തിരുവനന്തപുരം: ബിഎസ്‌സി നഴ്‌സിങ്, പാരാമെഡിക്കല്‍ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള അപേക്ഷകരുടെ പട്ടിക പ്രസിദ്ധീകരിച്ചു. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാണ്. അപേക്ഷകര്‍ വെബ്‌സൈറ്റ് പരിശോധിച്ച ശേഷം നിര്‍ദ്ദിഷ്‌ട രേഖകള്‍ സമര്‍പ്പിക്കേണ്ടതാണ്.
അടുത്ത മാസം 5ന് വൈകിട്ട് അഞ്ച് മണിവരെ രേഖകള്‍ സമര്‍പ്പിക്കാം. ഇതിനുള്ളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനാകും. എന്നാല്‍ അഞ്ചിന് ശേഷം പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാനാകില്ല. രേഖകള്‍ സമര്‍പ്പിക്കാത്തവരുടെ അപേക്ഷകള്‍ നിരസിക്കപ്പെടും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560363, 0471-2560364 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
Also Read: നഴ്‌സിങ് പഠനത്തിന് കൂടുതൽ അവസരങ്ങൾ: സര്‍ക്കാര്‍ അനുബന്ധ മേഖലകളില്‍ 760 സീറ്റുകള്‍ കൂടി