കോഴിക്കോട്: 2024 - 25 അധ്യായന വർഷത്തെ ഉന്നതി വിഷൻ പദ്ധതിയിലേക്ക് കോഴിക്കോട് ജില്ല പട്ടികജാതി വികസന ഓഫിസ് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട കോച്ചിങ് സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് ധനസഹായമായി 10,000 രൂപ വീതം രണ്ട് വർഷത്തേക്ക് ആകെ 20,000 രൂപയും ഈ പദ്ധതി പ്രകാരം ലഭിക്കുന്നതാണ്. കോഴിക്കോട് ജില്ല പട്ടികജാതി വികസന ഓഫിസിൽ 2024 ഒക്ടോബർ 14ന് അഞ്ച് മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കണം.
യോഗ്യത:
- കോഴിക്കോട് ജില്ലയിൽ സ്ഥിര താമസക്കാരായിരിക്കണം.
- പ്ലസ് വൺ സയൻസ് ഗ്രൂപ്പ് പഠിക്കുന്നവരായിരിക്കണം.
- സ്റ്റേറ്റ് സിലബസുകാര്‍ എസ്‌എസ്‌എല്‍സി പരീക്ഷയിൽ ബി പ്ലസ് ഗ്രേഡില്‍ കുറയാത്ത മാര്‍ക്ക് നേടിയിരിക്കണം.
- സിബിഎസ്ഇ സിലബസുകാര്‍ എസ്‌എസ്‌എല്‍സി പരീക്ഷയിൽ എ2 ഗ്രേഡില്‍ കുറയാത്ത മാര്‍ക്ക് നേടിയിരിക്കണം.
- ഐസിഎസ്‌ഇ സിലബസുകാര്‍ എസ്‌എസ്‌എല്‍സി പരീക്ഷയിൽ എ ഗ്രേഡിൽ കുറയാത്ത മാർക്ക് നേടിയിരിക്കണം.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍:
- അപേക്ഷ ഫോം
- ജാതി സര്‍ട്ടിഫിക്കറ്റ്
- വരുമാന സര്‍ട്ടിഫിക്കറ്റ് (വരുമാന പരിധി ആറ് ലക്ഷം രൂപ)
- പഠിക്കുന്ന സ്‌കൂളിൽ നിന്നും എൻട്രൻസ് പരിശീലന സ്ഥാപനത്തിൽ നിന്നുമുള്ള സാക്ഷ്യപത്രവും ബില്ലുകളും
- പഞ്ചായത്ത്/ ബ്ലോക്ക് മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ ഓഫിസിൽ നിന്നും ഈ ആനുകൂല്യം ലഭ്യമായിട്ടില്ല എന്ന സാക്ഷ്യപത്രം
- എസ്‌എസ്‌എല്‍സി മാർക്ക് ലിസ്റ്റ്
- നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
- ബാങ്ക് പാസ് ബുക്കിന്‍റെ പകർപ്പ്