ETV Bharat / education-and-career

സിയുഇടി യുജി പരീക്ഷ തിയതി മാറ്റിയേക്കും: സാധ്യത ലോക്‌സഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് - സിയുഇടി യുജി പരീക്ഷ തിയതി

ലോക്‌സഭ തെരഞ്ഞെടുപ്പ് ഷെഡ്യൂൾ കണക്കിലെടുത്ത് സിയുഇടി യുജി പരീക്ഷ തിയതിയിൽ മാറ്റമുണ്ടായേക്കും. മെയ് 15 മുതൽ 31 വരെ നടത്തുമെന്നാണ് മുമ്പ് പ്രഖ്യാപിച്ചിരുന്നത്.

CUET UG exam 2024 date  Lok Sabha election 2024  സിയുഇടി യുജി പരീക്ഷ തിയതി  ലോക്‌സഭ തെരഞ്ഞെടുപ്പ്
CUET UG exam likely to be changed
author img

By ETV Bharat Kerala Team

Published : Mar 3, 2024, 6:16 PM IST

ന്യൂഡൽഹി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന സിയുഇടി (കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ്) യുജി പരീക്ഷ തിയതികളിൽ മാറ്റം വരാൻ സാധ്യതയുണ്ടെന്ന് (CUET UG exam likely to be changed) യുജിസി ചെയർമാൻ ജഗദേഷ് കുമാർ. ലോക്‌സഭ തെരഞ്ഞെടുപ്പ് (Lok Sabha election 2024) ഷെഡ്യൂളിന് അനുസരിച്ച് മുന്നേ നിശ്ചയിച്ച പരീക്ഷ തിയതികളിൽ മാറ്റം വരാൻ സാധ്യതയുണ്ടെന്നാണ് യുജിസി പറയുന്നത്. ഈ വർഷത്തെ സിയുഇടി യുജി പരീക്ഷ മെയ് 15 മുതൽ 31 വരെ നടത്തുമെന്നും, ജൂൺ 30 ന് ഫലം പ്രഖ്യാപിക്കുമെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി (National Testing Agency) ചൊവ്വാഴ്‌ച പ്രഖ്യാപിച്ചിരുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ തിയതി ഈ മാസം പ്രഖ്യാപിക്കാനിരിക്കുകയാണ്. എൻടിഎ പ്രഖ്യാപിച്ച തിയതികൾ താൽക്കാലികമാണ്. താൽക്കാലിക ഷെഡ്യൂൾ പ്രകാരം പരീക്ഷ ആരംഭിക്കേണ്ടത് മെയ് 15 മുതൽ ആണെന്നും, തെരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിച്ചതിനു ശേഷം എൻടിഎ പരീക്ഷ തീയതി അന്തിമമാക്കുമെന്നും യുജിസി മേധാവി കുമാർ പറഞ്ഞു.

കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് യുജി പരീക്ഷയ്‌ക്കായി അപേക്ഷിക്കുന്നതിനുള്ള സമയം ചൊവ്വാഴ്‌ച (ഫെബ്രുവരി 27) മുതൽ ആരംഭിച്ചിരിക്കുകയാണ്. മാർച്ച് 26 വരെ അപേക്ഷിക്കാനാകും. രാജ്യത്തെ വിവിധ സർവകലാശാലകളിലേക്കുള്ള പ്രവേശനത്തിന് അവസരമൊരുക്കുന്നതാണ് കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ്. ഏകജാലക സംവിധാനം വഴിയാണ് പരീക്ഷയ്‌ക്കായി അപേക്ഷിക്കേണ്ടത്.

ചില വിഷയങ്ങൾക്ക് കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയും, മറ്റു ചില വിഷയങ്ങൾക്ക് പേന-പേപ്പർ മോഡിലുള്ള പരീക്ഷയും ഉണ്ടായിരിക്കുമെന്ന് എൻടിഎ അറിയിച്ചിട്ടുണ്ട്. പരീക്ഷയ്‌ക്കായി രജിസ്‌ടർ ചെയ്യുന്നവരുടെ എണ്ണം കണക്കിലെടുത്താവും പരീക്ഷ രീതി. രജിസ്ട്രേഷനുകൾ കൂടുതലുള്ള വിഷയങ്ങൾക്ക് പരീക്ഷ നടക്കുന്നത് പേന-പേപ്പർ മോഡിലായിരിക്കും. മറ്റുള്ളവർക്ക് കമ്പ്യൂട്ടർ അധിഷ്‌ഠിതമായി തന്നെയായിരിക്കും പരീക്ഷ നടക്കുക. ഏകദേശം 14.9 ലക്ഷം രജിസ്ട്രേഷനുകളാണ് സിയുഇടി യുജി പരീക്ഷയ്‌ക്കായി കഴിഞ്ഞ വർഷം ലഭിച്ചത്.

Also read: കേരളം പരീക്ഷാ ചൂടിലേയ്‌ക്ക്: എസ്എസ്എല്‍സി പരീക്ഷയ്ക്ക് നാളെ തുടക്കം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.