തിരുവനന്തപുരം: 2024-25 വര്‍ഷത്തെ ഹയർ സെക്കൻഡറി ഒന്നാം പാദവാർഷിക പരീക്ഷ സെപ്‌തംബര്‍ നാല് മുതല്‍. പരീക്ഷ ആരംഭിക്കാൻ ദിവസങ്ങള്‍ മുന്നെ ചോദ്യപേപ്പർ അതാത് അധ്യാപകർ തയ്യാറാക്കണം എന്ന നിര്‍ദേശം പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയതോടെ ആധ്യാപകര്‍ പ്രതിസന്ധിയിലാണ്. ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകളിലെ പരീക്ഷയ്‌ക്ക് വിദ്യാഭ്യാസവകുപ്പാണ് ചോദ്യപേപ്പർ തയ്യാറാക്കുന്നത്.
പ്ലസ് വൺ ക്ലാസുകൾക്ക് ഈ വർഷം ഒന്നാംപാദ പരീക്ഷയില്ല. ഇതോടെ പ്ലസ് ടു വിഭാഗത്തിനുള്ള പരീക്ഷയാണ് നാളെ ആരംഭിക്കുന്നത്. പാദവാര്‍ഷിക പരീക്ഷയ്ക്ക് അധ്യാപകര്‍ തയ്യാറാക്കിയ ചോദ്യ പേപ്പര്‍ തന്നെ ഉപയോഗിക്കണം എന്ന നിബന്ധന കഴിഞ്ഞ വര്‍ഷമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കൊണ്ടുവരുന്നത്. അധ്യാപകരുടെ കൂട്ടായ്‌മകളും സംഘടനകളും മുഖേന ചോദ്യപേപ്പർ തയാറാക്കിയതിനാല്‍ കഴിഞ്ഞ വര്‍ഷം പരീക്ഷ നടത്തിപ്പില്‍ വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല.
എന്നാല്‍ ഇത്തവണ കൂട്ടായ രീതിയില്‍ ചോദ്യപേപ്പർ തയാറാക്കാൻ പറ്റില്ലെന്ന കര്‍ശന നിര്‍ദേശമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയിരിക്കുന്നത്. ഇതോടെയാണ് അധ്യാപകര്‍ പ്രതിസന്ധിയിലായത്. ചോദ്യം തയാറാക്കാന്നതുമായി ബന്ധപ്പെട്ട സാങ്കേതിക അറിവും മുൻപരിചയവും അധ്യാപകർക്ക് ഇല്ല എന്നതാണ് പ്രതിസന്ധിയുടെ മുഖ്യ കാരണം.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൂടാതെ അധ്യാപകര്‍ തന്നെ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിലൂടെ പരീക്ഷയുടെ ഗൗരവം കുറയാനുളള സാധ്യതയുമുണ്ട്. ചോദ്യപേപ്പര്‍ തയ്യാറാക്കാന്‍ ഡിടിപി, പ്രിന്‍റിങ് പോലുള്ള ജോലികള്‍ സ്വകാര്യ സ്ഥാപനങ്ങളെ ഏല്‍പ്പിക്കുന്നത് വഴി പരീക്ഷയുടെ രഹസ്യ സ്വഭാവം ഇല്ലാതാകുമോ എന്ന ആശങ്കയും ഉയരുന്നു.
മാത്രമല്ല ചോദ്യപേപ്പര്‍ തയ്യാറാക്കാന്‍ ഡിടിപി, പ്രിന്‍റിങ് പോലുള്ള ജോലികള്‍ സ്വകാര്യ സ്ഥാപനങ്ങളെ ഏല്‍പ്പിക്കുന്നത് അധ്യാപകര്‍ക്ക് സാമ്പത്തിക ബാധ്യത ഉണ്ടാക്കും എന്നതും ആശങ്കയ്ക്ക് കാരണമാണ്.