ETV Bharat / business

ഇലക്‌ട്രിക് സൈക്കിളിന് ആരാധകരേറുന്നു; ഡിമാന്‍റുള്ള സൈക്കിളുകളും അവയുടെ ഗുണങ്ങളും; അറിയേണ്ടതെല്ലാം

author img

By ETV Bharat Kerala Team

Published : Jan 24, 2024, 5:34 PM IST

Updated : Jan 24, 2024, 8:04 PM IST

വാഹന വിപണി കീഴടക്കി വാഴുകയാണ് ഇലക്‌ട്രിക് വാഹനങ്ങള്‍. ഏറ്റവും ലാഭകരമായ സൈക്കിളുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ് . സൈക്കിള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചറിയാം.

electric cycles  Electric Cycles Rates  ഇലക്‌ട്രിക് സൈക്കിള്‍  ഇലക്‌ട്രിക് വാഹന വിപണി
Electric Cycles Rates And Benefits

ധുനിക വാഹന വിപണിയില്‍ വലിയ മുന്നേറ്റമാണ് അടുത്തിടെയായി ഉണ്ടായിട്ടുള്ളത്. പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് പുറമെ ഇപ്പോള്‍ ഏറെ ട്രെന്‍ഡിങ്ങായി കൊണ്ടിരിക്കുന്നത് ഇലക്‌ട്രിക് വാഹനങ്ങളാണ്. പുതിയ വാഹനം വാങ്ങണമെന്ന് ആഗ്രഹിക്കുന്ന ഏല്ലാവരുടെയും ചിന്ത ഇലക്‌ട്രിക് വാഹനങ്ങളെ കുറിച്ചാണ്.

വിദേശ രാജ്യങ്ങളിലെല്ലാം വളരെ നേരത്തെ പുറത്തിറങ്ങിയ ഇലക്‌ട്രിക് വാഹനങ്ങള്‍ ഇത്ര വേഗത്തില്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ ഇടം പിടിക്കുമെന്ന് പലരും ചിന്തിച്ചിട്ട് പോലുമില്ല. അങ്ങനെ ഇന്ത്യയില്‍ തരംഗം തീര്‍ത്ത് ഇലക്‌ട്രിക് വാഹനങ്ങള്‍ ലോകം മുഴുവന്‍ കീഴടക്കി കൊണ്ടിരിക്കുകയാണ്. ചെറുതും വലുതുമായ യാത്രകള്‍ക്കായി നിരവധി പേര്‍ ആശ്രയിക്കുന്നത് ഇപ്പോള്‍ ഇലക്‌ട്രിക് വാഹനങ്ങളെയാണ് (Electric Cycles Rate).

വിനോദ സഞ്ചാരത്തിന് ഇലക്‌ട്രിക് സൈക്കിളുകള്‍ ഉപയോഗിക്കുന്നതും ഏറെ സാധാരണ കാഴ്‌ചയായി മാറുകയാണ്. ഇലക്‌ട്രിക് സൈക്കിളുകളില്‍ ദീര്‍ഘ ദൂര യാത്രകള്‍ ചെയ്യുന്നത് പുതുതലമുറയ്‌ക്ക് ഏറെ പ്രിയം തന്നെയാണ്. ഇലക്‌ട്രിക് സ്‌കൂട്ടര്‍, സൈക്കിള്‍ എന്നിവയ്‌ക്കാണ് വിപണിയില്‍ ഏറെ ഡിമാന്‍ഡുള്ളത്. സാധാരണ സൈക്കിള്‍ സവാരിക്കെന്ന പോലെ ദീര്‍ഘ ദൂരം ചവിട്ടേണ്ടതില്ലെന്നും കുറഞ്ഞ വൈദ്യുതിയില്‍ ദീര്‍ഘ ദൂരം സഞ്ചരിക്കാമെന്നതുമാണ് ഇലക്‌ട്രിക് സൈക്കിളിന്‍റെ പ്രത്യേകത. നിലവില്‍ മറ്റ് വാഹനങ്ങള്‍ ഉപയോഗിക്കുകയാണെങ്കിലുണ്ടാകുന്ന ഇന്ധന ചെലവ് കണക്കാക്കിയാല്‍ ഇലക്‌ട്രിക് വാഹനങ്ങളാണ് ഏറെ ലാഭകരം (Electric Cycles Under 30000).

നല്ലൊരു ഇനം സൈക്കിളിനാണെങ്കില്‍ 30,000 രൂപയ്‌ക്കുള്ളിലാണ് വില വരിക. വിപണിയില്‍ ഇറങ്ങുന്ന സ്‌കൂട്ടറുകളുടെ മൂന്നിലൊന്ന് വില മാത്രമെ ഇലക്‌ട്രിക് സൈക്കിളിനുള്ളൂ. ഇലക്‌ട്രിക് സൈക്കിള്‍ വാങ്ങിയാല്‍ ഇന്ധന ചെലവ് കുറക്കുന്നതിനൊപ്പം ആരോഗ്യവും മെച്ചപ്പെടുത്താനാകും. മാത്രമല്ല പെട്രോള്‍, ഡീസല്‍ വാഹനങ്ങളെ അപേക്ഷിച്ച് വൈദ്യുത വാഹനങ്ങള്‍ ഏറെ പ്രകൃതി സൗഹൃദവുമാണ് (Benefits Of Electric Cycles).

ഇലക്‌ട്രിക് സൈക്കിളുകള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

ബാറ്ററി: സൈക്കിളുകള്‍ വാങ്ങിക്കുമ്പോള്‍ അവയുടെ ബാറ്ററിയെ കുറിച്ച് കൂടുതല്‍ മനസിലാക്കണം. നിങ്ങളുടെ ദൈനംദിന യാത്രകള്‍ ഏറെ സൗകര്യപ്രദമാണോ എന്നത് ഉറപ്പ് വരുത്തണം. നിങ്ങള്‍ ഉദ്ദേശിക്കുന്ന മൈലേജ് ലഭ്യമാണോ എന്ന കാര്യവും ഉറപ്പ് വരുത്തേണ്ടതുണ്ട്.

ചാര്‍ജിങ് ഇന്‍ഫ്രാസ്‌ട്രക്‌ച്ചര്‍: സൈക്കിളുകള്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യം നിങ്ങളുടെ വീട്ടിലോ പരിസരത്തോ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. പതിവായി ചാര്‍ജ് ചെയ്യാനുളള സൗകര്യം ഒരുക്കണം.

സൈക്കിളിന്‍റെ ഗുണമേന്മ: പുതിയ സൈക്കിളുകള്‍ വാങ്ങുമ്പോള്‍ അവയുടെ ഗുണമേന്മയെ കുറിച്ച് അറിഞ്ഞിരിക്കണം. ദൃഢതയുള്ള ബോഡിയാണ് സൈക്കിളിന്‍റേതെന്ന് ഉറപ്പ് വരുത്തണം. മാത്രമല്ല വളരെ കാലം കേടുപാടുകള്‍ സംഭവിക്കാത്ത വിധമുള്ളവ തെരഞ്ഞെടുക്കാന്‍ ശ്രമിക്കണം.

പെഡൽ-അസിസ്റ്റ് ആന്‍ഡ് ത്രോട്ടിൽ: പെഡൽ-അസിസ്റ്റ്, ത്രോട്ടിൽ എന്നിവ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് തെരഞ്ഞെടുക്കാം. പെഡല്‍ അസിസ്റ്റ് സൈക്കിളാണെങ്കില്‍ അതിലുള്ള യാത്ര വ്യായാമത്തിന് തുല്യമായിരിക്കും. അതേസമയം ത്രോട്ടില്‍ ആണെങ്കില്‍ ശരീരത്തിന് അധികം അധ്വാനമില്ലാതെ റൈഡുകള്‍ കൂടുതല്‍ അനായാസമാകുന്നു.

അറ്റകുറ്റപ്പണി ചെലവുകള്‍: വ്യത്യസ്‌ത സൈക്കിളികള്‍ക്ക് വ്യത്യസ്‌ത തരത്തിലായിരിക്കും അറ്റകുറ്റപ്പണികള്‍ വരിക. ഇത്തരത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തുമ്പോള്‍ ചെലവ് കുറഞ്ഞവ തെരഞ്ഞെടുക്കണം.

വാറന്‍റിയും വില്‍ക്കുമ്പോഴുണ്ടാകുന്ന (Re sale value)ലാഭവും: സൈക്കിള്‍ വാങ്ങുമ്പോള്‍ കമ്പനി നല്‍കുന്ന വാറന്‍റി കാലാവധി എത്രയാണെന്ന് പരിശോധിക്കണം. അതുപോലെ നമ്മുടെ ആവശ്യം കഴിഞ്ഞ് സൈക്കിള്‍ മറ്റൊരാള്‍ക്ക് വില്‍ക്കേണ്ടി വന്നാല്‍ അതിന് ലാഭകരമായ തുക ലഭിക്കുമോ എന്ന് ഉറപ്പ് വരുത്തണം. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ച് വേണം പുതിയ സൈക്കിള്‍ തെരഞ്ഞെടുക്കാന്‍.

EMOTORAD Youth X1 Mountain Electric Cycle: 30,000 രൂപയ്‌ക്കുള്ളില്‍ തന്നെ ഗുണനിലവാരമുള്ള ഇലക്‌ട്രിക് സൈക്കിളുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഇതില്‍ ഉള്‍പ്പെട്ട ഒന്നാണ് EMOTORAD Youth X1 Mountain Electric Cycle. ഈ വിലയില്‍ ലഭിക്കുന്ന മികച്ച ഫീച്ചറുകളുള്ള സൈക്കിളാണിത്. 250W BLDC മോട്ടറാണ് ഇതിലുള്ളത്. 7.65Ah Li-Ion ബാറ്ററിയാണ് ഇതിനുള്ളത്. നീല നിറമുള്ള സൈക്കിളിന് ഒരു ഫാഷണബിള്‍ ടച്ചാണുള്ളത്.

പ്രധാന പ്രത്യേകതകള്‍:

  • ഭാരം വളരെ കുറഞ്ഞതാണ്.
  • സീറ്റ് ആവശ്യാനുസരണം ക്രമീകരിക്കാന്‍ സാധിക്കും.
  • ഉറപ്പുള്ള MTB സ്റ്റീൽ അലോയ് ഫ്രെയിമാണുള്ളത്.
  • ബാറ്ററിയും ഏറെ ഗുണനിലവാരമുള്ളതാണ്.
  • സ്‌മൂത്തായ ത്രോട്ടിലാണ് ഇതിലുള്ളത്.

ലീഡർ ഇ-പവർ L7 27.5T ഇലക്‌ട്രിക് സൈക്കിള്‍: കുറഞ്ഞ വിലയില്‍ നിരവധി ഫീച്ചറുകളുള്ള ഈ സൈക്കിള്‍ യൂണിസെക്‌സാണ് (unisex,ഉഭയലിംഗം). 250W BLDC മോട്ടറാണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത. കൂടാതെ ഡ്യൂവല്‍ ഡിസ്‌ക് ബ്രേക്ക് ബാറ്ററിക്ക് ഒരു വര്‍ഷം വാറന്‍റിയും കമ്പനി ഉറപ്പ് നല്‍കുന്നുണ്ട്. ആരെയും ആകര്‍ഷിക്കും വിധമുള്ള ഇതിന് സീ ഗ്രീന്‍ കളറാണുള്ളത്.

പ്രധാന പ്രത്യേകതകള്‍:

  • ടയറിന്‍റെ സൈസ് 27.5 ഇഞ്ചും ഫ്രെയിം 19 ഇഞ്ചുമാണുള്ളത്.
  • ബാറ്ററി സിസ്റ്റ് കൂടുതല്‍ മികച്ചതാണ്.
  • ഡ്യുവല്‍ ഡിസ്‌ക്‌ ബ്രേക്ക്.
  • മോട്ടറും വളരെയധികം ഗുണമേന്മയുള്ളതാണ്.

Geekay Hashtag 27.5T Single Speed Electric Cycle (ഗീകെ ഹാഷ്‌ടാഗ് 27.5T സിംഗിൾ സ്പീഡ് ഇലക്‌ട്രിക് സൈക്കിൾ): കുറഞ്ഞ വിലയില്‍ വിപണിയില്‍ ലഭ്യമാകുന്ന സൈക്കിളുകളില്‍ വളരെയധികം നല്ല ഫീച്ചറുകളുള്ള സൈക്കിളാണ് ഗീകെ ഹാഷ്‌ടാഗ് 27.5T സിംഗിൾ സ്‌പീഡ് ഇലക്‌ട്രിക് സൈക്കിള്‍. വളരെ സ്‌മൂത്തും സുരക്ഷിതവുമായ റൈയ്‌ഡാണ് ഈ സൈക്കിള്‍ പ്രധാനം ചെയ്യുന്നത്. കറുപ്പും അതിനൊപ്പം ലൈറ്റ് ഗ്രീനും ചേര്‍ന്ന് സ്റ്റൈലിഷ്‌ ലുക്കാണ് സൈക്കിളിന്‍റെ മറ്റൊരു പ്രത്യേകത. സിംഗിൾ-സ്‌പീഡ് ഫംഗ്‌ഷനാണ് ഇതിലുള്ളത്. ഊരിയെടുക്കാവുന്ന തരത്തിലുള്ള ബാറ്ററിയാണ് സൈക്കിളിനുള്ളത്. അതുകൊണ്ട് തന്നെ എവിടെ നിന്നും ഇത് ചാര്‍ജ് ചെയ്യാനാകും.

പ്രധാന സവിശേഷതകൾ:

  • സ്‌മാർട്ട് LED ഡിസ്പ്ലേ.
  • ഡിറ്റാച്ചബിള്‍ ബാറ്ററി.
  • ഹൈ-ടെൻസൈൽ കാർബൺ സ്റ്റീൽ ഫ്രെയിം.
  • നൈലോൺ ടയറുകൾ.
  • ഇൻബിൽറ്റ് ഹോണുള്ള മുന്‍വശത്തെ എൽഇഡി ലൈറ്റ്.

ഇലക്‌ട്രിക് സൈക്കിളിന്‍റെ ഗുണങ്ങള്‍:

  • വളരെ കുറഞ്ഞ ചെലവില്‍ ആളുകള്‍ക്ക് ഇലക്‌ട്രിക് വാഹനത്തില്‍ യാത്ര ചെയ്യാന്‍ അവസരം ഒരുക്കുന്നു.
  • പ്രകൃതി സൗഹൃദമായ യാത്രകള്‍ക്ക് അവസരമൊരുങ്ങുന്നതിനൊപ്പം ശബ്‌ദ, പരിസ്ഥിതി മലിനീകരണങ്ങള്‍ കുറക്കുന്നു.
  • ഇത്തരം സൈക്കിളില്‍ യാത്ര ചെയ്യുന്നത് ശാരീരിക ആരോഗ്യം വര്‍ധിപ്പിക്കുന്നു.
  • കുറഞ്ഞ വിലയില്‍ തന്നെ ഗുണമേന്മയുള്ള വാഹനങ്ങള്‍ ലഭ്യമാകുന്നു.
  • നഗരങ്ങളിലെ ഗതാഗത കുരുക്ക് കുറക്കാന്‍ സൈക്കിള്‍ യാത്ര സഹായിക്കുന്നു.

Last Updated : Jan 24, 2024, 8:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.