തിരുവനന്തപുരം: മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങുകള്‍ തിരികെ കൂട്ടിലെത്തിയില്ല. മൃഗശാല അങ്കണത്തിൽ തന്നെ തുടരുന്ന കുരങ്ങുകളെ തിരിച്ചെത്തിക്കാനുള്ള ശ്രമം ഇന്നും തുടരുമെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു. മൃഗശാല വളപ്പിലെ മരത്തിന്‍റെ മുകളില്‍ തന്നെയാണ് കുരങ്ങുകള്‍ തുടരുന്നത്. കുരങ്ങുകളെ നിരീക്ഷിക്കാന്‍ നാല് അനിമല്‍ കീപ്പര്‍മാരെയാണ് നിയോഗിച്ചിട്ടുള്ളതെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു.
മൂന്ന് ഹനുമാന്‍ കുരങ്ങുകളും പുറത്ത് പോകാന്‍ സാധ്യതയില്ലെന്ന കണക്കുകൂട്ടലിലാണ് ജീവനക്കാര്‍. ഇണയെ കാട്ടിയും ഭക്ഷണം നൽകിയും കുരങ്ങുകളെ അനുനയത്തില്‍ താഴെയിറക്കാനാണ് നീക്കം. നിലവില്‍ മയക്കുവെടിവെച്ച് പിടികൂടാനുള്ള സാധ്യത പരിഗണനയിലില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇന്ന് (ഒക്‌ടോബർ 1) ഉച്ചയോടെ തിരികെ കൂട്ടിലേക്ക് ആകര്‍ഷിക്കാനായില്ലെങ്കില്‍ മരങ്ങള്‍ക്ക് ചുറ്റം വല വലിച്ചു കെട്ടി കുരങ്ങുകളെ പിടികൂടാനുള്ള സാധ്യതയും പരിഗണനയിലുണ്ട്. മനുഷ്യ സാന്നിധ്യം ഉണ്ടായാൽ തിരികെ കൂട്ടിൽ കയറാനുള്ള സാധ്യത കുറയുമെന്നതിനാൽ മൃഗശാലയ്ക്ക് ഇന്ന് അവധി നൽകി. തിരക്ക് കുറഞ്ഞ ദിവസമായതിനാല്‍ ഇത് കുരുങ്ങുകളെ തിരികെ കൂട്ടിലേക്കെത്തിക്കാനുള്ള അവസരമായാണ് ജീവനക്കാർ കാണുന്നത്.
ഇന്നലെ (സെപ്‌റ്റംബർ 30) രാവിലെയായിരുന്നു കൂട്ടിലേക്ക് മാറ്റുന്നതിനിടെ മുമ്പ് ചാടിപ്പോയ ഹനുമാന്‍ കുരങ്ങ് ഉള്‍പ്പെടെ 3 ഹനുമാന്‍ കുരങ്ങുകള്‍ മൃഗശാലയില്‍ നിന്നു ചാടിപ്പോയത്. കൂടിന്‍റെ കിടങ്ങ് ചാടിക്കടന്ന് മൃഗശാലയ്ക്കുള്ളിലെ മരത്തിന്‍റെ മുകളില്‍ കയറി കുരങ്ങുകള്‍ ഓരോ മരത്തിലേക്കായി ചാടി മാറുകയാണ്.
Also Read: വനം വകുപ്പ് തിരിഞ്ഞ് നോക്കിയില്ല; ഷോക്കേറ്റ കുട്ടിക്കുരങ്ങന് രക്ഷകനായി ഓട്ടോഡ്രൈവർ- വീഡിയോ