ETV Bharat / education-and-career

കലാപൂരത്തിന് അരങ്ങുണര്‍ന്നു; അഞ്ച് നാള്‍ നീളുന്ന വസന്തോത്സവത്തിന് തിരിതെളിഞ്ഞു, ഉദ്‌ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി - KERALA STATE SCHOOL KALOLSAVAM 2025

സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്‌ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്നാം വേദി നിളയിലാണ് ഔപചാരിക ഉദ്‌ഘാടനം നടന്നത്.

KERALA STATE SCHOOL KALOLSAVAM 2025  SCHOOL KALOLSAVAM 2025  കലോത്സവം മുഖ്യമന്ത്രി ഉദ്‌ഘാടനം  സംസ്ഥാന സ്‌കൂള്‍ കലോത്സവം  KALOLSAVAM 2025
CM Pinarayi Vijayan Inaugurating State School Kalolsavam (KITE Victers)
author img

By ETV Bharat Kerala Team

Published : Jan 4, 2025, 10:54 AM IST

തിരുവനന്തപുരം: തലസ്ഥാനത്ത് കൗമാര കലാപൂരത്തിന് തുടക്കം. 63 -ാ മത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉദ്‌ഘാടനം ചെയ്‌ത് മുഖ്യമന്ത്രി പിണറായി വിജയന്‍. രാവിലെ 9 മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ പതാക ഉയര്‍ത്തിയിരുന്നു. ഇതിന് ശേഷമാണ് മുഖ്യമന്ത്രിയെത്തി ഔപചാരിക ഉദ്‌ഘാടനം നിര്‍വഹിച്ചത്.

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്‍റെ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനതയുടെ അഞ്ച് നൃത്തരൂപങ്ങൾ കൂടി മത്സരയിനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ടുതന്നെ പ്രാക്തന കലകളുടെയും ക്ലാസിക് കലകളുടെയും എല്ലാം സംഗമവേദിയാവുകയാണ് ഈ കലോത്സവം. ഇത് ഏറെ അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

കലോത്സവ വേദിയില്‍ സംസാരിക്കുന്ന മുഖ്യമന്ത്രി (ETV Bharat)

കേരളത്തിന്‍റെ കലാ-സാംസ്‌കാരിക രംഗത്തെ സംബന്ധിച്ച് വലിയൊരു നഷ്‌ടം സംഭവിച്ച വർഷമാണ് കടന്നുപോയിരിക്കുന്നത്. എഴുത്തുകാരൻ, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, പത്രാധിപർ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ. എംടി വാസുദേവൻ നായർ വിടവാങ്ങിയ വർഷമാണ് കടന്നുപോകുന്നത്. എല്ലാ വർഷവും അദ്ദേഹത്തിന്‍റെ കലാസൃഷ്‌ടികൾക്ക് വ്യത്യസ്‌തമായ വ്യാഖ്യാനങ്ങൾ ഉണ്ടാകുന്ന വേദിയാണ് സ്‌കൂൾ കലോത്സവം. അതുകൊണ്ടുതന്നെ ഈ വേദിയിൽ വച്ച് അദ്ദേഹത്തിന്‍റെ സ്‌മരണകൾക്ക് മുമ്പിൽ പ്രണാമം അർപ്പിക്കുന്നു.

കേരളത്തെയാകെ ദുഃഖത്തിലാഴ്ത്തിയ മുണ്ടക്കൈ-ചൂരൽമല ദുരന്തം നടന്നത് കഴിഞ്ഞ വർഷമാണ്. അതിന്‍റെ ആഘാതത്തിൽ അവിടങ്ങളിലെ കുട്ടികളുടെ പഠനം മുടങ്ങുന്ന സാഹചര്യമുണ്ടായി. അതിനെ മറികടക്കാനുള്ള സത്വരമായ നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോയി. കുട്ടികൾക്ക് പഠനസൗകര്യങ്ങൾ ഒരുക്കിയും പഠനോപകരണങ്ങൾ ലഭ്യമാക്കിയും നാം അവരെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ചുകൊണ്ടുവന്നു. ആ ദുരന്തത്തെ അതിജീവിച്ച വെള്ളാർമല ജിഎച്ച്‌എസിലെ വിദ്യാർഥികൾ ഇന്ന് ഈ വേദിയിൽ സംഘനൃത്തം അവതരിപ്പിക്കുകയാണ്. ആ നിലയ്ക്ക്, കലാപ്രകടനം എന്നതിലുപരി അതിജീവനത്തിന്‍റെ കൂടി നേർക്കാഴ്‌ചയാവുകയാണ് ഈ കലോത്സവ വേദി എന്നതിൽ അതിയായ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വലിയൊരു പാരമ്പര്യത്തിന്‍റെ ഇങ്ങേയറ്റത്തെ കണ്ണികളാകുന്നവരാണ് ഇവിടെ പങ്കെടുക്കുന്ന ഓരോ കുട്ടിയും. കലോത്സവ വേദികളിൽ മാറ്റുരച്ച നിരവധി പ്രതിഭകൾ കേരളത്തിന്‍റെ സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളിൽ പിന്നീട് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ആ ബൃഹത്പാരമ്പര്യം ഉൾക്കൊണ്ടുവേണം ഈ കലോത്സവങ്ങളിൽ പങ്കെടുക്കാൻ. അങ്ങനെ നമ്മുടെ സാംസ്‌കാരിക രംഗത്തേയും ആസ്വാദന രീതികളേയും മാറ്റിമറിക്കുന്ന കലാസൃഷ്‌ടികൾ നടത്താൻ നിങ്ങൾക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുകയാണ്.

നമ്മുടെ നാടിന്‍റെ സാംസ്‌കാരിക ഉന്നമനത്തിനായി നാളെ ഈ സമൂഹത്തെ ഒന്നടങ്കം മുന്നിൽനിന്ന് നയിക്കേണ്ടവരാണ് ഇതിൽ പങ്കെടുക്കുന്ന നിങ്ങൾ ഓരോരുത്തരും. ആ ബോധ്യത്തോടെയുള്ള ഈ കലോത്സവത്തിലെ പങ്കാളിത്തമാണ് വിജയത്തേക്കാൾ വലിയ നേട്ടം. ആ തിരിച്ചറിവോടെ ഇതിൽ പങ്കെടുക്കാൻ നിങ്ങൾക്ക് ഓരോരുത്തർക്കും കഴിയട്ടെ.

മനുഷ്യർ പൊതുവെ ഉത്സവപ്രിയരാണ്. ജീവിതദുരന്തങ്ങളെ അഭിമുഖീകരിക്കുമ്പോൾ പോലും ജീവിതം ഒരു ഉത്സവമാക്കുന്നതിനെ കുറിച്ചുള്ള സ്വപ്‌നങ്ങൾ മനസിൽ സൂക്ഷിക്കുന്നവരാണ്. അത്തരം സ്വപ്‌നങ്ങളാണ് വലിയ ജനകീയ വിപ്ലവങ്ങൾക്കും സാമൂഹ്യവ്യവസ്ഥ മാറ്റങ്ങൾക്കും വഴിവച്ചിട്ടുള്ളത് എന്നതിന് ലോകചരിത്രത്തിൽ തന്നെ എത്രയോ ഉദാഹരണങ്ങളാണുള്ളത്. ഉത്സവങ്ങൾ കൗമാരക്കാരുടേയും യുവജനങ്ങളുടേതുമാകുമ്പോൾ അതിന് കൂടുതൽ ഓജസും ഊർജസ്വലതയും കൈവരുന്നു. ആ ചടുലത ഇവിടുത്തെ ഓരോ വേദിയിലും നമുക്ക് കാണാനാവും.

ഒരു ദേശത്തിലെ മുഴുവൻ കൗമാര പ്രതീക്ഷകളും വർഷത്തിലൊരിക്കൽ ഒരിടത്ത് ഒത്തുകൂടി മികവ് പ്രകടിപ്പിക്കുന്ന രീതി ലോകത്ത് മറ്റെവിടെയെങ്കിലുമുണ്ടോ എന്ന കാര്യം സംശയമാണ്. ഒരു തലമുറയുടെ മുഴുവൻ സർഗവൈഭവവും ആശകളും പ്രതീക്ഷകളും ആശയലോകവും ആദർശലോകവുമാണ് ഇവിടങ്ങളിൽ മാറ്റുരയ്ക്കപ്പെടുന്നതെന്ന് നിസംശയം പറയാം.

മനുഷ്യൻ ഇതുവരെ ആർജിച്ച എല്ലാത്തരം കലാവൈഭവങ്ങളുടെയും വിചിത്രവും മായികവുമായ ഒരു ലോകം നിങ്ങൾക്കിവിടങ്ങളിൽ ദർശിക്കാനാകും. മാസങ്ങൾ നീണ്ടുനിൽക്കുന്ന ശിക്ഷണങ്ങളുടെയും സമർപ്പണത്തിന്‍റെയും ഫലമാണ് ഈ പ്രകടനം. അന്യംനിന്ന് പോവുന്ന ഒട്ടേറെ നാടൻകലകളും അനുഷ്‌ഠാനകലകളും ഇതിലൂടെ അതിജീവിച്ച് നിലനിൽക്കുന്നു.

നാട്ടിൻപുറങ്ങളിലെ ഉൾപ്പെടെ അനേകം കലാചാര്യന്മാരാണ് ഇതുവഴി പരോക്ഷമായി മാനിക്കപ്പെടുകയും വാഴ്ത്തപ്പെടുകയും ചെയ്യുന്നത്. അവരുള്ളതുകൊണ്ടാണല്ലൊ, അവരുടെ ശിഷ്യഗണങ്ങൾക്ക് ഈ കഴിവും മികവും പകർന്നുകിട്ടിയത്. കുട്ടികൾ മികവിലേക്കുയരുമ്പോൾ അവരെ പ്രാപ്‌തരാക്കിയ ഗുരുജനങ്ങൾ കൂടി ആദരിക്കപ്പെടുകയാണ്. പഠനപ്രക്രിയയ്ക്ക് പുറത്തുള്ള സംഗതിയാണ് കലാസാഹിത്യരംഗത്തെ പ്രവർത്തനങ്ങളെന്ന കാഴ്‌ചപ്പാടിന് ഇന്ന് മാറ്റം വന്നിട്ടുണ്ട്.

കേവലം വൈജ്ഞാനിക വികാസം മാത്രമല്ല, മറിച്ച് കുട്ടിയുടെ കലാപരവും കായികവുമായ കഴിവുകളുടെയും വ്യക്തിത്വത്തിന്‍റെ തന്നെയും സർവതല സ്‌പർശിയായ വികാസമാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ പ്രക്രിയയുടെ അവിഭാജ്യമായ ഘടകമാണ് കലാസാഹിത്യ പ്രവർത്തനങ്ങളും അതിന്‍റെ മൂർത്തീഭാവമായ ഇത്തരം മേളകളും.

ഓരോ വിദ്യാർഥിയിലും അന്തർലീനമായിരിക്കുന്ന കലാകാരനെ ഉണർത്തിയെടുക്കാനുള്ള പ്രക്രിയ കൂടിയാവണം വിദ്യാഭ്യാസം. എല്ലാ വിദ്യാർഥികളും അതുല്യ പ്രതിഭകളായ കലാപ്രവർത്തകർ ആകണമെന്നില്ല. എന്നിരിക്കിലും ഓരോ വിദ്യാർഥിയിലും അന്തർലീനമായിരിക്കുന്ന കലാപരമായ കഴിവുകൾ പ്രകാശിപ്പിക്കാൻ കൂടി വിദ്യാഭ്യാസത്തിന് കഴിയണം. കുട്ടികളിലെ കലാപരമായ ശേഷികളെ മാത്രമല്ല, അവരിലെ നന്മകളെ കൂടി പ്രകാശിപ്പിച്ചെടുക്കാൻ കഴിയണം. ചുരുക്കത്തിൽ ഒരു മനുഷ്യന്‍റെ പൂർണമായ ജീവിതത്തെ അഭിസംബോധന ചെയ്യുന്നതാവണം വിദ്യാഭ്യാസം എന്ന പ്രക്രിയ.

രോഗാതുരമാവുന്ന മനുഷ്യമനസ്സിനെ ചികിത്സിക്കാൻ ഏറ്റവും ഉത്തമമായ ഔഷധം കലയാണ്. കലയിലൂടെ മനുഷ്യരാശിക്ക് നഷ്‌ടപ്പെടുന്ന നന്മ വീണ്ടെടുക്കാനാവും. വിദ്യാഭ്യാസത്തിൽ കലയ്ക്ക് കൂടുതൽ പ്രാമുഖ്യം നൽകുക വഴി വ്യക്തികളിലെ ക്രിയാത്മകത വർധിപ്പിക്കാൻ സാധിക്കും. മാനുഷികമായ സമസ്‌ത നന്മകൾക്കും വേണ്ടി വെമ്പൽ കൊള്ളാനായി ആസ്വാദകരെ പ്രചോദിപ്പിക്കാൻ കലയ്ക്കും സാഹിത്യത്തിനും കഴിയും. അവരെ അത് പ്രചോദിപ്പിക്കും. ജീവിതത്തെ കൂടുതൽ ജീവിതയോഗ്യമാക്കിയെടുക്കാനത് സഹായിക്കും.

അതേസമയം, നല്ല കലാരൂപങ്ങളും അതിന്‍റെ സൃഷ്‌ടാക്കളും പല കാലത്തും ആക്രമണത്തിന് വിധേയമായിട്ടുണ്ട്. ഇതിന് വേണ്ടുവോളം ഉദാഹരണങ്ങൾ നമ്മുടെ കൊച്ചു കേരളത്തിൽ തന്നെയുണ്ട്. ഫ്യൂഡൽ വ്യവസ്ഥയ്‌ക്കെതിരെ ആഞ്ഞടിച്ച തോപ്പിൽ ഭാസിയുടെ "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകത്തിനെതിരെ എത്രയോ ആക്രമണങ്ങൾ നടന്നു. അതിൽ മനസ് മടുത്ത് കലാപ്രവർത്തനം നിർത്തിയില്ല ആ കലാകാരന്മാർ. ഞാനിത് പറയുന്നത് കലാരംഗത്തെ പ്രവർത്തനങ്ങൾ ആയാസരഹിതമായോ ത്യാഗമാവശ്യമില്ലാത്തവയോ അല്ല എന്ന് സൂചിപ്പിക്കാനാണ്. അതുകൊണ്ടുതന്നെ പ്രതികൂല സാഹചര്യങ്ങളെ മനസ് തളരാതെ അതിജീവിക്കാൻ വേണ്ട മനോബലം കൂടി കലാരംഗത്തേക്ക് കടക്കുന്നവർ ആർജിക്കണം.

ഇത്തരം കലോത്സവങ്ങളിൽ വിജയികളാവുന്നവർ തന്നെയാണ് പിൽക്കാലത്ത് ആ രംഗത്തെ പ്രഗത്ഭ കലാകാരന്മാരും കലാകാരികളുമായി മാറുന്നത്. നിരവധി ഉദാഹരണങ്ങൾ എടുത്തുകാട്ടാനുണ്ട്. അതേസമയം സ്‌കൂൾ വിദ്യാഭ്യാസ കാലം കഴിയുന്നതോടെ കലാപ്രവർത്തനം അവസാനിപ്പിക്കുന്ന ഒരു വലിയ വിഭാഗവുമുണ്ട്. നമ്മുടെ പല പഴയ കലാപ്രതിഭകളുടെയും കലാതിലകങ്ങളുടെയും പിന്നീടുള്ള ജീവിതം പരിശോധിച്ചാൽ ഇത് വ്യക്തമാകും. ഈ വിഷയം ഗൗരവമായി കലാകേരളം ചർച്ച ചെയ്യണം. അവരെ കണ്ടെത്തി കലാകേരളത്തിന് മുതൽക്കൂട്ടാക്കാനുള്ള ശ്രമങ്ങൾ കൂട്ടായി നടത്തേണ്ടതുണ്ട്. സർക്കാർ അക്കാര്യത്തിൽ ശ്രദ്ധ വയ്‌ക്കും എന്ന് കൂടി അറിയിക്കുന്നു.

യുവജനഹൃദയം സ്വതന്ത്രമാണ്,

അവരുടെ കാമ്യപരിഗ്രഹേച്ഛയിൽ'

എന്നെഴുതിയത് മറ്റാരുമല്ല മഹാകവി കുമാരനാശാനാണ്. ആഗ്രഹങ്ങളുടെ സാഫല്യത്തിനുവേണ്ടിയുള്ള സ്വാതന്ത്ര്യമാണ് പുതുതലമുറ ഇച്ഛിക്കുന്നത്. ആ ആഗ്രഹങ്ങളുടെ സർഗാത്മകമായ പ്രതിഫലനമാകും ഇനി ഇവിടെ നടക്കാൻ പോകുന്ന കലാ ആവിഷ്‌കാരങ്ങൾ എന്ന് പ്രതീക്ഷിക്കുന്നു. ഈ കലോത്സവം ശ്രദ്ധേയമാകാൻ പോകുന്നത് ഇവിടെ അവതരിപ്പിക്കപ്പെടാൻ പോകുന്ന കലാരൂപങ്ങളുടെ വൈവിധ്യസമൃദ്ധി കൊണ്ടാണ്. ഒരു വൈവിധ്യവുമില്ലാത്ത ഏകതാനതയാണ് കലോത്സവത്തിന്‍റെ മുഖമുദ്രയെങ്കിൽ അത് എത്ര വിരസമായിരിക്കും?

ഇത് കലയുടെ കാര്യത്തിൽ മാത്രമല്ല, സമൂഹത്തിന്‍റെ ആകെ കാര്യത്തിൽ പ്രസക്തമാണ്.

കലോത്സവങ്ങൾ സംഘടിപ്പിക്കപ്പെടുന്നത് മനുഷ്യര്‍ തമ്മിലുള്ള പരസ്‌പര സ്നേഹവും സാഹോദര്യവും സഹവർത്തിത്വവും ഐക്യവും എല്ലാം ഊട്ടിയുറപ്പിക്കാൻ വേണ്ടിയാണ്. കലാപ്രകടനങ്ങൾക്കുള്ള വേദിയായിരിക്കുമ്പോൾ തന്നെ അത്തരം കാഴ്‌ചപ്പാടുകൾക്ക് കൂടി ഇവിടെ പ്രാധാന്യം കൈവരണം. ചിലപ്പോഴെല്ലാം കലോത്സവ വേദികൾ കിടമത്സരങ്ങളുടെയും തർക്കങ്ങളുടെയും എല്ലാം വേദിയാകാറുണ്ട്. അതുണ്ടാവാതിരിക്കാനും കലാപരമായ കഴിവുകളുടെ പ്രകാശനത്തിന് കൈവരുന്ന അവസരമായി ഇതിനെ കാണാനും എല്ലാവരും ശ്രമിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

ഒന്നാം വേദിയായ നിളയിലാണ് ഔപചാരിക ഉദ്‌ഘാടനം നടന്നത്. ഉദ്‌ഘാടനത്തിന് മുന്നോടിയായി സ്വാഗത ഗാനത്തിന്‍റെ ദൃശ്യാവിഷ്‌കരണവും അരങ്ങേറി. വിവിധ നൃത്തരൂപങ്ങള്‍ ഏകോപിപ്പിച്ചായിരുന്നു ദൃശ്യാവിഷ്‌കാരം. ശ്രീനിവാസന്‍ തൂണേരി രചിച്ച് കാവാലം ശ്രീകുമാര്‍ ഈണം പകര്‍ന്ന ഗാനത്തിനൊത്ത് ചുവടുവച്ചത് കേരള കലാമണ്ഡലത്തില്‍ നിന്നുള്ള കുട്ടികളായിരുന്നു ഒപ്പം പൊതു വിദ്യാലയങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളും അണി നിരന്നു.

മോഹിനിയാട്ടം, ഭരതനാട്യം കുച്ചിപ്പുടി, കഥകളി, കേരള നടനം, തിരുവാതിരക്കളി, ഒപ്പന , മാര്‍ഗം കളി, എന്നിവയൊക്കെ വേദിയില്‍ മനം മയക്കുന്ന ചുവടുകളുമായി എത്തി. ഒമ്പതര മിനിറ്റ് നീണ്ടുനിന്ന നൃത്താവിഷ്‌കാരം മുഖ്യ വേദിയിലെ സദസ് കണ്ണിമ ചിമ്മാതെ കണ്ട് മനം നിറച്ചു. കേരളത്തിന്‍റെ നവോഥാനം, ചരിത്രം, കല, പാരമ്പര്യം, ഐക്യം, അഖണ്ഡത എന്നിവ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള വരികള്‍ ഏറെ ആകര്‍ഷകമായിരുന്നു.

വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതം പറഞ്ഞു. മന്ത്രിമാരായ ജിആര്‍ അനില്‍, കെ.രാജന്‍, എകെ ശശീന്ദ്രന്‍, റോഷി അഗസ്റ്റിന്‍, കെഎന്‍ ബാലഗോപാല്‍ തുടങ്ങി 29 മുഖ്യാതിഥികള്‍ പരിപാടിയില്‍ പങ്കെടുത്തു.

Also Read
  1. ഇരവുകള്‍പകലാക്കീടാം വരുകിനി മാളോരേ...സ്വാഗതമോതി അനന്തപുരി; കലോത്സവ അരങ്ങുണര്‍ന്നത് അത്യാകര്‍ഷകമായ സംഗീത നൃത്തവിരുന്നോടെ
  2. അച്ഛന്‍റെ ചിതയെരിയും മുമ്പ് ഒപ്പന കളിക്കേണ്ടി വന്ന സുകന്യ; മലയാളികള്‍ മറന്നുകാണില്ല ഈ പ്രകടനങ്ങള്‍, കലാമാമാങ്കത്തിലെ അവിസ്‌മരണീയ മുഹൂര്‍ത്തങ്ങളിലൂടെ
  3. സിംഹത്തെ കണ്ടിട്ടുണ്ടോ.. ശൂന്യാകാശത്തേക്ക് പോയിട്ടുണ്ടോ.. കലോത്സവവേദിയെ കൗതുകത്തിൽ ആഴ്ത്തി കിറ്റിയും നരനും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.