ETV Bharat / business

'ലോകവ്യാപാര സംഘടനയുടെ മന്ത്രിതല സമ്മേളനം തുടങ്ങി; ഇന്ത്യക്ക് നിർണായകം

ലോകവ്യാപാര സംഘടനയുടെ മന്ത്രിതല സമ്മേളനത്തിന് അബുദാബിയിൽ തുടക്കമായി. ലോകത്തെ വൻകിട കയറ്റുമതി രാജ്യങ്ങൾ പങ്കെടുക്കുന്ന സമ്മേളനം ഇന്ത്യക്ക് ഏറെ നിർണായകമാണ്. പരിത്താല പുരുഷോത്തം എഴുതുന്നു.

Paritala Purushotham  WTO MC13  World Trade organization  ലോകവ്യാപാര സംഘടന  Minimum Support Price
Paritala Purushotham Writes About Indias Role in WTO MC13
author img

By ETV Bharat Kerala Team

Published : Feb 26, 2024, 9:33 PM IST

ലോക വ്യാപാര സംഘടനയുടെ 13-ാമത് മന്ത്രിതല ഉച്ചകോടി (MC13) ഇന്നുമുതൽ (ഫെബ്രുവരി 26 ) വ്യാഴാഴ്‌ച (ഫെബ്രുവരി 29) വരെ യുഎഇയിലെ അബുദാബിയിൽ നടക്കുകയാണ്. 164 അംഗ ലോക വ്യാപാര സംഘടനയുടെ ഏറ്റവും ഉയർന്ന ബോഡിയാണ് എംസി. രണ്ട് വർഷത്തിലൊരിക്കലാണ് മന്ത്രിതല ഉച്ചകോടി നടക്കുക (Paritala Purushotham Writes About Indias Role in WTO MC13).

ഇന്ത്യ ഉയർത്തുന്ന പൊതുവായ സ്‌റ്റോക്ക് ഹോൾഡിങ് എന്ന പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്താനാകാത്ത സാഹചര്യത്തിൽ മന്ത്രിതല സമ്മേളനത്തിൽ നടക്കുന്ന കാർഷിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ ഇന്ത്യ മൗനം പാലിച്ചേക്കും. രാജ്യത്തെ മിക്ക കർഷകരും ദരിദ്രരാണ്, അവർക്ക് പൊതുവായ സ്‌റ്റോക്ക് ഹോൾഡിങ്ങും മിനിമം താങ്ങുവിലയും അടക്കമുള്ള പിന്തുണകൾ ആവശ്യമാണ്. ഇത് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) പോലെയുള്ള ഭക്ഷ്യസുരക്ഷ പദ്ധതികൾ നടപ്പാക്കാനും, 813.50 ദശലക്ഷം ദരിദ്രർക്ക് എല്ലാ മാസവും സൗജന്യ റേഷൻ നൽകാനുമടക്കം രാജ്യത്തെ പ്രാപ്‌തമാക്കുന്നു.

മന്ത്രിതല സമ്മേളനത്തിൽ പൊതുവായ സ്‌റ്റോക്ക് ഹോൾഡിങ്ങിന് ശാശ്വത പരിഹാരം കണ്ടെത്താനായാൽ ലോക വ്യാപാര സംഘടനയുടെയുടെ സ്ഥാപക അംഗമായ ഇന്ത്യ, കാർഷിക സബ്‌സിഡികൾ, ഭക്ഷ്യധാന്യങ്ങളുടെ കയറ്റുമതിയിലെ നിയന്ത്രണങ്ങൾ എന്നിവ ചർച്ചചെയ്യാൻ തയ്യാറാകുമെന്ന് കരുതപ്പെടുന്നു. മിനിമം താങ്ങുവിലയാണ് പൊതു സ്‌റ്റോക്ക് ഹോൾഡിങ്ങിന്‍റെ പ്രധാന ഘടകം. യുഎസ്, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ന്യൂസിലാൻഡ് തുടങ്ങിയ ചില രാജ്യങ്ങൾ കർഷകർക്ക് ഇന്ത്യ കർഷകർക്ക് മിനിമം താങ്ങുവില നൽകുന്ന രീതിയെ എതിർക്കുന്നു. എംഎസ്‌പി എന്നത് വ്യാപാരത്തെ വളച്ചൊടിക്കുന്ന സബ്‌സിഡിയാണെന്നാണ് ഈ രാജ്യങ്ങളുടെ ആരോപണം.

2013 ൽ ഇൻഡോനേഷ്യയിലെ ബാലിയിൽ നടന്ന ഒൻപതാമത് മന്ത്രിതല സമ്മേളനത്തിൽ, ഭക്ഷ്യസുരക്ഷയ്‌ക്കായുള്ള പൊതു സ്‌റ്റോക്ക് ഹോൾഡിങ്ങ് പ്രശ്‌നത്തിനുള്ള ശാശ്വത പരിഹാരം ചർച്ച ചെയ്യാൻ അംഗങ്ങൾ സമ്മതിച്ചിരുന്നു. എന്നാൽ ഇത് ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ഇടക്കാല ക്രമീകരണം എങ്കിലും കാർഷിക കരാറിൻ്റെ സ്ഥിരമായ വ്യവസ്ഥയാക്കണമെന്നാണ് ഇന്ത്യയുടെ ആഗ്രഹം. വികസ്വര രാജ്യങ്ങളുടെ സഖ്യവും (ജി -33) ആഫ്രിക്കൻ രാജ്യങ്ങളും ഉൾപ്പെടെ 80 ലധികം രാജ്യങ്ങൾ ഈ വിഷയത്തിൽ ഇന്ത്യയെ പിന്തുണയ്ക്കുന്നു. ഒരു ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങൾക്ക് ഒരു ഇടക്കാല ക്രമീകരണം അത്യന്താപേക്ഷിതമാണ്.

ലോകവ്യാപാര സംഘടനയുടെ രൂപീകരണത്തിൻ്റെ ആദ്യഘട്ടങ്ങളിൽ, അന്താരാഷ്ട്ര ചരക്ക് വ്യാപാരത്തിൽ ശക്തമായ നിയന്ത്രണം ആസ്വദിച്ചിരുന്ന ഏതാനും വികസിത രാജ്യങ്ങൾ അംഗങ്ങളുടെ ഭക്ഷ്യ സബ്‌സിഡി തോത് ഉൽപാദന മൂല്യത്തിൻ്റെ 10% ആയി പരിമിതപ്പെടുത്തുന്ന തരത്തിൽ മാനദണ്ഡങ്ങൾ രൂപീകരിച്ചു.

Also Read: അവകാശികളില്ലാത്ത ഇന്ത്യക്കാരുടെ ബാങ്ക് അക്കൗണ്ട് സ്വിസ് സർക്കാരിന് കൈമാറാന്‍ നീക്കം

എന്നാല്‍ ഭക്ഷ്യധാന്യങ്ങളുടെ ഒരു പ്രധാന ഉൽപാദക രാജ്യമായി ഇന്ത്യ ഉയർന്നുവരികയാണിപ്പോൾ. രാജ്യത്തെ ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, ലോകത്തിൻ്റെ ഭക്ഷ്യസുരക്ഷയിലേക്കുകൂടി സംഭാവന ചെയ്യുന്ന ഒരു പ്രധാന കയറ്റുമതി രാഷ്ട്രം കൂടിയാണ് ഇന്ത്യ. പൗരന്മാർക്ക് സബ്‌സിഡി നിരക്കിൽ ഭക്ഷണം നൽകുന്നത് ആഗോള ഭക്ഷ്യവിലയെ അടക്കം സ്വാധീനിക്കുന്നു. അതിനാലാണ് കാർഷികോൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന മറ്റ് രാജ്യങ്ങൾക്ക് ഇന്ത്യയുടെ നയത്തോട് വിപ്രതിപത്തി.

അരി, ഉള്ളി തുടങ്ങിയ കാർഷിക ഉൽപന്നങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയ കയറ്റുമതി നിയന്ത്രണങ്ങൾ ചർച്ച ചെയ്യാൻ വികസിത രാജ്യങ്ങൾ ആഗ്രഹിക്കുന്നു. ഭക്ഷ്യ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ സാധനങ്ങൾ ആഭ്യന്തരമായി സൂക്ഷിക്കുന്നതിനുമുള്ള ഉപാധിയാണ് വ്യാപാര നിയന്ത്രണങ്ങൾ. ഇതുകൂടാതെ ദരിദ്ര രാജ്യങ്ങൾക്ക് അവരുടെ അഭ്യർത്ഥന പ്രകാരം ഇന്ത്യ ഭക്ഷ്യവസ്‌തുക്കൾ നൽകുന്നുണ്ട്. ജപ്പാനും സിംഗപ്പൂരും പോലുള്ള രാജ്യങ്ങൾ ഭക്ഷ്യവസ്‌തുക്കളുടെ ഇറക്കുമതിയെ ആശ്രയിക്കുന്നുണ്ടെങ്കിലും സമ്പന്ന രാഷ്ട്രങ്ങളായ അവർ അതിനുള്ള പണം നല്‍കാൻ പ്രാപ്‌തരാണ്. വികസിത രാജ്യങ്ങളുടെ വാദങ്ങൾ കർഷകരെയും പൗരന്മാരെയും കണക്കിലെടുക്കാതെ വ്യാപാരികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ്.

ഭക്ഷ്യധാന്യങ്ങളുടെ കയറ്റുമതി നിയന്ത്രണങ്ങളെ പ്രതിരോധിക എന്നതാണ് ഇന്ത്യ നേരിടുന്ന മറ്റൊരു വെല്ലുവിളി. ഗാർഹിക ഭക്ഷ്യസുരക്ഷയ്‌ക്ക് വേണ്ടിയാണ് ഇവ ഉപയോഗിക്കുന്നതെന്ന് ഇന്ത്യ വാദിക്കുമ്പോൾ, യൂറോപ്യൻ യൂണിയൻ, യുഎസ്, യുകെ, ജപ്പാൻ, ഓസ്‌ട്രേലിയ, കോസ്‌റ്റാറിക്ക എന്നിവ ആഗോള ഭക്ഷ്യ അരക്ഷിതാവസ്ഥയുടെ പ്രധാന ഘടകമായി ഇതിനെ മുദ്രകുത്തുന്നു. അവർ കയറ്റുമതി നിയന്ത്രണ നടപടികളിൽ കൂടുതൽ സുതാര്യത വേണമെന്ന് ആവശ്യപ്പെടുന്നു. പൊതു സ്‌റ്റോക്ക് ഹോൾഡിങ്ങും മറ്റ് കാർഷിക നയങ്ങളും ആഗോള വിലയെ എല്ലാവർക്കും താങ്ങാവുന്ന പരിധിയിൽ നിലനിർത്തുന്നു എന്നതാണ് ഇന്ത്യയുടെ നിലപാട്.

ഭക്ഷ്യസുരക്ഷ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. പാവപ്പെട്ട കർഷകർക്ക് സൗജന്യമായി വൈദ്യുതി, ജലസേചന സൗകര്യങ്ങൾ, വളങ്ങൾ എന്നിവയും, 95 ദശലക്ഷത്തിലധികം കർഷകർക്ക് കാർഷിക സബ്‌സിഡിയായി 6,000 കൈമാറുന്നതുമെല്ലാം ഭക്ഷ്യ സുരക്ഷയെ മുന്നിൽക്കണ്ടാണ്.

Also Read: രാജ്യം കടുത്ത ഭക്ഷ്യവിലക്കയറ്റത്തിലേക്ക്; ചില്ലറ പണപ്പെരുപ്പം ഉയർന്നു

ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടി അംഗങ്ങൾക്ക് വ്യത്യസ്‌ത തലത്തിലുള്ള ബാധ്യതകൾ ഏർപ്പെടുത്തുന്ന ലോകവ്യാപാര സംഘടനയുടെ നയങ്ങളെ ഇന്ത്യ പ്രതിരോധിക്കും. അടുത്തിടെ അന്താരാഷ്ട്ര സമൂഹത്തിൽ ഇന്ത്യയുടെ സ്വീകാര്യതയും സ്വാധീനവും ഗണ്യമായി വർധിച്ചിട്ടുണ്ട്. ആഫ്രിക്കൻ രാജ്യങ്ങൾ അടക്കമുള്ള മറ്റ് വികസ്വര രാജ്യങ്ങളിൽ ഇന്ത്യ വളരെയേറെ സ്വാധീനം നേടിയിട്ടുണ്ട്. നിരവധി ദരിദ്ര രാജ്യങ്ങൾക്ക് ഇന്ത്യ വാഗ്‌ദാനം ചെയ്‌ത കോവിഡ് 19 വാക്‌സിനും, ജി 20 ഉച്ചകോടിയിൽ പ്രകടിപ്പിച്ച നേതൃ പാടവവും ഇന്ന് ലോക സമൂഹത്തിൽ മുൻപൊന്നുമില്ലാത്ത വിധം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.