ETV Bharat / business

സ്‌മാർട് ഫോണുകള്‍ 80% വരെ വിലക്കുറവ്; ആമസോണ്‍ പ്രെെം ഡേ വില്‍പന നാളെ മുതല്‍ - AMAZON PRIME DAY OFFERS - AMAZON PRIME DAY OFFERS

ജൂലൈ 20ന് രാവിലെ 12ന് ആരംഭിച്ച് ജൂലൈ 21ന് രാത്രി 11:59 വരെ വില്‍പന തുടരും. പ്രൈം ഡേ വില്‍പനയുടെ എട്ടാം പതിപ്പാണ് തുടങ്ങുന്നത്.

AMAZON PRIME DAY 2024  ആമസോണ്‍ പ്രെെം  ഡേ  സാംസങ് ഗാലക്‌സി എം35 5ജി  വൺപ്ലസ് 12
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 19, 2024, 2:05 PM IST

നാളെ ആരംഭിക്കുന്ന (ജൂലെെ 20) പ്രെെം ഡേ വില്‍പന മേളയില്‍ ആമസോൺ പ്രൈം അംഗങ്ങൾക്ക് വന്‍ വിലകിഴിവില്‍ സാധനങ്ങൾ വാങ്ങിക്കാന്‍ അവസരം. ഇലക്‌ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍, സ്‌മാർട് ഫോണുകള്‍ എന്നിവയ്ക്ക് 80% വരേ വിലക്കിഴിവാണ് ലഭിക്കുന്നത്. ജൂലൈ 20ന് രാവിലെ 12ന് ആരംഭിച്ച് ജൂലൈ 21ന് രാത്രി 11:59 വരെ വില്‍പന തുടരും. പ്രൈം ഡേ വില്‍പനയുടെ എട്ടാം പതിപ്പാണ് നാളെ തുടങ്ങുന്നത്.

പ്രൈം അംഗങ്ങൾക്ക് സ്‌മാർട്ട്ഫോണുകൾ, ടിവികൾ, എയർകണ്ടീഷണറുകൾ, ആമസോൺ ഉപകരണങ്ങൾ, സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ, വീട്, അടുക്കള വസ്‌തുക്കൾ, ഫർണിച്ചറുകൾ എന്നിവയിലും മറ്റും കിഴിവുകൾ ലഭിക്കും. സാംസങ് ഗാലക്‌സി എം35 5ജി, മോട്ടറോള റേസർ 50 അൾട്രാ, ലാവ ബ്ലേസ് എക്‌സ്, റിയൽമി, വൺപ്ലസ് എന്നിവയിൽ നിന്നുള്ള പുതിയ സ്‌മാർട്ട്‌ഫോണുകളുടെ ലോഞ്ചുകൾക്കും പ്രൈം ഡേ സാക്ഷ്യം വഹിക്കും.

വൺപ്ലസ് 12, M1 ചിപ്പ് ഉള്ള മാക്ബുക്ക് എയര്‍, സാംസങ്ങ് വാച്ച് 4 എന്നിവ കുറഞ്ഞ വിലയില്‍ പ്രെെം ഉപഭോക്താക്കള്‍ക്ക് വാങ്ങിക്കാം. ഐസിഐസിഐ ബാങ്ക്, എസ്ബിഐ ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് 10 ശതമാനം കിഴിവ് ലഭിക്കും. ആകര്‍ഷകമായ ഓഫറുകള്‍ക്കൊപ്പം ഇഎംഐ പ്ലാനുകളും ലഭ്യമാവും. ആമസോണ്‍ എക്കോ ഉപകരണങ്ങള്‍ ഉള്‍പ്പടെ വന്‍ വിലക്കുറവില്‍ വില്‍പനയ്‌ക്കുണ്ട്.

Also Read: അമ്മച്ചീ പാമ്പ്...! ആമസോണ്‍ ഓര്‍ഡറിനൊപ്പമെത്തിയ അതിഥി; ദമ്പതികള്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് ഭാഗ്യത്തിന് - Cobra in Amazon Package

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.