ETV Bharat / business

സാംസങ് ഗ്യാലക്‌സി എസ്‌ 23 എഫ്‌ഇ വെറും 33,999 രൂപയ്‌ക്ക്; വമ്പന്‍ ഓഫറുകളുമായി ഫ്ലിപ്പ്കാര്‍ട്ട് - Flipkart Offer For Galaxy S23 FE

സ്‌മാര്‍ട്ട് ഫോണുകള്‍ക്ക് ഫ്ലിപ്പ്കാര്‍ട്ടില്‍ ഓഫറുകളുടെ പെരുമഴ. സാംസങ് ഗാലക്‌സി എസ്23 എഫ്‌ഇയ്‌ക്ക് 33,999 രൂപ മാത്രം. ലിമിറ്റഡ് ടൈം ഓഫറുകളെ കുറിച്ച് അറിയേണ്ടതെല്ലാം.

S23 FE  FLIPKART OFFER FOR GALAXY S23 FE  FLIPKART BIG SAVING SALE  സാംസങ് എസ്‌23 അള്‍ട്ര എഫ്‌ഇ
Samsung Galaxy S23 FE (Source: Samsung Official X)
author img

By ETV Bharat Kerala Team

Published : May 7, 2024, 2:28 PM IST

Updated : May 14, 2024, 3:38 PM IST

പുതിയ സ്‌മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി വമ്പന്‍ ഓഫറുമായി ഫ്ലിപ്പ്കാര്‍ട്ട് ബിഗ് സേവിങ് ഡേയ്‌സ് സെയില്‍. അതും വെറും സ്‌മാര്‍ട്ട് ഫോണ്‍ അല്ല വിപണിയില്‍ ഏറ്റവും മികച്ച ഫോണുകളിലൊന്നായ സാംസങ് ഗാലക്‌സി എസ്23 എഫ്‌ഇ സീരീസ്. ഒരു ലക്ഷത്തിലധികം വില വരുന്ന ഫോണിന് വന്‍ വില കിഴിവാണ് ഫ്ലിപ്പ്‌കാര്‍ട്ട് നല്‍കുന്നത്. വെറും 33,999 രൂപയാണ് ഫോണിന്‍റെ വില.

ഗ്രാഫൈറ്റ്, മിന്‍ഡ്, പർപ്പിൾ നിറങ്ങളിലുള്ള ഫോണുകളാണ് ഓണ്‍ലൈനില്‍ ഇപ്പോള്‍ ലഭ്യമാകുന്നത്. വിപണിയില്‍ മുന്‍നിരയിലായിരുന്ന ഐഫോണുകളെ പോലും വെല്ലുന്നതാണ് സാംസങ്ങിന്‍റെ സ്‌മാര്‍ട്ട് ഫോണുകള്‍. ഈ സ്‌മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരമാണ് ഈ സെയിലിലൂടെ ലഭിക്കുന്നത്. സാംസങ് എസ്‌23 എഫ്‌ഇ സീരീസ് ലോഞ്ച് ആയതിന് ശേഷം ആദ്യമായാണ് ഇത്തരമൊരു ഓഫര്‍ എന്നതും ശ്രദ്ധേയമാണ്.

ഏറ്റവും മികച്ച ക്യാമറയും പ്രോസസറും അതിശയിപ്പിക്കുന്ന ഡിസ്‌പ്ലേയുമാണ് യുവാക്കളെ സാംസങ് ഗ്യാലക്‌സി എസ്‌23 എഫ്‌ഇ സീരീസിലേക്ക് ആകര്‍ഷിക്കുന്നത്. ഇത് കൂടാതെ എഐ അടക്കമുള്ള നൂതന സാങ്കേതിക സവിശേഷതകളും ഈ ഡിവൈസിനെ ഏറെ ജനപ്രിയമാക്കുന്നു. 6.8 ഇഞ്ച് QHD+ ഡിസ്‌പ്ലേയാണ് എസ്‌ 23യിലുള്ളത്. 3088X1440 പിക്‌സല്‍ റെസല്യൂഷനുള്ള ഡൈനാമിക് Amoled പാനലാണ് ഈ ഡിസ്‌പ്ലേ. മാത്രമല്ല 120Hz സ്‌ക്രീന്‍ റിഫ്രഷ്‌ റേറ്റും ഡിസ്‌പ്ലേയ്‌ക്കുണ്ട്.

ക്വാല്‍കോം സ്‌നാപ്‌ഡ്രാഗണ്‍ 8 ജെന്‍ 2 പ്രോസസിന്‍റെ കരുത്തിലാണ് ഈ സ്‌മാര്‍ട്ട് ഫോണിന്‍റെ പ്രവര്‍ത്തനം. 12 ജിബി വരെ റാമുള്ള ഫോണില്‍ 1 ടിബിയാണ് ഇന്‍റേണല്‍ സ്റ്റോറേജ്. കൂടാതെ ലൈവ് റേ ട്രെയ്‌ഡിങ് ഫീച്ചറുകളും സാംസങ് എസ്‌ 23 എഫ്‌ഇയ്‌ക്ക് നല്‍കിയിട്ടുണ്ട്.

ALSO READ: ചാറ്റ് ചെയ്യാനുള്ള മാനസികാവസ്ഥയിലല്ലേ?; ഡിലീറ്റ് ചെയ്യാതെ തന്നെ വാട്‌സ്ആപ്പിൽ നിന്നും താത്കാലികമായി അപ്രത്യക്ഷമാകാം - How To Disappear From WhatsApp

ലൈവ് ട്രാന്‍സ്‌ലേറ്റ്: ഏത് ഭാഷക്കാരുമായി സംസാരിക്കാന്‍ എസ്‌ 23 ഏറെ ഉപകാരപ്രദമാണ്. മറ്റ് ഭാഷക്കാരുമായി സംസാരിക്കുമ്പോള്‍ തത്സമയം വിവര്‍ത്തനം ചെയ്യാന്‍ എസ്‌ 23യ്‌ക്ക് സാധിക്കും. അതുകൊണ്ട് തന്നെ ലോകത്ത് ഏവിടെയുമുള്ള ജനങ്ങളുമായുള്ള സംഭാഷണം കൂടുതല്‍ എളുപ്പമാക്കും. ബിസിനസ് മീറ്റിങ്ങുകള്‍ക്കും സെമിനാറുകള്‍ക്ക് ഇത് ഏറെ പ്രയോജനകരമാണ്.

ഫോട്ടോ അസിസ്റ്റ്: ഫോണില്‍ എടുക്കുന്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഏറെ നേരമിരുന്ന് എഡിറ്റ് ചെയ്യുന്നവരാണ് നമ്മള്‍. എന്നാല്‍ എസ്‌ 23എഫ്‌ഇയിലെ എഐ ഉപയോഗിച്ച് വേഗത്തില്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കും. സിമ്പിള്‍ എഡിറ്റിങ് ടൂളുകളാണ് ഫോണിലുള്ളത്. എടുത്ത ഫോട്ടോയില്‍ ആവശ്യമില്ലാത്തവയെ നിഷ്‌പ്രയാസം നീക്കം ചെയ്യാനും ആവശ്യമുള്ളവ വേഗത്തില്‍ കൂട്ടിച്ചേര്‍ക്കാനും സാധിക്കും എന്നതാണ് ഫോട്ടോ അസിസ്റ്റിന്‍റെ പ്രത്യേകത.

Last Updated : May 14, 2024, 3:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.