ETV Bharat / business

ലക്ഷദ്വീപിലേക്ക് എളുപ്പത്തിലെത്താം; പുതിയ വിമാന സര്‍വീസ് പ്രഖ്യാപിച്ച് ഇൻഡിഗോ

ലക്ഷദ്വീപിലേക്കുള്ള എയർ കണക്റ്റിവിറ്റി വർധിപ്പിക്കാന്‍ പുതിയ വിമാന സര്‍വീസ് പ്രഖ്യാപിച്ച് ഇൻഡിഗോ എയര്‍ലൈന്‍സ്. പുതിയ റൂട്ടില്‍ ഉപയോഗിക്കുന്നത് 78 സീറ്റുകളുള്ള എടിആർ വിമാനം.

IndiGo  IndiGo to start direct flight  Bengaluru to Lakdhadweep  direct flight
IndiGo to Start Direct Flight From Bengaluru to Lakdhadweep
author img

By ETV Bharat Kerala Team

Published : Mar 18, 2024, 9:44 PM IST

ന്യൂഡല്‍ഹി: ലക്ഷദ്വീപിലേക്കുള്ള എയർ കണക്റ്റിവിറ്റി വർധിപ്പിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. മാർച്ച് 31 മുതൽ ബെംഗളൂരുവില്‍ നിന്ന് ലക്ഷദ്വീപിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഉണ്ടാകുമെന്ന് ഇൻഡിഗോ പ്രഖ്യാപിച്ചു. ബെംഗളൂരുവിനും അഗത്തിക്കുമിടയിൽ നേരിട്ടുള്ള വിമാന സര്‍വീസാണ് ഇന്‍ഡിഗോ പ്രഖ്യാപിച്ചത് (IndiGo announced a direct flight between Bengaluru and Agatti).

ഇൻഡിഗോ നെറ്റ്‌വർക്കിലെ 88-ാമത്തെ ആഭ്യന്തര സര്‍വീസും, മൊത്തത്തിലുള്ള 121-ാമത്തെ സര്‍വീസുമാണ് അഗത്തി. മാർച്ച് 31 മുതൽ ബെംഗളൂരുവിനും അഗത്തിക്കുമിടയിൽ സർവീസ് ആരംഭിക്കുമെന്ന് എയർലൈൻസ് പ്രസ്‌താവനയിലൂടെ അറിയിച്ചു. 78 സീറ്റുകളുള്ള എടിആർ വിമാനമാണ് ഇൻഡിഗോ ഈ റൂട്ടില്‍ ഉപയോഗിക്കുന്നത്.

ആഴക്കടൽ മത്സ്യബന്ധനം, സ്‌കൂബ ഡൈവിങ്ങ്, കപ്പലോട്ടം, സ്‌കീയിങ്ങ്, കയാക്കിങ്ങ് എന്നിവ ആഗ്രഹിക്കുന്നവർക്കിടയിൽ അഗത്തി ജനപ്രിയമായ ഇടമാണെന്ന് ഇൻഡിഗോ പറഞ്ഞു. ജനവാസമില്ലാത്തതും ശാന്തവുമായ ബംഗാരം, പിട്ടി, തിണ്ണകര, പരാളി-I, പറളി-II എന്നീ ദ്വീപുകൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ള അനുയോജ്യമായ ഒരു താവളമായും ഈ ദ്വീപ് പ്രവർത്തിക്കുന്നു.

Also Read: വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ കരാര്‍; എയര്‍ബസിന്‍റെ 500 വിമാനങ്ങള്‍ സ്വന്തമാക്കാനൊരുങ്ങി ഇന്‍ഡിഗോ

പ്രതിദിനം 2,000-ലധികം വിമാന സര്‍വീസുകളാണ് ഇൻഡിഗോ നടത്തുന്നത്. നിലവിൽ അലയൻസ് എയറിന് മാത്രമേ അഗത്തിയിലേക്ക് സർവീസ് ഉള്ളൂ. അതേസമയം പ്രാദേശിക കാരിയർ FLY91 ഏപ്രിലിൽ ഇവിടേക്ക് സർവീസ് ആരംഭിക്കാൻ പദ്ധതിയിടുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.