വിജയിച്ച് സ്വർണക്കപ്പുമായി എത്തിയ തൃശൂർ ടീമിന് ഗംഭീര സ്വീകരണം. ആദ്യ സ്വീകരണം കൊരട്ടിയിലും തുടർന്ന് ചാലക്കുടിയിലും നല്‍കി. റവന്യൂ മന്ത്രി കെ രാജൻ, ചാലക്കുടി എംഎൽഎ ടി ജെ സനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കൊരട്ടിയിൽ സ്വീകരിച്ചത്.
തുടർന്ന് ജില്ലയിലെ വിവിധ സ്ഥലങ്ങളങ്ങളിൽ സ്വീകരണം നൽകിയാണ് തൃശൂരിലെത്തിക്കുക. കൊരട്ടിയിലെയും ചാലക്കുടിയിലെയും സ്വീകരണത്തിനു ശേഷം പുതുക്കാടും ഒല്ലൂരും സ്വീകരണം ഒരുക്കിയിരുന്നു. തുടർന്ന് 11.30 ന് തൃശൂർ മോഡൽ ഗേൾസ് സ്‌കൂൾ അങ്കണത്തിൽ എത്തിയ ടീമിനെ അവിടെ നിന്നും ഘോഷയാത്രയായി തൃശൂർ ടൗൺ ഹാളിലേക്ക് ആനയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ടൗൺ ഹാളിൽ ആണ് സ്വീകരണ സമ്മേളനം. സ്വീകരണ കേന്ദ്രങ്ങളിൽ മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സാംസ്‌കാരിക പ്രവർത്തകർ, വിദ്യാർഥികൾ, രക്ഷകർത്താക്കൾ, അധ്യാപകർ എന്നിവർ പങ്കെടുത്തിരുന്നു. കലോത്സവ വിജയത്തോടനുബന്ധിച്ച് തൃശൂർ ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും ഇന്ന് വിജയദിനമായി ആചരിക്കും. സ്വീകരണ സ്ഥലങ്ങളിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
1008 പോയിന്‍റ് നേടിയാണ് തൃശൂര്‍ കിരീടം ചൂടിയത്. 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃശൂരിലേക്ക് കലാകിരീടമെത്തുന്നത്. 1999 ൽ കൊല്ലത്ത് നടന്ന കലോത്സവത്തിലാണ് തൃശൂർ അവസാനമായി കലോത്സവ കപ്പ് ചൂടുന്നത്. 1994, 1996 വര്‍ഷങ്ങളിലും തൃശൂരിന് കപ്പ് ലഭിച്ചിട്ടുണ്ട്.
Also Read: കപ്പടിച്ച് തൃശൂർ; കലാകിരീടം ചൂടുന്നത് കാൽനൂറ്റാണ്ടിന് ശേഷം