ETV Bharat / business

സംരംഭകരുടെ പരാതി കേൾക്കാന്‍ 'സംരംഭക സഭ'യുമായി സർക്കാർ; മന്ത്രിമാർ നേതൃത്വം നൽകും - SAMRAMBHAKA SABHA KERALA GOVERNMENT

തദ്ദേശ വകുപ്പും വ്യവസായ വകുപ്പും സംയുക്തമായി നടത്തുന്ന പരിപാടിയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സംരംഭക സൗഹൃദ പദ്ധതികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി വിശദീകരിക്കും

Samrambhaka sabha  ലോണ്‍  തിരുവനന്തപുരം  സര്‍ക്കാര്‍
Representative Image (Getty Images)
author img

By ETV Bharat Kerala Team

Published : Dec 6, 2024, 10:30 PM IST

Updated : Dec 6, 2024, 11:01 PM IST

തിരുവനന്തപുരം: ലോണ്‍, ലൈസന്‍സ്, സബ്‌സിഡി, ഇന്‍ഷുറന്‍സ് എന്നിങ്ങനെ പുത്തന്‍ സംരംഭത്തിലേക്കുള്ള വിലങ്ങുതടികള്‍ നിരവധിയാണ്. സ്വന്തം സംരംഭത്തിന് കെട്ടുറപ്പുള്ള അടിത്തറ പാകാന്‍ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, ധനകാര്യ സ്ഥാപനങ്ങളില്‍ കയറിയിറങ്ങിയ അനുഭവം പല സംരംഭകരും പലകാലങ്ങളില്‍ പരസ്യമാക്കിയിട്ടുണ്ട്. പോകേണ്ടയിടത്തെ പ്രധാന ഉദ്യോഗസ്ഥരെല്ലാം സ്വന്തം നാട്ടിലേക്കെത്തിയാലോ...?

സംരംഭകരെ തമ്മില്‍ ബന്ധിപ്പിക്കാനും പുത്തന്‍ സംരംഭകര്‍ക്ക് പിന്തുണ നല്‍കാനും ഓരോ നാട്ടിലും സംരംഭക സഭകള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. തദ്ദേശ വകുപ്പും വ്യവസായ വകുപ്പും സംയുക്തമായി നടത്തുന്ന പരിപാടിയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സംരംഭക സൗഹൃദ പദ്ധതികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി വിശദീകരിച്ചു നല്‍കുമെന്ന് പരിപാടിയുടെ വിശദമായ രൂപരേഖക്ക് അംഗീകാരം നല്‍കിയ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

എല്ലാ ജില്ലകളിലും ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിലുള്ള ജില്ലാ തല ഉപദേശക സമിതികള്‍ രുപീകരിച്ചു നടത്തുന്ന പരിപാടിയില്‍ സംരംഭകരുടെ സംശയങ്ങള്‍ക്ക് ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥരാകും മറുപടി നല്‍കുക. അതത് തദ്ദേശ സ്ഥാപനങ്ങള്‍ പ്രദേശത്തെ എല്ലാ സംരംഭകരെയും പരിപാടിയിലേക്ക് ക്ഷണിക്കും. സംരംഭം തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം. പ്രദേശിക തലത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, സ്വന്തം സംരംഭത്തിന് എന്തെല്ലാം സര്‍ക്കാര്‍ പിന്തുണ ലഭിക്കും എന്നിങ്ങനെ സ്വന്തം സംരംഭത്തിൻ്റെ ആവശ്യങ്ങളും സംരംഭകര്‍ക്ക് ഉന്നയിക്കാനാകും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പ്രദേശികമായി നേരിടുന്ന പ്രശ്‌നങ്ങളില്‍ ഉടന്‍ ഇടപെട്ട് നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സര്‍ക്കാര്‍ തലത്തില്‍ തൻ്റെ സംരംഭത്തിന് തടസമായ നിയമാനുസൃതമായ നയ മാറ്റത്തിന് സംരംഭകന് നിര്‍ദ്ദേശിക്കാം. സംരംഭങ്ങളുടെ പ്രവര്‍ത്തനം പ്രാദേശിക ബാങ്കുകളും ഇന്‍ഷുറന്‍സ് സേവനദാതാക്കളുമായി സഹകരിപ്പിക്കാന്‍ എൻ്റര്‍പ്രൈസ് ഡെവലപ്‌മെൻ്റ് എക്‌സിക്യൂട്ടീവുകളുടെ സേവനവും സംരംഭക സഭയിലുണ്ടാകും.

തദ്ദേശ സ്വയം ഭരണ വകുപ്പിൻ്റെ മാര്‍ക്കറ്റിംഗ് സഹായ പദ്ധതികളും പരിചയപ്പെടാനാകും. കെ -സ്വിഫ്റ്റ് അംഗീകാരത്തിനും ഉദ്യം പോര്‍ട്ടലില്‍ സ്വന്തം സംരംഭം രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനങ്ങളുമുണ്ടാകും.

പരിപാടിയില്‍ പങ്കെടുക്കുന്ന സംരംഭകരുടെ ആവശ്യാനുസരണം സംരംഭക സഭക്ക് ശേഷം സബ്‌സിഡി, ഇന്‍ഷുറന്‍സ്, ലൈസന്‍സ്, ലോണ്‍ മേളകളും സംഘടിപ്പിക്കും. ഡിസംബറില്‍ കാട്ടാക്കട ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന ആദ്യ സംരംഭക സഭ മുഖ്യമന്ത്രി പിണറായി വിജയനാകും ഉല്‍ഘാടനം ചെയ്യുക.

സംരംഭക സഭയുടെ ലക്ഷ്യങ്ങള്‍

  • ഓരോ തദ്ദേശ സ്ഥാപനത്തിലും സംരംഭകരുടെ കൂട്ടായ്‌മ
  • സംരംഭകത്വ പ്രോത്സാഹന പദ്ധതികളുടെ ബോധവത്കരണം
  • സര്‍ക്കാര്‍ നയ രുപീകരണത്തില്‍ ഉള്‍പ്പെടുത്തേണ്ട നിര്‍ദ്ദേശങ്ങള്‍ സംരംഭകരില്‍ നിന്നും ശേഖരിക്കുക
  • പ്രദേശിക സംരംഭക ആവാസ വ്യവസ്ഥ വിലയിരുത്തുക
  • സര്‍ക്കാര്‍ സഹായത്തോടെയുള്ള മാര്‍ക്കറ്റിംഗ് പരിചയപ്പെടുത്തുക
  • സംരംഭകര്‍ പൊതുവായി നേരിടുന്ന പ്രശ്‌നങ്ങള്‍ തിരിച്ചറിയുക

Read More: സാമൂഹ്യ സുരക്ഷാ പെന്‍ഷനില്‍ 'കയ്യിട്ടുവാരി' സര്‍ക്കാര്‍ ജീവനക്കാര്‍; കൈപ്പറ്റിയ തുക പലിശയടക്കം തിരിച്ചു പിടിക്കാന്‍ ധനവകുപ്പ്

Last Updated : Dec 6, 2024, 11:01 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.