ന്യൂഡല്‍ഹി: ഉത്സവകാലമായ നവംബറില്‍ രാജ്യത്ത് ജിഎസ്‌ടി പിരിവില്‍ ഗണ്യമായ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. ജിഎസ്‌ടി ശേഖരണം 8.5 ശതമാനം വര്‍ദ്ധിച്ചുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം മാത്രം ജിഎസ്‌ടി ഇനത്തില്‍ 1.82 ലക്ഷം കോടി രൂപയാണ് സര്‍ക്കാരിന് ലഭിച്ചത്. ഉത്സവകാലമായതിനാല്‍ വില്‍പ്പന പൊടിപൊടിച്ചതാണ് ജിഎസ്‌ടി വിഹിതം വര്‍ദ്ധിക്കാനിടയാക്കിയത്.
കേന്ദ്ര ജിഎസ്‌ടി 34,141 കോടിയായി. സംസ്ഥാന ജിഎസ്‌ടി43,047 കോടിയായും ഉയര്‍ന്നു. സംയോജിത ഐജിഎസ്‌ടി 91,828 കോടി രൂപയാണ്. സെസ് 13,253 കോടി രൂപയാണെന്നും കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മൊത്തം ചരക്കുസേവന നികുതിയില്‍ 8.5 ശതമാനം വര്‍ദ്ധനയുണ്ടായി 1.82 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ മാസം ജിഎസ്‌ടിയായി ലഭിച്ചത്. 1.68 ലക്ഷം കോടി ആയിരുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഒക്‌ടോബറില്‍ ശേഖരിച്ച ജിഎസ്‌ടി 1.87ലക്ഷം കോടി രൂപ ആയിരുന്നു. കഴിഞ്ഞ ഒന്‍പത് മാസത്തിനിടയിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനമായിരുന്നു ഇത്. ഏപ്രില്‍ മാസത്തിലാണ് ഏറ്റവും കൂടുതല്‍ ജിഎസ്‌ടി വരുമാനം ഉണ്ടായത്. 2.10 ലക്ഷം കോടി രൂപയാണ് ഏപ്രില്‍ മാസത്തില്‍ ജിഎസ്‌ടി ഇനത്തില്‍ കിട്ടിയത്.
ആഭ്യന്തര ഇടപാടുകളിലൂടെ ജിഎസ്‌ടി 9.4ശതമാനം വര്‍ദ്ധിച്ച് 1.40 ലക്ഷം കോടിയിലെത്തി. ഇറക്കുമതി ചുങ്കം ആറ് ശതമാനം ഉയര്‍ന്ന് 42,591 കോടിയിലെത്തി. നവംബറില്‍ റീഫണ്ടായി കിട്ടിയത് 19,259 കോടിയാണ്. തൊട്ടുമുമ്പുള്ള വര്‍ഷത്തേക്കാള്‍ 8.9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
റീഫണ്ടുകള്‍ കൂടി ഉള്‍പ്പെടുത്തുമ്പോള്‍ ജിഎസ്‌ടി ശേഖരണം പതിനൊന്ന് ശതമാനം ഉയര്‍ന്ന് 1.63 ലക്ഷം കോടിയായി. 2025 സാമ്പത്തിക വര്‍ഷം ഏഴ് ശതമാനം വളര്‍ച്ചാനിരക്കാണ് ലക്ഷ്യമിടുന്നത്.
Also Read: ഓഗസ്‌റ്റിൽ ജിഎസ്‌ടിയായി ശേഖരിച്ചത് 1.74 ലക്ഷം കോടി രൂപ; 10 ശതമാനം വർധന