ETV Bharat / business

ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയുന്നു; വാഹന വിപണിയില്‍ വമ്പൻ പ്രതീക്ഷകൾ

ഉൽപ്പാദനച്ചെലവ് കുറയുന്നതോടെ ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയും. അത് വിൽപ്പന വർധനയ്ക്ക് കാരണമാകുമെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയിൽ ടെസ്‌ലയുടെ 'ഗിഗാകാസ്‌റ്റിങ്‌സ്' അവതരിപ്പിക്കുന്നതോടെ ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണ രീതിയും മാറുകയാണ്.

author img

By ETV Bharat Kerala Team

Published : Mar 11, 2024, 2:20 PM IST

Electric Vehicle  Reduction In Prices  FAME II Subsidy  Many Changes By 2027
Boom In Electric Vehicle Sales Likely With Reduction In Prices

ഹൈദരാബാദ് : വൈദ്യുത വാഹനങ്ങളുടെ ഉയർന്ന വില അത് വാങ്ങുന്നതിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി മാറുകയാണ് (Boom In Electric Vehicle Sales Likely With Reduction In Prices). അടുത്ത കാലം വരെ ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങൾക്ക് 1 മുതൽ 1.5 ലക്ഷം രൂപ വരെയായിരുന്നു വില. അതേ സമയം പെട്രോൾ സ്‌കൂട്ടറുകളും മോട്ടോർ സൈക്കിളുകളും ഒരു ലക്ഷം രൂപയിൽ താഴെ ലഭിക്കും. ഇതോടെ ഇലക്‌ട്രിക് വാഹനങ്ങളുടെ വിൽപ്പന പ്രതീക്ഷിച്ചത്ര വർധിക്കുന്നില്ലെന്നാണ് വ്യവസായ വൃത്തങ്ങൾ വിലയിരുത്തുന്നത്.

ഇപ്പോൾ ഇലക്‌ട്രിക് ഇരുചക്ര വാഹന കമ്പനികൾ തങ്ങളുടെ ഉൽപ്പന്നങ്ങളുടെ വില ഗണ്യമായി കുറയ്ക്കുകയാണ്. ഓരോ വാഹനത്തിനും 25,000 രൂപ വരെയാണ് ഇളവ് നൽകുന്നത്. ഒല ഇലക്‌ട്രിക് തങ്ങളുടെ എസ് 1 ശ്രേണിയിലെ സ്‌കൂട്ടറുകളുടെ വിലയിൽ നിന്ന് 25,000 രൂപ കുറച്ചു. S1 Pro, S1 Air, S1 X+ എന്നീ വാഹനങ്ങൾക്കും ഈ കിഴിവ് ബാധകമാണ്. ഇതുമൂലം 79,999 രൂപ മുതൽ 1,29,999 രൂപ വരെ ഷോറൂം വിലയിൽ ഈ വാഹനങ്ങൾ ലഭ്യമാണ്.

ഹീറോ മോട്ടോകോർപ്പിന്‍റെ ഉപകമ്പനിയായ വിദയും സ്‌കൂട്ടറുകളുടെ വില കുറച്ചു. കൗതുകകരമെന്നു പറയട്ടെ, ഇലക്‌ട്രിക് കാർ കമ്പനികളും ഇതേ പാത പിന്തുടരുകയാണ്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ, എം ജി മോട്ടോഴ്‌സ് തുടങ്ങിയ കമ്പനികൾ തങ്ങളുടെ ഇലക്‌ട്രിക് കാറുകളുടെ വിലയിൽ നേരിയ കുറവ് വരുത്തി. വൈദ്യുത വാഹനങ്ങളുടെ വില കുറയാനുള്ള പ്രധാന കാരണങ്ങളായി പറയാവുന്നത് സാങ്കേതിക മാറ്റങ്ങളും വാഹനങ്ങളുടെ വൻതോതിലുള്ള ഉൽപ്പാദനം മൂലമുള്ള വിലക്കുറവുമാണ്.

ഇലക്‌ട്രിക് വാഹനങ്ങളുടെ ഉൽപ്പാദനവും വിൽപ്പനയും വർധിപ്പിക്കുന്നതിനായി നടപ്പാക്കുന്ന FAME-II സബ്‌സിഡി ഈ മാസം അവസാനം അവസാനിക്കുകയാണ്. അതിനാൽ, ഈ പദ്ധതിക്ക് കീഴിൽ കേന്ദ്ര സർക്കാർ 7,048 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങൾ, ഓട്ടോകൾ, കാറുകൾ എന്നിവ വാങ്ങുന്നവർക്ക് സബ്‌സിഡി നൽകാൻ ഈ ഫണ്ടുകൾ ഉപയോഗിക്കുന്നു.

സമയപരിധിക്ക് മുമ്പ് ഈ സബ്‌സിഡിയുടെ പ്രയോജനം ലഭിക്കാൻ ഇലക്‌ട്രിക് വാഹന നിർമ്മാതാക്കളും ഇപ്പോൾ വാഹനങ്ങളുടെ വില കുറയ്ക്കാൻ ഒരുങ്ങുകയാണ്. മാർച്ച് അവസാനത്തോടെ വാഹനങ്ങളുടെ സ്‌റ്റോക്ക് ക്ലിയർ ചെയ്യാനുള്ള അവസരമായാണ് അവർ ഇതിനെ കണക്കാക്കുന്നത്. ഈ വികസനങ്ങൾ ഉപഭോക്താക്കൾക്ക് പ്രയോജനകരമാണ്. ഇപ്പോൾ കുറഞ്ഞ വിലയിൽ ഇലക്‌ട്രിക് വാഹനം സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് കഴിയും.

വിൽപ്പനയിൽ നാടകീയമായ വളർച്ച : ഇലക്‌ട്രിക് വാഹന വ്യവസായം അതിവേഗം കുതിച്ചുയരുമെന്നാണ് റിപ്പോർട്ടുകൾ. സൊസൈറ്റി ഓഫ് മാനുഫാക്‌ചറേഴ്‌സ് ഓഫ് ഇലക്‌ട്രിക് വെഹിക്കിൾസിന്‍റെ (എസ്എംഇവി) സ്ഥിതി വിവരക്കണക്കുകൾ പ്രകാരം, 2022 - 23ൽ എല്ലാത്തരം ഇലക്‌ട്രിക് വാഹനങ്ങളുടെയും (ഇരു, മുച്ചക്ര വാഹനങ്ങൾ, കാറുകൾ, ബസുകൾ) വിൽപ്പന 11.79 ലക്ഷം രൂപയായി രേഖപ്പെടുത്തിയിട്ടുണ്ട്.

2023 - 24 ൽ മൊത്തം 13.77 ലക്ഷം ഇലക്‌ട്രിക് വാഹനങ്ങൾ ഇതിനകം വിറ്റഴിഞ്ഞു. ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങളേക്കാളും ബസുകളേക്കാളും ഉയർന്ന വളർച്ചയാണ് ഓട്ടോ, കാർ വിഭാഗം സാക്ഷ്യം വഹിക്കുന്നത്. ഫെബ്രുവരി അവസാനം വരെ ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങളുടെ വിൽപ്പന 2022 - 23ൽ 7.28 ലക്ഷവും 2023 - 24 ൽ 7.37 ലക്ഷവുമാണ്. 2023 - 24 സാമ്പത്തിക വർഷത്തിൽ ഇരുചക്രവാഹന വിൽപ്പനയിൽ ആകർഷകമായ വളർച്ചയുടെ ഫലമായി കുറഞ്ഞ വില കാരണം മാർച്ചിൽ വിൽപ്പന കുത്തനെ ഉയരുമെന്നാണ് വ്യവസായ സ്രോതസ്സുകൾ പ്രതീക്ഷിക്കുന്നത്.

2027 ആകുമ്പോഴേക്കും ഉണ്ടാകുന്ന മാറ്റങ്ങൾ : ലോകമെമ്പാടും പരമ്പരാഗത പെട്രോൾ, ഡീസൽ വാഹനങ്ങളുടെ സ്ഥാനത്ത് ഇലക്‌ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിക്കുന്നതിനാൽ, അടുത്ത ഏതാനും വർഷങ്ങളിൽ ഉൽപ്പാദനച്ചെലവ് ഗണ്യമായി കുറയും, അതിനാൽ പെട്രോൾ, ഡീസൽ വാഹനങ്ങളുടെ വിലയിൽ ഇലക്‌ട്രിക് വാഹനങ്ങൾ ലഭ്യമാകുമെന്ന് ഗവേഷണ സേവന സ്ഥാപനമായ ഗാർട്ട്നർ പ്രവചിക്കുന്നു.

ഇതുമൂലം 2027 ഓടെ ഇലക്‌ട്രിക് വാഹനങ്ങളുടെ വില കുറയാൻ സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഉൽപ്പാദന പ്രക്രിയയിൽ വരുന്ന മാറ്റങ്ങളും പുതിയ സാങ്കേതിക വിദ്യയും ഇതിന് സഹായകമാകുമെന്ന് പറയപ്പെടുന്നു. പെട്രോൾ, ഡീസൽ വാഹനങ്ങളുടെ ഉൽപ്പാദനച്ചെലവ് കൂടുകയും ഇലക്‌ട്രിക് വാഹനങ്ങളുടെ നിർമാണച്ചെലവ് കുറയുകയും ചെയ്യുന്ന ദിവസം വിദൂരമല്ല.

അറ്റകുറ്റപ്പണി പ്രശ്‌നം : അമേരിക്കയിൽ ടെസ്‌ല ലഭ്യമാക്കിയ ' ഗിഗാകാസ്‌റ്റിങ്‌സ് (Giga castings)' അവതരിപ്പിച്ചതോടെ ഇലക്‌ട്രിക് വാഹനങ്ങളുടെ നിർമ്മാണ രീതികൾ മാറുകയാണ്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ, കുറഞ്ഞ ചെലവിൽ ദശലക്ഷക്കണക്കിന് ഇലക്‌ട്രിക് വാഹനങ്ങൾ നിർമ്മിക്കാൻ ഈ സാങ്കേതികവിദ്യയ്ക്ക് കഴിവുണ്ട്. പക്ഷേ, ഇലക്‌ട്രിക് വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ ചെലവേറിയ കാര്യമായി മാറുന്നതാണ് പ്രശ്‌നമെന്ന് ഗാർട്ട്നർ പറഞ്ഞു.

പ്രത്യേകിച്ച് ഇലക്‌ട്രിക് വാഹനങ്ങൾക്ക് അപകടം സംഭവിച്ചാൽ നന്നാക്കാൻ വലിയ തുക വേണ്ടിവരും. വാഹനം വാങ്ങുന്നതിനും അറ്റകുറ്റപ്പണികൾക്കുമുള്ള ചെലവും കുറവാണെങ്കിൽ ഇലക്‌ട്രിക് വാഹനങ്ങൾക്ക് ആവശ്യക്കാരേറെയായിരിക്കുമെന്നും പറയപ്പെടുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.