ഹൈദരാബാദിലെ ഒരു സ്വകാര്യ സര്‍വകലാശലയില്‍ നിന്ന് ബിരുദം നേടിയ വിദ്യാര്‍ഥിക്ക് തന്‍റെ സ്‌റ്റാര്‍ട്ടപ്പ് ആരംഭിക്കാൻ ലഭിച്ചത് 18 ലക്ഷം രൂപ. ഇൻഡസ്ട്രിയൽ ഡിസൈൻ എന്ന കോഴ്‌സില്‍ ബിരുദധാരിയായ പരേഷ് മിസ്ത്രി എന്ന വിദ്യാര്‍ഥിക്കാണ് വിവിധ സ്ഥാപനങ്ങള്‍ ധനസഹായം നല്‍കിയത്. 'അവിസ ഓട്ടോമേറ്റീവ്' എന്ന കമ്പനിയുടെ സ്ഥാപകൻ കൂടിയായ പരേഷ് മിസ്ത്രിക്ക് തന്‍റെ സ്‌റ്റാര്‍ട്ടപ്പ് വിപുലീകരിക്കുന്നതിന് വേണ്ടിയാണ് ഐഐടി ഹൈദരാബാദും, പൂനെയിലെ സയൻസ് ആൻഡ് ടെക്നോളജി പാർക്കും ധനസഹായം നല്‍കുന്നത്.
നൂതനമായ പ്രോഗ്രാമുകൾക്ക് ആവശ്യമായ പ്രോട്ടോടൈപ്പുകൾ വികസിപ്പിക്കുന്നതിന് വേണ്ടിയാണ് രണ്ട് സ്ഥാപനങ്ങളും ധനസഹായം നല്‍കിയത്. ഐഐടി ഹൈദരാബാദ് 10 ലക്ഷം രൂപയും, പൂനെയിലെ സയൻസ് ആൻഡ് ടെക്നോളജി പാർക്ക് 8 ലക്ഷം രൂപയുമാണ് പരേഷ് മിസ്ത്രിയുടെ അവിസ ഓട്ടോമേറ്റീവ് എന്ന കമ്പനി വിപുലീകരിക്കാൻ ധനസഹായം നല്‍കിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഈ ധനസഹായത്തിന്‍റെ അടിസ്ഥാനത്തില്‍ ലാബുകൾ, മെന്‍റര്‍ഷിപ്പ്, വ്യവസായ വിദഗ്‌ധരുമായുള്ള നെറ്റ്‌വർക്കിങ്ങ് തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തി പ്രോഗ്രാം സ്റ്റാർട്ടപ്പ് വർധിപ്പിക്കും. താൻ പഠിക്കുന്ന കാലത്ത് ക്ലാസ് റൂമില്‍ നിന്ന് ഉദിച്ച ആശയമാണ് ഈ സ്‌റ്റാര്‍ട്ടപ്പിന്‍റെ പിന്നിലെന്നും. തന്‍റെ സ്വപ്‌നം യാഥാര്‍ത്യമായെന്നും വോക്‌സെൻ യൂണിവേഴ്‌സിറ്റിയിലെ പൂർവ്വ വിദ്യാർഥിയും അവിസ ഓട്ടോമോട്ടീവിന്‍റെ സ്ഥാപകനുമായ പരേഷ് മിസ്ത്രി പറഞ്ഞു.
ഐഐടി ഹൈദരാബാദ്, എസ്‌ടിപി പൂനെ എന്നിവിടങ്ങളിൽ നിന്നുള്ള ധനസഹായം തങ്ങളുടെ സ്‌റ്റാര്‍ട്ടപ്പ് യാത്രയെ മുന്നോട്ടു നയിക്കുന്നതിനും, തങ്ങളുടെ കാഴ്‌ചപ്പാടുകള്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്താണ് അവിസ ഓട്ടോമേറ്റീവ്?
ഇന്ത്യയിലെ തെരുവ് കച്ചവടക്കാരെ ശാക്തീകരിക്കുന്നതിനും, അവര്‍ക്കുള്ള സഹായം ഒരുക്കുന്നതിനുമായാണ് അവിസ ഓട്ടോമോട്ടീവ് ഒരു നൂതന ഇലക്ട്രിക് യൂട്ടിലിറ്റി വാഹനം നിര്‍മിച്ചത്. വ്യവസായങ്ങള്‍ക്കും, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഉള്‍പ്പെടെ ആവശ്യമുള്ള ചരക്കുകൾ, സാമഗ്രികൾ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനാണ് ഇലക്ട്രിക് യൂട്ടിലിറ്റി വാഹനങ്ങള്‍ ഉപയോഗിക്കുന്നത്.
ഭാവിയില്‍ ഇത്തരം സ്‌റ്റാര്‍ട്ടപ്പിന്‍റെ വലിയ സാധ്യത മുന്നില്‍ കണ്ടാണ് അവിസ ഓട്ടോമേറ്റീവിന് 18 ലക്ഷം രൂപ ധനസഹായം നല്‍കാൻ രണ്ട് സ്ഥാപനങ്ങള്‍ തീരുമാനിച്ചത്. അവിസ ഓട്ടോമേറ്റീവിന്‍റെ ഈ പുതിയ സ്‌റ്റാര്‍ട്ടപ്പില്‍ തങ്ങള്‍ ആകൃഷ്‌ടരായെന്നും, ഇതിന് വലിയ സാധ്യതയുള്ളതിനാല്‍ ഫണ്ടിങ് നടത്താൻ തങ്ങല്‍ തയ്യാറായതെന്നും ഐഐടി ഹൈദരാബാദിലെ ഐടിഐസി ഇൻകുബേറ്ററിലെ ഇക്കോസിസ്റ്റം/ഓപ്പറേഷൻസ് മാനേജർ അൻഷിക് ഹോത്ത വ്യക്തമാക്കി.
പരേഷിന്‍റെ സംരംഭകത്വ മനോഭാവം പരിപോഷിപ്പിക്കുന്നതിൽ വോക്‌സെൻ സർവകലാശാല നിർണായക പങ്കുവഹിച്ചിട്ടുണ്ട്. പ്രൊഫ. സന്തോഷ് കൊച്ചർലക്കോട്ട, മൃദുൽ ചിൽമുൾവാർ, പ്രതീക് അശോക്, സഞ്ജയ് ഗുരിയ, ശിവറാം റെഡ്ഡി, കൂടാതെ മുഴുവൻ ഡിസൈൻ ഫാക്കൽറ്റിയും ഉൾപ്പെടെയുള്ള പരിചയസമ്പന്നരായ ഫാക്കൽറ്റികളുടെ മാർഗനിർദേശവും സർവകലാശാലയുടെ പിന്തുണയുമാണ് ബിരുദ വിദ്യാര്‍ഥിയുടെ സംരംഭം വിജയിക്കാൻ കാരണമായത്. അതേസമയം, ഒരു നല്ല ബിസിനസ് ആശയമുണ്ടങ്കില്‍ രാജ്യത്തെ നിരവധി കമ്പനികളും സ്ഥാപനങ്ങളും ധനസഹായം നല്‍കാൻ തയ്യാറാണ്.