തിരുവനന്തപുരം: ബിരുദാനന്തര എന്‍ജിനിയറിങ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയായ ഗേറ്റ് 2025-ന് ഇന്ന് കൂടെ (സെപ്റ്റംബര്‍ 26) പിഴയില്ലാതെ രജിസ്റ്റര്‍ ചെയ്യാം. പിഴ തുകയോടെ (ലേറ്റ് ഫീ) ഒക്ടോബര്‍ ഏഴ് വരെയാണ് വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാനാവുക. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് https://gate2025.jitr.ac.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
എന്‍ജിനീയറിങ്, ടെക്‌നോളജി, ആര്‍ക്കിടെക്‌ചര്‍, സയന്‍സ്, കൊമേഴ്‌സ്, ആര്‍ട്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ സര്‍ക്കാര്‍ അംഗീകൃത ബിരുദമുള്ളവര്‍ക്കാണ് പരീക്ഷയ്ക്ക് അപേക്ഷിക്കാനാവുക. ഫെബ്രുവരി 1, 2, 15, 16 തീയതികളിലാണ് പരീക്ഷ നടക്കുക. ഫലം 2025 മാര്‍ച്ച് 19-ഓടെ പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കൂറാണ് പരീക്ഷ. വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.