ETV Bharat / business

കൃഷിചെയ്യുന്നത് 96 ഇനം പച്ചക്കറികൾ; കൃഷിയിടം സർവകലാശാലയാക്കി കൃഷ്‌ണൻ കണ്ടമംഗലം - കൃഷ്‌ണൻ കണ്ടമംഗലം

Krishnan Kandamangalam : 96 ഇനം പച്ചക്കറികളാണ് കഴിഞ്ഞ മുപ്പത്തിയാറ് വർഷക്കാലമായി രാജാക്കാട് സ്വദേശിയായ കൃഷ്‌ണൻ കണ്ടമംഗലം നട്ട് പരിപാലിക്കുന്നത്. ഒരു കൃഷി മാത്രം നടത്തിയാല്‍ അത് പരാജയപ്പെടാന്‍ സാധ്യതയുണ്ടെന്ന തിരിച്ചറിവാണ് കൃഷ്‌ണൻ്റെ വ്യത്യസ്ഥമായ കൃഷി രീതിക്ക് പിന്നിൽ.

കൃഷ്‌ണൻ കണ്ടമംഗലം
Krishnan Kandamangalam With 96 Varaiety Vegitables in Farmland
author img

By ETV Bharat Kerala Team

Published : Jan 23, 2024, 7:04 PM IST

കൃഷി ഭൂമി പാഠശാലയാക്കി കര്‍ഷകന്‍

ഇടുക്കി: ജില്ലയിലെ മാതൃകാ കര്‍ഷകനായ കൃഷ്‌ണൻ കണ്ടമംഗലത്തിന്‍റെ കൃഷിയിടം ഇപ്പോള്‍ സമൃദ്ധമായ വിളനിലം മാത്രമമല്ല. ഒരു കാര്‍ഷിക സർവകലാശാലകൂടിയാണ്. 96 ഇനം പച്ചക്കറികളാണ് കഴിഞ്ഞ മുപ്പത്തിയാറ് വർഷക്കാലമായി രാജാക്കാട് സ്വദേശിയായ ഈ കർഷകൻ നട്ട് പരിപാലിക്കുന്നത്. വ്യത്യസ്‌തമായ കൃഷി രീതികൾ കാണാനും പഠിക്കുവാനും നിരവധിയാളുകളാണ് കൃഷ്‌ണന്‍റെ കൃഷിയിടത്തിലേക്ക് എത്തുന്നത്. രണ്ട് ഏക്കർ പാടത്തെ കൃഷികൾക്ക് ഒപ്പം സൂര്യകാന്തി പൂക്കൾ നിറഞ്ഞു നിൽക്കുന്നതും സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു (Krishnan Kandamangalam With 96 Varaiety Vegitables in Farmland).

തന്നാണ്ട് വിളകളാണെങ്കിലും ഏതെങ്കിലുമൊരു കൃഷി മാത്രം നടത്തിയാല്‍ അത് പരാജയപ്പെടാന്‍ സാധ്യതയുണ്ടെന്ന തിരിച്ചറിവാണ് കൃഷ്‌ണൻ്റെ വ്യത്യസ്ഥമായ കൃഷി രീതിക്ക് പിന്നിൽ. കപ്പയും വാഴയും പാവലും പരിപാലിക്കുന്നതിനൊപ്പം ഇടവിളയായി 96 ഇനം പച്ചക്കറികളും സമൃദ്ധമായി നട്ടു പരിപാലിക്കുന്നു. കൃഷി പരിപാലനത്തിനും ചെലവിനുമുള്ള പണം ഇടവിളയില്‍ നിന്ന് ലഭിക്കും. അതുകൊണ്ട് വിലയിടിവ് നേരിടുന്ന സമയത്തും കൃഷി ലാഭകരമാണെന്നാണ് കൃഷ്‌ണന്‍ പറയുന്നത്.

നെല്‍കൃഷി നഷ്‌ടത്തിലേയ്ക്ക് കൂപ്പ് കുത്തിയതോടെയാണ് ഹൈറേഞ്ചിലെ കര്‍ഷകര്‍ പാടശേഖരങ്ങളില്‍ കപ്പയും വാഴയും ഉള്‍പ്പടെയുള്ള തന്നാണ്ട് വിളകള്‍ നട്ട് പരിപാലിക്കാന്‍ തുടങ്ങിയത്. എന്നാല്‍ വിളവെടുപ്പ് സമയത്തുണ്ടാകുന്ന വിലയിടിവ് വാഴ, പാവല്‍ തുടങ്ങിയ കൃഷികള്‍ക്ക് പലപ്പോഴും വെല്ലുവിളിയാകാറുണ്ട്. ഈ സാഹചര്യത്തിലാണ് സ്ഥലം പാഴാക്കാതെയുള്ള ഇടവിള കൃഷിയുമായി കൃഷ്‌ണന്‍ കണ്ടമംഗലത്ത് രംഗത്തെത്തിയത്.

വാഴയ്ക്ക് ഇടവിളയായി കൂര്‍ക്ക, മധുരക്കിഴങ്ങ്, എള്ള്, കടുക്, പയറ്, എന്നിവയാണെങ്കില്‍ പാവല്‍ തോട്ടത്തില്‍ സമൃദ്ധമായി വിളയുന്നത് കാബേജും, ക്യാരറ്റും, ബീറ്റ്റൂട്ടും, തക്കാളിയുമൊക്കെയാണ്. പാവല്‍ തോട്ടത്തില്‍‍ ജമന്തിയും സൂര്യകാന്തി കൃഷിയും സജീവമാണ്. ഇടുക്കി ജില്ലയിലെ വട്ടവട, മറയൂര്‍ കാന്തല്ലൂര്‍ പ്രദേശങ്ങൾ കഴിഞ്ഞാല്‍ ശീതകാല പച്ചക്കറി കൃഷി ഇത്ര വിപുലമായി നടത്തുന്ന ജില്ലയിലെ ഏക കര്‍ഷകന്‍ കൂടിയാണ് കൃഷ്‌ൻന്‍ കണ്ടമംഗലം.

കൃഷ്‌ണന് കട്ട സപ്പോര്‍ട്ടുമായി ഒപ്പമുള്ളത് ഭാര്യ രാധയാണ്. രാവിലെ ആറ്‌ മണിക്ക് കൃഷിയിടത്തിലെത്തിയാല്‍ വൈകിട്ട് ആറുമണിക്കാണ് തിരിച്ച് മടക്കം. വ്യത്യസ്‌തമായ കൃഷി രീതിക്കൊപ്പം കഠിനമായ പരിശ്രമം കൂടി വേണമെന്നാണ് ഇവരുടെ അഭിപ്രായം. ഇടവിള കൃഷി പരിപാലനത്തിലൂടെ കിട്ടുന്ന വിളവില്‍ നിന്ന് കൃഷി പരിപാലനത്തിനുള്ള മുഴുവന്‍ തുകയും കണ്ടെത്താനാകുമെന്നാണ് ഇവര്‍ പറയുന്നത്.

Also Read: 'വാഴയിലയില്‍ വിജയവഴി' കണ്ടെത്തി കടമ്പേരി ഹരിദാസൻ...ഇവിടെ കൃഷി ആവേശമാണ്...

കര്‍ഷക ദമ്പതികൾക്കുള്ള മാർഗനിര്‍ദ്ദേശങ്ങളും പ്രോത്സാഹനങ്ങളും നല്‍കി കൃഷിവകുപ്പും ഒപ്പമുണ്ട്. കൃഷി വകുപ്പിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് വളപ്രയോഗങ്ങളും കീട പ്രതിരോധവും. അതുകൊണ്ട് വിഷവിമുക്തമായ മികച്ച പച്ചക്കറികള്‍ വിപണിയില്‍ എത്തിക്കാനും ഈ കർഷകന് കഴിയുന്നു. ഇതിനോടകം മികച്ച കർഷകനുള്ള നിരവധി അവാർഡുകളും കൃഷ്‌ണനെ തേടിയെത്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.