തിരുവനന്തപുരം: 35 വർഷത്തെ ലോട്ടറി കച്ചവടത്തിനിടെ ഇതാദ്യമായി ക്രിസ്‌മസ്-പുതുവത്സര ബമ്പറിന്‍റെ ഒന്നാം സമ്മാനമായ 20 കോടിയുടെ ഭാഗ്യം തേടിയെത്തിയതിന്‍റെ സന്തോഷത്തിലാണ് ഈഞ്ചക്കൽ സുഭാഷ് നഗർ സ്വദേശി ദുരൈരാജ്. കിഴക്കേക്കോട്ടയിലെ ദുരൈരാജിന്‍റെ 'ലക്ഷ്‌മി ലക്കി സെന്‍റർ' എന്ന ലോട്ടറി കടയിൽ നിന്നും വിറ്റ XC 224091 എന്ന നമ്പർ ടിക്കറ്റിനാണ് ഇത്തവണ 20 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ബംബർ സമ്മാനം ലഭിച്ചതിന്‍റെ സന്തോഷത്തില്‍ ദുരൈരാജ് കടയില്‍ മധുരം വിളമ്പി ആഘോഷിച്ചു (New Year Bumper Lottery).
10 ലക്ഷം രൂപ സമ്മാനങ്ങൾ പലതവണ അടിച്ചിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് ബംബർ സമ്മാനം അടിക്കുന്നതെന്ന് അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു. ഏജന്‍റ് കമ്മ്ഷനായി ലഭിക്കുന്ന തുക ഉപയോഗിച്ച് ഒരു വീട് വയ്ക്കണം എന്നാണ് ആഗ്രഹം. മറ്റ് ജില്ലകളിൽ നിന്നുള്ള ടിക്കറ്റിന് ഡിമാൻഡ് ഏറെയാണ്. അതുകൊണ്ടാണ് പാലക്കാട്, കോട്ടയം, മലപ്പുറം ജില്ലകളിൽ നിന്നും ടിക്കറ്റ് വില്‍പ്പനക്കായി എടുത്തത് (Xmas New Year Bumper Lottery).
കഴിഞ്ഞ മാസം ഏഴാം തീയതിക്ക് മുമ്പ് പാലക്കാട് മെഡിക്കൽ കോളജിൽ അവസാന വർഷ എംബിബിഎസിന് പഠിക്കുന്ന മകൻ ആകാശ് കുമാറാണ് വിൻ സ്റ്റാർ ഏജൻസിയിൽ നിന്നും ഒന്നാം സമ്മാനത്തിനാർഹമായ ടിക്കറ്റ് എടുത്തത്. പിതാവ് തമിഴ്‌നാട് സ്വദേശിയാണ്. എന്നാൽ താൻ കുട്ടിക്കാലം മുതൽ പഠിച്ചതും വളർന്നതും തിരുവനന്തപുരത്താണ് (Lottery Agent Durairaj).
ഭാര്യ സുഗുണ, മക്കളായ ആകാശ് കുമാർ ദർശൻ കുമാർ എന്നിവർ അടങ്ങുന്നതാണ് കുടുംബം. ഒന്നാം സമ്മാന ജേതാവ് കാണാമറയത്താണെങ്കിലും ദുരൈരാജ് ആശംസകൾ അറിയിച്ചു. ഒരു കോടി വീതം 20 പേർക്ക് ആണ് രണ്ടാം സമ്മാനം. XE 409265, XH 316100, XA 424481, XH 388696, XL 379420, XA 324784, XG 307789, XD 444440, XD 311505, XA 465294, XD 314511, XC 483413, XE 398549, XK 105413, XE 319044, XD 279240, XJ 103824, XE 243120, XD 378872, XL 421156 എന്നീ നമ്പറുകളാണ് രണ്ടാം സമ്മാനത്തിന് അർഹമായത്.
Also Read: ക്രിസ്‌മസ്-പുതുവത്സര ബമ്പർ ഭാഗ്യക്കുറി; 20 കോടിയുടെ ഭാഗ്യശാലി കാണാമറയത്ത്