രജനികാന്ത് നായകനായി എത്തുന്ന ചിത്രം 'വേട്ടയ്യനു' വേണ്ടി പ്രേക്ഷകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളുകളായി. ടി കെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒക്ടോബര്‍ പത്തിന് തിയേറ്ററുകളില്‍ എത്തും. എന്നാല്‍ പ്രേക്ഷകര്‍ക്ക് ഏറെ ആകാംക്ഷ നല്‍കികൊണ്ട് ചിത്രത്തിന്‍റെ ട്രെയിലര്‍ നാളെ (ഒക്ടോബര്‍ 2 ) റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഇതേസമയം ചിത്രത്തിന്‍റെ സെന്‍സറിങ് പൂര്‍ത്തിയായി ചിത്രത്തിന് യു എ സര്‍ട്ടിഫിക്ക് ലഭിച്ചു.
രണ്ട് മണിക്കൂര്‍ നാല്പത്തി മൂന്ന് മിനിറ്റാണ് വേട്ടയ്യന്‍റെ ദൈര്‍ഘ്യം. ആദ്യ പകുതി ഒരു മണിക്കൂര്‍ ഇരുപത് മിനിറ്റും രണ്ടാം പകുതി ഒരു മണിക്കൂര്‍ ഇരുപത്തിയൊന്ന് മിനിറ്റുമാണ്. താരസമ്പന്നായി ഈ ചിത്രത്തിന്‍റെ റണ്‍ ടൈം അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു.
ചിത്രത്തില്‍ മഞ്ജുവാര്യര്‍, അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണാ ദഗ്ഗുബട്ടി, സാബുമോന്‍, ദുഷാര വിജയന്‍, റിതിക സിങ്, എന്നിങ്ങനെ വലിയ താരനിര തന്നെയാണ് അണിനിരക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുക. നേരത്തെ ചിത്രത്തിന്‍റെ പ്രിവ്യൂ പുറത്തു വിട്ടിരുന്നു. ഇത് ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെുടുത്തത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പൊലീസ് എന്‍കൗണ്ടറിനെക്കുറിച്ചാണ് ചിത്രത്തിന്‍റെ കഥയെന്നാണ് നേരത്തെ ഇറങ്ങിയ ടീസര്‍ നല്‍കുന്ന സൂചന. എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്‌റ്റായാണ് രജിനികാന്ത് ചിത്രത്തില്‍ എത്തുന്നത്. തലൈവരുടെ ഭാര്യയായണ് മഞ്ജുവാര്യര്‍ വേഷമിടുന്നത്. താര എന്നാണ് മഞ്ജുവിന്‍റെ കഥാപാത്രത്തിന്‍റെ പേര്.
അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തില്‍ സംഗീതം നല്‍കിയിരിക്കുന്നത്. രജനികാന്തും മഞ്ജുവാര്യരും തകര്‍ത്താടിയ 'മനസിലായോ' എന്ന ഗാനം വലിയ ആരാധകപ്രീതി നേടിയിട്ടുണ്ട്. ഈ പാട്ടിലെ മലയാള ഭാഷാ പ്രയോഗങ്ങളും 'ചേട്ടന്‍' വിളിയും മലയാളികള്‍ക്കിടയിലും ട്രെന്‍ഡിങ്ങായിരുന്നു. ചിത്രം കേരളത്തില്‍ എത്തിക്കുന്നത് ശ്രീഗോകുലം മൂവിസ് ആണ്.
Also Read:'ഇത്രമേല്‍ വിനയവും താഴ്‌മയുമുള്ള ഒരു താരത്തെ കാണുക എളുപ്പമല്ല':ടി എന്‍ പ്രതാപന്‍