ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസില്‍ സബ് ഇന്‍സ്‌പെക്‌ടര്‍, ഹെഡ് കോണ്‍സ്റ്റബിള്‍, കോണ്‍സ്റ്റബിള്‍ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ 526 ഒഴിവുകളിലേക്കാണ് അപേക്ഷിക്കാന്‍ അവസരം. വനിതകള്‍ക്കും അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 2024 ഡിസംബര്‍ 14 വരെ അപേക്ഷ സമര്‍പ്പിക്കാം.
കോണ്‍സ്റ്റബിള്‍:
- ഒഴിവ്: 51 (പുരുഷന്‍മാര്‍ക്ക് 44 ഒഴിവുകളും വനിതകള്‍ക്ക് ഏഴ് ഒഴിവുകളുമാണുളളത്).
- യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം. ഐടിഐ, ഡിപ്ലോമ യോഗ്യത്യുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
- പ്രായപരിധി: 21-23 വയസ് പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാനാകും.
- ശമ്പളം: 21700 മുതല്‍ 69,100 രൂപ വരെ.
ഹെഡ് കോണ്‍സ്റ്റബിള്‍:
- ഒഴിവ്: 383 ഒഴിവുകള്‍ (പുരുഷന്‍മാര്‍ക്ക് 325 ഒഴിവുകളും വനിതകള്‍ക്ക് 58 ഒഴിവുകളുമാണുളളത്.)
- യോഗ്യത: ഫിസ്‌ക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളില്‍ 45 ശതമാനം മാര്‍ക്കോടെ പ്ലസ്‌ടു പാസായിരിക്കണം. അല്ലെങ്കില്‍ പത്താം ക്ലാസും ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, കംപ്യൂട്ടര്‍ വിഷയങ്ങളില്‍ രണ്ടു വര്‍ഷത്തെയോ മൂന്നു വര്‍ഷത്തെയോ ഡിപ്ലോമ.
- പ്രായപരിധി: 18-25 വയസ് പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാനാകും.
- ശമ്പളം: 25,500 മുതല്‍ 81,100 രൂപ വരെ.
സബ് ഇന്‍സ്‌പെക്‌ടര്‍:
- ഒഴിവ്: 92 ഒഴിവുകള്‍ (പുരുഷന്‍മാര്‍ക്ക് 78 ഒഴിവുകളും വനിതകള്‍ക്ക് 14 ഒഴിവുകളുമാണുളളത്).
- യോഗ്യത: ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയുള്‍പ്പെട്ട സയന്‍സ് ബിരുദമോ ഐടി, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്‍റേഷന്‍ വിഷയത്തിലോ ഏതിലെങ്കിലും ബിരുദം. അല്ലെങ്കില്‍ ബിസിഎ അല്ലെങ്കില്‍ ബിഇ ഇന്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍, ഐടി ബിരുദം. അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഇന്‍സ്ട്രുമെന്‍റേഷന്‍, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍, ഐടി എന്‍ജിനിയേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസോസിയേറ്റ് മെമ്പര്‍ഷിപ്പോ തത്തുല്യ യോഗ്യതയോ.
- പ്രായപരിധി: 20-25 വയസ് പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാനാകും.
- ശമ്പളം: 35,400 മുതല്‍ 1,12,400 രൂപ വരെ.
സെലക്ഷന്‍ രീതി: ശാരീരിക യോഗ്യത പരിശോധന, ശാരീരിക ക്ഷമത പരീക്ഷ, എഴുത്തു പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. നിശ്ചിത ശാരീരിക യോഗ്യത ആവശ്യമാണ്. അത് വെബ് സൈറ്റില്‍ നല്‍കിയിട്ടുണ്ട്.
2024 ഡിസംബര്‍ 14 അടിസ്ഥാനമാക്കിയാകും പ്രായം കണക്കാക്കുക. പരമാവധി പ്രായം കണക്കാക്കുന്നതില്‍ എസ്‌സി, എസ്‌ടി വിഭാഗങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തെയും ഒബിസി വിഭാഗങ്ങള്‍ക്ക് മൂന്നു വയസും ഇളവ് ലഭിക്കും. വിമുക്ത ഭടന്‍മാര്‍ക്കും വയസില്‍ ഇളവ് നല്‍കും.
അപേക്ഷ ഫീസ്: പൊതു വിഭാഗത്തിന് എസ്‌ഐ തസ്‌തികയ്ക്ക് 200 രൂപയും മറ്റ് ഒഴിവുകളിലേക്ക് 100 രൂപയുമാണ് അപേക്ഷ ഫീസ്. എസ്‌സി, എസ്‌ടി, വനിതകള്‍, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് ഫീസ് ബാധകമല്ല. ഫീസ് ഓണ്‍ലൈനായി അടയ്ക്കണം.
അപേക്ഷ സമര്‍പ്പിക്കേണ്ട വെബ് സൈറ്റ്: https//recruitment.itbpolice.nic.in
Also Read : ഇത് എഐ യുഗം: സോഫ്‌റ്റ്‌വെയര്‍ ജോലി ലഭിക്കാന്‍ അറിയണം ഈ സാങ്കേതിക വിദ്യകള്‍, പുതിയ റിപ്പോര്‍ട്ടുകളിലേക്ക്