കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുയരുന്നു. 800 രൂപ വര്‍ധിച്ച് 53,760 രൂപയാണ് ഒരു പവന്‍റെ ഇന്നത്തെ വില. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 100 രൂപ കൂടി 6,720 രൂപയായി. ഇക്കഴിഞ്ഞ പത്തു ദിവസത്തിനിടെ 3,000 രൂപയിലേറെ വര്‍ധനവാണ് ഉണ്ടായത്. രാജ്യാന്തര വിപണിയിലെ വില വർധനവാണ് സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയരാൻ ഇടയാക്കിയത്.
പവന് 52,960 രൂപയും ഗ്രാമിന് 6,620 രൂപയും എന്ന നിരക്കിലാണ് ഇന്നലെ വ്യാപാരം നടന്നത്. നിലവിലെ വിലയനുസരിച്ച് ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കിൽ അഞ്ച് ശതമാനമെന്ന കുറഞ്ഞ പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്‌ടിയും അടക്കം 58,000 രൂപയോളം നല്‍കണം. അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,360 ഡോളര്‍ നിലവാരത്തിലെത്തി. ആറ് മാസത്തിനിടെ സ്വര്‍ണവിലയില്‍ 20 ശതമാനത്തോളം വര്‍ധനവുണ്ടായിട്ടുണ്ട്.
Also Read: സ്വർണാഭരണം മോഷ്‌ടിച്ച് കടന്നുകളഞ്ഞ ജ്വല്ലറി ജീവനക്കാരന്‍ പിടിയില്‍