ETV Bharat / education-and-career

ഐഐടി പ്രവേശനം : ജെഇഇ അഡ്വാൻസ്‌ഡ് എൻട്രൻസ് എക്‌സാം അഡ്‌മിറ്റ് കാര്‍ഡ് പുറത്ത് ; അറിയേണ്ടതെല്ലാം - JEE Advanced 2024 Admit Card - JEE ADVANCED 2024 ADMIT CARD

ജോയിന്‍റ് എൻട്രൻസ് എക്‌സാമിനേഷനായുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ ഔദ്യോഗികമായി പുറത്തിറക്കി. വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

JEE ADVANCED HALL TICKET  JEE ADVANCED 2024 OFFICIAL WEBSITE  JEE ADVANCED 2024 EXAM DATE  ഐഐടി ജെഇഇ
JEE ADVANCED 2024 ADMIT CARD (Screen Grab/JEE OFFICIAL SITE)
author img

By ETV Bharat Kerala Team

Published : May 17, 2024, 1:43 PM IST

ന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസിന്‍റെ (ചെന്നൈ ഐഐടി) 2024-25 ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുവേണ്ടി നടത്തുന്ന ജോയിന്‍റ് എൻട്രൻസ് എക്‌സാമിനേഷൻ (ജെ.ഇ.ഇ) ടെസ്റ്റിനായുള്ള അഡ്‌മിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കി. മെയ് 26ന് നടക്കുന്ന പരീക്ഷയുടെ അഡ്‌മിറ്റ് കാര്‍ഡുകളാണ് ഔദ്യോഗികമായി പുറത്തിറക്കിയത്. പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ജെ.ഇ.ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://jeeadv.ac.in ല്‍ നിന്നും രജിസ്‌ട്രേഷൻ നമ്പര്‍, പാസ്‌വേഡ്, രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കി ഇവ ഡൗണ്‍ലോഡ് ചെയ്യാം.

ജെ.ഇ.ഇ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും കയ്യില്‍ കരുതിയിരിക്കേണ്ട ഒന്നാണ് അഡ്‌മിറ്റ് കാര്‍ഡുകളുടെ ഹാര്‍ഡ് കോപ്പി. മെയ് 26ന് രാവിലെ 9 മുതല്‍ 12 വരെയാണ് JEE അഡ്വാൻസ്‌ഡ് പേപ്പര്‍ 1 പരീക്ഷ. അതേദിവസം തന്നെ ഉച്ചയ്‌ക്ക് 2:30 മുതല്‍ 5:30 വരെ പേപ്പര്‍ 2 പരീക്ഷയും നടക്കുമെന്നാണ് ഐഐടി മദ്രാസ് നല്‍കുന്ന വിവരം. ജൂണ്‍ 9ന് ആയിരിക്കും ആൻസര്‍ കീ പുറത്തുവിട്ട് ഫലപ്രഖ്യാപനം നടത്തുന്നത്. 1.91 ലക്ഷത്തിലധികം പേരാണ് ഇത്തവണ ജെഇഇ അഡ്വാൻസ്ഡ് 2024 പരീക്ഷ എഴുതാൻ ഒരുങ്ങുന്നത്.

JEE അഡ്വാൻസ്ഡ് 2024 അഡ്മിറ്റ് കാർഡ് ഓൺലൈനായി ഡൗൺലോഡ് ചെയ്യുന്നതിന്:

  • ഔദ്യോഗിക വെബ്‌സൈറ്റായ https://jeeadv.ac.in സന്ദര്‍ശിക്കുക.
  • ഹോം പേജിലോ കാൻഡിഡേറ്റ്‌സ് വിഭാഗത്തിലോ പ്രദര്‍ശിപ്പിക്കുന്ന 'അഡ്‌മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ്' ഒപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
  • JEE അഡ്വാൻസ്ഡ് 2024 രജിസ്‌ട്രേഷൻ നമ്പറും പാസ്‌വേഡും മറ്റ് വിവരങ്ങളും നല്‍കി ലോഗിൻ ചെയ്യാം.
  • ലോഗിൻ ചെയ്‌ത് കഴിയുമ്പോള്‍ അഡ്‌മിറ്റ് കാര്‍ഡ് ലഭിക്കും. ശ്രദ്ധയോടെ പേര്, റോള്‍ നമ്പര്‍, പരീക്ഷയുടെ തീയതിയും സമയവും, പരീക്ഷ സെന്‍റര്‍ ഫോട്ടോ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ പരിശോധിക്കുക.
  • അഡ്‌മിറ്റ് കാര്‍ഡിലെ വിവരങ്ങള്‍ എല്ലാം ശരിയാണെങ്കില്‍ ഡൗണ്‍ലോഡ് ചെയ്യാം.
  • ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അഡ്‌മിറ്റ് കാര്‍ഡ് വ്യക്തമാകുന്ന രീതിയില്‍ പ്രിന്‍റ് ചെയ്യുക. ഹാര്‍ഡ് കോപ്പിയ്‌ക്കൊപ്പം സോഫ്റ്റ് കോപ്പിയും കൈവശം വയ്‌ക്കേണ്ടതുണ്ട്.

പരീക്ഷ രീതിയും മാര്‍ക്കും : രണ്ട് പേപ്പറുകളിലായുള്ള കമ്പ്യൂട്ടര്‍ ബേസ്‌ഡ് ടെസ്റ്റാണ് (CBT) ജെ.ഇ.ഇ അഡ്വാൻസിലേത്. ഫിസിക്‌സ്, കെമിസ്‌ട്രി, ഗണിതശാസ്‌ത്രം എന്നീ മൂന്ന് വിഷയങ്ങളാണ് രണ്ട് പേപ്പറിലും. മള്‍ട്ടിപ്പിള്‍ ചോയ്‌സ് ക്വസ്റ്റ്യനും (MCQs) ന്യൂമെറിക്കല്‍ ആൻസര്‍ ടൈപ്പ് (NAT) ചോദ്യങ്ങളും മാച്ചിങ് ടൈപ്പ് ചോദ്യങ്ങളും ആയിരിക്കും പരീക്ഷയില്‍.

മള്‍ട്ടിപ്പിള്‍ ചോയ്‌സ് ക്വസ്റ്റ്യനുകളില്‍ ഓരോ ശരിയുത്തരത്തിനും മൂന്ന് മാര്‍ക്ക് വീതം ലഭിക്കും. തെറ്റ് ഉത്തരങ്ങള്‍ക്ക് മൈനസ് മാര്‍ക്കാണ്. ഉത്തരമെഴുതാതിരുന്നാല്‍ മാര്‍ക്ക് ഒന്നും ലഭിക്കില്ല.

ന്യൂമെറിക്കല്‍ ആൻസര്‍ ടൈപ്പ് ചോദ്യങ്ങളിലെ ഓരോ ശരിയുത്തരത്തിനും മൂന്ന് മാര്‍ക്ക് ലഭിക്കും. ഈ വിഭാഗം ചോദ്യങ്ങളില്‍ മൈനസ് മാര്‍ക്കുകള്‍ ഇല്ല. മാച്ചിങ് ടൈപ്പ് ചോദ്യങ്ങളുടെ ശരിയുത്തരങ്ങള്‍ക്ക് ഒരു മാര്‍ക്ക് വീതവും ലഭിക്കും. ഈ വിഭാഗത്തിലും മൈനസ് മാര്‍ക്കില്ല.

Also Read : വെയില്‍സില്‍ നഴ്‌സ് ആകാം, നോര്‍ക്ക റൂട്ട്‌സ്‌ റിക്രൂട്ട്‌മെന്‍റ്‌ ജൂണില്‍; ഇപ്പോള്‍ അപേക്ഷിക്കാം - NORKA ROOTS NURSING RECRUITMENT

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.