ETV Bharat / business

വിഴിഞ്ഞം തുറമുഖം ഭാവിയുടെ വികസന കവാടം; വിഴിഞ്ഞം കേന്ദ്രീകരിച്ച് പ്രത്യേക വികസന സോണ്‍

author img

By ETV Bharat Kerala Team

Published : Feb 5, 2024, 5:26 PM IST

ഡെവലപ്‌മെന്‍റ്‌ സോണുകള്‍ സൃഷ്‌ടിക്കുന്നതിനായി പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹകരണം തേടുമെന്നും ധനമന്ത്രി.

കെഎൻ ബാലഗോപാല്‍  സംസ്ഥാന ബജറ്റ് 2024  kerala budget 2024  budget 2024
KN Balagopal

തിരുവനന്തപുരം : ലോകത്തെ ഏറ്റവും വലിയ മാതൃയാനങ്ങള്‍ക്ക് അടുക്കാന്‍ കഴിയുന്ന തരത്തില്‍ യാഥാര്‍ത്ഥ്യമാകുന്ന വിഴിഞ്ഞം തുറമുഖം തുറന്നിടുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഇരുകൈകളും നീട്ടി സ്വീകരിക്കാന്‍ കേരളം തയ്യാറാകേണ്ടതുണ്ടെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു (KN Balagopal about Vizhinjam port project in Budget).

ഭാവി കേരളത്തിന്‍റെ വികസന കവാടമാണ് വിഴിഞ്ഞം തുറമുഖം. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തവും സര്‍ക്കാരും സ്വകാര്യ മേഖല മാത്രമായുമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നിയമനിര്‍മ്മാണം കൊണ്ട് വരും.

വിഴിഞ്ഞത്തെ വികസന ഹബ്ബാക്കി മാറ്റുന്നതിനായി ടൗണ്‍ഷിപ്പുകള്‍, റസിഡന്‍ഷ്യല്‍ ഏരിയകള്‍, വ്യവസായ കേന്ദ്രങ്ങള്‍, സംഭരണശാലകള്‍, വിനോദ കേന്ദ്രങ്ങള്‍ തുടങ്ങിയ സമഗ്രമായ മാറ്റങ്ങള്‍ മേഖലയില്‍ കൊണ്ട് വരും. വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെയുള്ള തിരുവനന്തപുരത്തെ നിര്‍ദ്ദിഷ്‌ട ഔട്ടര്‍ റിംഗ് റോഡിന്‍റെയും വികസന ഇടനാഴിയുടെയും നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും.

തുറമുഖവുമായുള്ള റെയില്‍ കണക്‌ടിവിറ്റിയുടെ പ്രവര്‍ത്തനങ്ങളും ശക്തമായി തുടരുന്നുണ്ട്. 1970 കളുടെ അവസാനം ചൈനയില്‍ രൂപം നൽകിയ ഡെവലപ്‌മെന്‍റ്‌ സോണ്‍ എന്ന ആശയം കടമെടുത്ത് വിഴിഞ്ഞ പദ്ധതിയുമായും ബന്ധപ്പെട്ട് ഡെവലപ്‌മെന്‍റ്‌ സോണുകള്‍ സൃഷ്‌ടിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ഇതിനായി പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹകരണം തേടും.

ഇതിന് മുന്നോടിയായി സംരംഭങ്ങള്‍ ആരംഭിക്കാന്‍ സാധ്യതയുള്ള നിക്ഷേപകരെ ആകര്‍ഷിച്ച് അന്തര്‍ദേശീയ നിക്ഷേപക സംഗമവും മാരിടൈം ഉച്ചകോടിയും 2024-25 സാമ്പത്തിക വര്‍ഷത്തില്‍ സംഘടിപ്പിക്കും. വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി 50 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ പതിനായിരം ഏക്കര്‍ ഭൂമി ലഭ്യമാക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.

വിഴിഞ്ഞത്തെ പ്രാദേശിക ജനവിഭാഗങ്ങള്‍ക്കായി മത്സ്യത്തൊഴിലാളികളുടെ വരുമാന പരാധീനതകള്‍ 5 വര്‍ഷത്തിനകം നിര്‍മ്മാര്‍ജനം ചെയ്യും. ഇതിനായി സര്‍ക്കാര്‍ സഹായത്തിന് പുറമേ കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത ഫണ്ട് ഉപയോഗിക്കും. മത്സ്യത്തൊഴിലാളി മേഖലയിലെ ജനങ്ങള്‍ക്ക് നൈപുണ്യ പരിശീലനവും നൽകും.

വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തിച്ച് തുടങ്ങമ്പോള്‍ ഉണ്ടാകുന്ന കയറ്റുമതി സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിന്‍റെ ഭാഗമായി ലോകബാങ്കിന്‍റെ സഹായത്തോടെ നടപ്പിലാക്കുന്ന കേര (കേരള ക്ലൈമറ്റ് റെസീലിയന്‍റ്‌ അഗ്രി - വാല്യു ചെയിന്‍ മോഡേണൈസേഷന്‍) പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാര്‍ഷികോത്പന്നങ്ങളുടെ സപ്ലൈ ചെയിന്‍ ആസൂത്രണം ചെയ്യുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. മൊത്തം 3000 കോടി രൂപയുടെ വികസന പദ്ധതികളാണ് ബജറ്റില്‍ സംസ്ഥാനത്തെ വിവിധ തുറമുഖ വികസനത്തിനായി മാറ്റിവെച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.