ശ്രീനഗർ (ജമ്മു കശ്‌മീർ): സംരംഭക മേഖലയില്‍ ആകര്‍ഷകമായ നേട്ടം കൈവരിച്ച് ക്വില്‍ ഫ്രൂട്ട് വാള്‍. ഹോർട്ടികൾച്ചറൽ സ്റ്റാർട്ടപ്പായ ക്വില്‍ ഫ്രൂട്ട് വാള്‍ 60 കോടി രൂപയുടെ വിദേശ നിക്ഷേപമാണ് നേടിയത്. ഗണ്യമായ വിദേശ ധനസഹായം ആകർഷിക്കുന്ന സ്വകാര്യ മേഖലയായി വളര്‍ന്നിരിക്കുകയാണിത്.
ബെൽജിയം ആസ്ഥാനമായുള്ള ഇംപാക്‌ട് നിക്ഷേപകരായ ഇൻകോഫിനും ഇന്ത്യൻ ഗ്രോത്ത് ക്യാപിറ്റൽ പ്ലാറ്റ്‌ഫോമായ ഫീഡ്‌ലിനും നാഴികകല്ലായി മാറിയിരിക്കുകയാണ് ഈ നിക്ഷേപം. ശ്രീനഗറിലെ ടിൻഡേൽ ബിസ്‌കോ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ മിർ ഖുറാം ഷാഫി സ്ഥാപിച്ച ക്വില്‍ ഫ്രൂട്ട് വാള്‍ ഹോർട്ടികൾച്ചർ വ്യവസായത്തിലെ വഴിത്തിരിവായി ഉയർന്നു.
അമേരിക്കയിൽ ഉന്നത വിദ്യാഭ്യാസം നേടിയ ഖുറാം 2013-14 ൽ രണ്ട് ഹെക്‌ടർ സ്ഥലത്ത് അത്യാധുനിക സാങ്കേതിക വിദ്യകൾ സമന്വയിപ്പിച്ച് ഇന്ത്യയിലെ ആദ്യത്തെ ഹൈടെക് ഹൈ ഡെൻസിറ്റി തോട്ടം സ്ഥാപിച്ചു. ഹോർട്ടികൾച്ചർ വ്യവസായത്തിന്‍റെ അപാരമായ സാധ്യതകൾ എടുത്തുകാട്ടി. അഞ്ച് വർഷത്തിനുള്ളിൽ ഉപജീവനമാർഗം മെച്ചപ്പെടുത്തുകയും ആപ്പിൾ വിളവ് നാലിരട്ടിയാക്കുകയും ചെയ്‌തുകൊണ്ട് ജീവിതത്തെ പരിവർത്തനം ചെയ്യുക എന്നതാണ് ക്വിൽ ഫ്രൂട്ട് വാളിന്‍റെ ദൗത്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാനും 30,000 കർഷകരെ ഉള്‍കൊള്ളുന്ന പദ്ധതികളോടെ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1,000 കോടി രൂപയുടെ വരുമാനം മറികടക്കാനാണ് ക്വിൽ ഫ്രൂട്ട് വാൾ ലക്ഷ്യമിടുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ 5,000 ത്തിലധികം കർഷകരെ ഉയർന്ന സാധ്യതയുള്ള കൃഷിയിലേക്ക് ഖുൽ വിജയകരമായി മാറ്റി. ഉയർന്ന വിളവ്, മികച്ച ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ, കർഷകരുടെ വരുമാനം വർധിപ്പിക്കൽ എന്നിവയ്ക്കിത് കാരണമായി.
ക്വിൽ ഫ്രൂട്ട് വാളിലെ ഇൻകോഫിൻ, ഫിഡ്‌ലിൻ എന്നിവയുടെ നിക്ഷേപം ജമ്മു കശ്‌മീരിലെ വിളകൾക്ക് ശോഭനവും കൂടുതൽ പ്രതിരോധശേഷിയുള്ളതുമായ ഭാവിയിലേക്കുള്ള സ്റ്റാർട്ടപ്പിന്‍റെ കാഴ്‌ചപ്പാടിന് അടിവരയിടുക മാത്രമല്ല, സ്വകാര്യമേഖലയിലെ വളർച്ചയ്ക്കും ഹിമാലയൻ മേഖലയിലെ നിക്ഷേപത്തിനും മാതൃക സൃഷ്‌ടിക്കുന്നു.
കശ്‌മീരിലെ ഹോർട്ടികൾച്ചർ വ്യവസായത്തിലെ ഗണ്യമായ വ്യാപ്‌തിയെക്കുറിച്ച് മിർ ഖുറാം ഷാഫി എടുത്തുപറഞ്ഞു. ജമ്മു കശ്‌മീർ സർക്കാർ ആരംഭിച്ച സമഗ്ര കാർഷിക വികസന പദ്ധതി (എച്ച്എഡിപി) യിലൂടെയെല്ലാം യുവാക്കളുടെ കഴിവുകൾ വലിയ തോതിൽ പര്യവേക്ഷണം ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ സംരംഭം ഹിമാലയൻ മേഖലയിലെ ഉയർന്ന സാന്ദ്രതയുള്ള ആപ്പിൾ തോട്ടങ്ങളെ പ്രോത്സാഹിപ്പിക്കുന്നു കൂടാതെ യുവ കർഷകർക്ക് കാര്യമായ വരുമാന സാധ്യതകൾ വാഗ്‌ദാനവും ചെയ്യുന്നു.