ETV Bharat / education-and-career

ഇത് എഐ യുഗം: സോഫ്‌റ്റ്‌വെയര്‍ ജോലി ലഭിക്കാന്‍ അറിയണം ഈ സാങ്കേതിക വിദ്യകള്‍, പുതിയ റിപ്പോര്‍ട്ടുകളിലേക്ക് - TOP AI SKILLS IN SOFTWARE FIELD

author img

By ETV Bharat Kerala Team

Published : Aug 12, 2024, 3:01 PM IST

തൊഴിലിടങ്ങളിൽ എഐ സാങ്കേതികവിദ്യയ്‌ക്ക് പ്രാധാന്യം ഏറിവരുന്നു. വേഗത്തില്‍ തൊഴില്‍ ലഭിക്കാന്‍ എഐ നൈപുണ്യം സ്വയത്തമാക്കുന്നത് അത്യാന്താപേക്ഷിതമായിരിക്കുകയാണ്. സോഫ്റ്റ്‌വെയർ തൊഴിൽ മേഖലയിൽ ഡിമാന്‍റുള്ള എഐ സാങ്കേതികവിദ്യകൾ ഏതെല്ലാമെന്ന് നോക്കാം.

AI SKILLS NEEDED IN SOFTWARE FIELD  എഐ ജോലി സാധ്യതകൾ  എഐ സാങ്കേതികവിദ്യകൾ  സോഫ്‌റ്റ്‌വെയര്‍ ജോലിയില്‍ എഐ
Representative image (Getty images)

ഇത് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ കാലമാണല്ലോ... തൊഴിലിടങ്ങളിൽ മാത്രമല്ല ഇന്ന് നമ്മുടെ ദൈന്യം ദിന ജീവിതത്തിൽ വരെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സ്വാധീനം ചെലുത്തുന്നുണ്ട്. അങ്ങനെയുള്ള ഇക്കാലത്ത് എഐ സാങ്കേതിക വിദ്യയിൽ നൈപുണ്യം നേടുകയെന്നത് അത്യാവശ്യമാണല്ലോ.

ഇന്ന് തൊഴിൽ മേഖലയിലേക്ക് ആവശ്യമായ എന്തെങ്കിലും നൈപുണ്യം നേടിയെടുക്കുക എന്നതിലുപരി എഐ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട നൈപുണ്യം വർധിപ്പിക്കുകയാണ് വേണ്ടത്. എങ്കില്‍ മാത്രമെ നിങ്ങളുടെ കരിയറിൽ ഒരു വഴിത്തിരിവുണ്ടാകൂ.

എഐ വന്നതോടെ ഡിജിറ്റൽ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഇനിയുള്ള കാലങ്ങളിൽ തൊഴിൽ വിപണി ഭരിക്കാൻ പോകുന്നത് എഐ സാങ്കേതിക വിദ്യ ആണ്. അതിനാൽ തന്നെ തൊഴിൽ മേഖലയിലെ ആവശ്യങ്ങൾ മനസിലാക്കി കാലത്തിനൊപ്പം തങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നവർക്ക് കരിയറിൽ മികച്ച പ്രകടനം നടത്താൻ സാധിക്കുമെന്നതിൽ സംശയമില്ല.

ഇത്തരത്തിൽ ഭാവിയിൽ തൊഴിൽ വിപണി ഭരിക്കാൻ പോകുന്ന എഐ സാങ്കേതിക വിദ്യകൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം. ഈ വിഷയത്തിൽ പ്രസിദ്ധ ജോബ് സെർച്ച് പോർട്ടലായ ഇൻഡീഡ് നടത്തിയ പഠനത്തിലെ ചില കാര്യങ്ങൾ ഇവിടെ പരാമർശിക്കുന്നു.

  • മെഷിൻ ലേണിങ്
  • പൈത്തൺ
  • ജാവ
  • ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്
  • കമ്മ്യൂണിക്കേഷൻ സ്‌കിൽസ്
  • നാച്ചറൽ ലാംഗ്വേജ് പ്രോസസിങ്
  • ടെൻസർ ഫ്ലോ
  • ഡാറ്റ സയൻസ്
  • ആമസോൺ വെബ് സർവീസ് (എഡബ്ല്യൂഎസ്)
  • ഡീപ് ലേണിങ്
  • മൈക്രോസോഫ്‌റ്റ് അഷ്യൂർ
  • ഇമേജ് പ്രോസസിങ്
  • സ്‌ട്രക്‌ച്ചേർഡ് ക്വയറി ലാംഗ്വേജ് (എസ്‌ക്യുഎൽ)
  • പൈടോർച്ച്
  • ഏജൈൽ

ടെക് കമ്പനികൾ തൊഴിലന്വേഷകരിൽ നിന്ന് തെരയുന്നത് ഈ കഴിവുകളാണ്. അതിനാൽ തന്നെ ഈ കഴിവുകൾ സ്വായത്തമാക്കുന്നത് സോഫ്റ്റ്‌വെയർ ജോലികൾ എളുപ്പത്തിൽ ലഭിക്കാൻ സഹായിക്കും. അടുത്ത 5 വർഷത്തിനുള്ളിൽ ഈ സാങ്കേതികവിദ്യകളിൽ മികവ് പുലർത്തുന്നവർക്ക് ജോലി ലഭിക്കുക എന്നത് എളുപ്പമാകും.

2027 ഓടെ ഇന്ത്യയിലെ എഐ വിപണിയുടെ മൂല്യം 17 ബില്യൺ ഡോളറിലെത്തുമെന്നാണ് കണക്കുകൾ പറയുന്നത്. എഐ വിപണിയുടെ മൂല്യം പ്രതിവർഷം 25 മുതൽ 35 ശതമാനം വരെ വളർച്ചയോടെ മുന്നേറുകയാണ്. അടുത്ത 5 വർഷത്തിനുള്ളിൽ ഈ സാങ്കേതികവിദ്യകളിൽ മികവ് പുലർത്തുന്നവർക്ക് ജോലിക്ക് ഒരു കുറവും ഉണ്ടാകില്ല.

Also Read: ചാറ്റ് ജിപിടിയുടെ ശബ്‌ദം ഉപയോക്താക്കളെ അടിമകളാക്കുമോ? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഓപ്പൺ എഐ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.