ന്യൂഡൽഹി : കേന്ദ്ര ബജറ്റ് ഓഹരി വിപണിക്ക് ഏല്‍പ്പിച്ച കനത്ത തിരിച്ചടി തുടരുന്നു. സെന്‍സെക്‌സും നിഫ്റ്റിയും നഷ്‌ടത്തിലാണ് തുറന്നത്. 85.43 അഥവ 0.11 ശതമാനം ഇടിഞ്ഞ് 80,343.38 പോയിന്‍റില്‍ ആണ് സെൻസെക്‌സ് തുറന്നത്. നിഫ്റ്റി 0.14 ശതമാനം ഇടിഞ്ഞ് 24445.00 പോയിന്‍റിലും വ്യാപാരം ആരംഭിച്ചു.
ബാങ്ക് നിഫ്റ്റി 120.60 പോയിന്‍റ് അഥവ 0.23 ശതമാനം താഴ്ന്ന് 51657.70- ൽ ആണ് ഓപ്പണ്‍ ചെയ്‌തത്. സെക്‌ടര്‍ ഓഹരികളിൽ ബാങ്ക്, ഓട്ടോ, ഫിനാൻഷ്യൽ സർവീസസ്, ഐടി, ഫാർമ, പ്രൈവറ്റ് ബാങ്ക്, റിയൽറ്റി, ഹെൽത്ത് കെയർ തുടങ്ങിയ ഓഹരികൾ പ്രാരംഭ മണിക്കൂറിൽ നഷ്‌ടത്തിലാണ് ട്രേഡിങ് നടത്തിയത്.
മറുവശത്ത്, എഫ്എംസിജി, മീഡിയ, മെറ്റൽ, പിഎസ്‌യു ബാങ്ക്, കൺസ്യൂമർ ഡ്യൂറബിൾസ്, ഓയിൽ, ഗ്യാസ് എന്നിവയുടെ സെക്‌ടറൽ സ്റ്റോക്കുകളും നഷ്‌ടത്തിലാണ്.