എറണാകുളം: സംസ്ഥാനത്ത് 54,000 കടന്ന് സ്വർണ വില. പവന് 720 രൂപ കൂടി 54,360 രൂപയായി. ഗ്രാമിന് 6,795 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
ഇക്കഴിഞ്ഞ മാര്‍ച്ച് 29നായിരുന്നു വിപണിയില്‍ സ്വര്‍ണ വില പവന് 50,000 കടന്നത്. ഏപ്രിൽ 12ന് 53,760 ആയിരുന്നു പവന്‍റെ നിരക്ക്. 19 ദിവസത്തിനിടെ പവന് കൂടിയത് 4,160 രൂപയാണ്.
ഇന്നലെ 53,640 രൂപയായിരുന്നു ഒരു പവന്‍റെ വില. പവന് ഏറ്റവും കുറഞ്ഞ വിലയായ 50,680 രൂപ ഏപ്രിൽ രണ്ടിന് രേഖപ്പെടുത്തി. കുറച്ചു നാളുകളായി റെക്കോഡ് വിലയിലാണ് കേരളത്തിൽ സ്വർണ വ്യാപാരം നടക്കുന്നത്.
സ്വർണവിലയിൽ സർവകാല റെക്കോഡോടെയാണ് ഏപ്രിൽ മാസം തുടങ്ങിയത്. സംസ്ഥാനത്ത് സ്വർണ വില നിശ്ചയിക്കുന്നത് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള മൂന്ന് അംഗ സമിതിയാണ്.
ഓരോ ദിവസത്തെയും ഡോളർ വില, രൂപയുടെ വിനിമയ നിരക്ക്, രാജ്യാന്തര വിലയ്ക്കനുസരിച്ച് ഇന്ത്യയിൽ 24 കാരറ്റ് സ്വർണത്തിൻ്റെ ബാങ്ക് നിരക്ക്, മുംബൈയിൽ ലഭ്യമാകുന്ന സ്വർണത്തിൻ്റെ നിരക്കുകൾ എന്നിവയെല്ലാം അവലോകനം ചെയ്‌താണ് ഓരോ ദിവസത്തെയും സ്വർണവില നിശ്ചയിക്കപ്പെടുന്നത്.