ചിക്കബല്ലാപ്പൂർ: മാർഗദർശി ചിറ്റ് ഫണ്ടിന്‍റെ 115-ാം ശാഖക്ക് കർണാടകയിലെ ചിക്കബല്ലാപ്പൂരിൽ തുടക്കമായി. മാനേജിങ് ഡയറക്‌ടർ ശൈലജ കിരൺ ദീപം തെളിച്ചാണ് ഉദ്ഘാടനം ചെയ്‌തത്. ജീവനക്കാരും ഉപഭോക്താക്കളും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. കര്‍ണാടകയിലെ 24-ാം ശാഖയാണ് ചിക്കബല്ലാപ്പൂരിലേത്.
ചടങ്ങിൽ ശൈലജ കിരൺ ആദ്യ ഉപഭോക്താവിന് രസീത് കൈമാറി. ബാങ്കുകളെ അപേക്ഷിച്ച് മാർഗദർശിയുടെ സേവനങ്ങൾ കൂടുതൽ എളുപ്പമാണെന്ന് ഉപഭോക്താക്കൾ അഭിപ്രായപ്പെട്ടു. മാർഗദർശി ചിറ്റ് ഫണ്ടിന്‍റെ ഇതുവരെയുള്ള പ്രവർത്തനം വിശ്വാസയോഗ്യവും സംതൃപ്‌തവുമാണെന്ന് ഉപഭോക്താക്കൾ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
115-ാം ശാഖ ചിക്കബല്ലാപ്പൂരിൽ തുറക്കുന്നതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്നും ഈ മേഖലയുടെ പുരോഗതിക്കും വികസനത്തിനും സംഭാവന ചെയ്യാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ശൈലജ കിരൺ പറഞ്ഞു.
ഒക്‌ടോബർ 1-ന് മാർഗദർശിയുടെ 62 -ാം വാർഷികമായിരുന്നു. ഉപഭോക്താക്കളുടെ വ്യക്തിപരവും തൊഴിൽപരവുമായ വളർച്ചയിൽ വലിയ പങ്കുവഹിക്കാനായെന്നും വിശ്വാസ്യത നിലനിർത്താനായെന്നും ശൈലജ കിരൺ കൂട്ടിച്ചേർത്തു. വീട് നിർമ്മാണത്തിനായാലും കുട്ടികളുടെ വിവാഹത്തിനായാലും വിദ്യാഭ്യാസ ചെലവുകൾക്കായാലും മാർഗദർശി കൂടെയുണ്ടാകുമെന്നും അവർ ഉറപ്പ് നൽകി.
Also Read:മാർഗദർശി ചിട്ടി 113 ശാഖകളുടെ നിറവില്‍ ; പുതിയ ബ്രാഞ്ചുകള്‍ ജഗിത്യാലയിലും സൂര്യപേട്ടിലും