ETV Bharat / business

റംസാനിലെ 'ഈത്തപ്പഴ' കിസ; വിൽപ്പനയിൽ ഹൈദരാബാദ് ഒന്നാം സ്ഥാനത്ത് - sale of dates during Ramadan - SALE OF DATES DURING RAMADAN

റംസാന്‍റെ പശ്ചാത്തലത്തില്‍ ഹൈദരാബാദില്‍ ഈത്തപ്പഴവും ഡ്രൈ ഫ്രൂട്ട്‌സും വിൽക്കുന്ന കടകളിൽ വൻ തിരക്ക്.

HYDERABAD NO 1 IN SALES OF DATES  HYDERABAD  RAMADAN  SALES OF DATES AND DRY FRUITS
Hyderabad Is The Number 1 In Sales Of Dates
author img

By ETV Bharat Kerala Team

Published : Mar 27, 2024, 11:20 AM IST

ഹൈദരാബാദ് : റംസാന്‍റെ പശ്ചാത്തലത്തിൽ ബേഗംബസാറിൽ ഡ്രൈ ഫ്രൂട്ട്‌സും ഈത്തപ്പഴവും വിൽക്കുന്ന കടകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മുസ്ലീങ്ങൾ നോമ്പിന് ശേഷം ഈന്തപ്പഴത്തിനൊപ്പം ഡ്രൈ ഫ്രൂട്ട്സും കഴിക്കാറുണ്ട്. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ കച്ചവടത്തിനായി ബേഗംബസാറിലെത്തുന്നതിനാൽ പ്രദേശത്ത് തിരക്ക് കൂടിവരികയാണ്. വിദേശത്ത് നിന്ന് വരുന്ന ഡ്രൈ ഫ്രൂട്ട്‌സിനൊപ്പം ആന്ധ്രാപ്രദേശിലെ പലാസയിൽ നിന്നുള്ള ഖജുവും മൊത്തവിലയ്ക്ക് നൽകുന്നതിനാൽ ആവശ്യക്കാർ വർധിച്ചു.

വൻ വിൽപ്പന : രാജ്യത്ത് ഏറ്റവും കൂടുതൽ ഈത്തപ്പഴം ഉപയോഗിക്കുന്ന നഗരമായി ഹൈദരാബാദ് അംഗീകരിക്കപ്പെട്ടിരിക്കുന്നു (Hyderabad Is The Number 1 In Sales Of Dates). പ്രതിവർഷം 400 ട്രക്ക് ലോഡ് ഈത്തപ്പഴമാണ് ഇവിടെ വിൽക്കുന്നത്. റംസാൻ പ്രമാണിച്ച് വിൽപ്പന പിന്നെയും വർധിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഈത്തപ്പഴം കടൽമാർഗം ചെന്നൈയിലും മുംബൈയിലും എത്തിച്ച് അവിടെനിന്ന് നഗരത്തിലെത്തിക്കുന്നതായാണ് വ്യാപാരികൾ നൽകുന്ന വിവരം.

ഇവ കൂടാതെ അമേരിക്കയിൽ നിന്നുള്ള ബദാം, പിസ്‌ത, വാൽനട്ട്, ഉണക്കമുന്തിരി, അറബ് രാജ്യങ്ങളിൽ നിന്നുള്ള കുർബാനി തുടങ്ങിയ ഡ്രൈ ഫ്രൂട്‌സുകളും ഡൽഹിയിലെത്തുന്നുണ്ട്. ഈത്തപ്പഴത്തിൽ സാഹിദി ഈത്തപ്പഴത്തിന് കിലോയ്ക്ക് 200 മുതൽ 400 രൂപ വരെയാണ് വില. ഇറാൻ, ഇറാഖ്, ടുണീഷ്യ, ജോർദാൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഈത്തപ്പഴങ്ങൾ ഉപഭോക്താക്കളുടെ ചെലവ് ശേഷിയെ അടിസ്ഥാനമാക്കിയാണ് അവർ വാങ്ങുന്നത്. ഈത്തപ്പഴത്തിന്‍റെ രാജാവ് എന്നറിയപ്പെടുന്ന അജ്വയ്ക്ക് കിലോയ്ക്ക് 2000 രൂപയാണ് വില. ഉയർന്ന ഔഷധഗുണമുള്ളതിനാൽ ഓരോരുത്തരും അഞ്ച് കിലോ പെട്ടി വീതം വാങ്ങാറുണ്ടെന്ന് ബേഗംബസാറിലെ വ്യാപാരികൾ പറഞ്ഞു.

40 തരം : നിലവിൽ 40 ഇനം ഈത്തപ്പഴങ്ങളാണ് നഗരത്തിൽ വിൽക്കുന്നത്. കിമിയ, ഷുക്കാരി, കുദ്രി, മറിയം, മസാഫത്തി, കൽമി, മഷ്റൂക്ക്, മെയ്ബ്രം എന്നീ ഇനങ്ങളാണ് കൂടുതൽ ആളുകൾ വാങ്ങുന്നതെന്ന് വ്യാപാരികൾ പറയുന്നു.

ഡ്രൈ ഫ്രൂട്ട്സിനെ സംബന്ധിച്ചിടത്തോളം, കശുവണ്ടിക്ക് കിലോയ്ക്ക് 800 മുതൽ 1,500 രൂപ വരെയും, ബദാമിന് 800 മുതൽ 2,800 രൂപ വരെയും, പിസ്‌തയ്‌ക്ക് 1,000 മുതൽ 1,800 രൂപ വരെയും, ഈത്തപ്പഴത്തിന് 1,000 രൂപ മുതൽ 1,800 രൂപ വരെയും വിലയുണ്ട് . മുൻകാലങ്ങളെ അപേക്ഷിച്ച് 10 മുതൽ 20 ശതമാനം വരെ വില വർധിച്ചെന്ന് വ്യാപാരികൾ പറഞ്ഞു.

ALSO READ : പുണ്യ മാസമായ റമദാന് തുടക്കമായി; ഒരുക്കങ്ങളുമായി വിശ്വാസികള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.