ETV Bharat / business

ബാങ്ക് ജീവനക്കാര്‍ക്ക് ആശ്വാസം: ക്ഷാമബത്ത 15.67 ശതമാനം വര്‍ധിപ്പിച്ചു; ഉത്തരവിറങ്ങി - DA For Bank Employees Hiked - DA FOR BANK EMPLOYEES HIKED

ബാങ്ക് ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചതായി ഐബിഎ. 15.67 ശതമാനമാനമാണ് വര്‍ധനവ്. ഇത്തവണയുണ്ടായിട്ടുള്ളത് 0.24 ശതമാനം വര്‍ധനവ്.

BANK EMPLOYEES DA HIKED  BANK EMPLOYEES DA  ബാങ്ക് ജീവനക്കാരുടെ ഡിഎ വര്‍ധനവ്  ബാങ്ക് ജീവനക്കാരുടെ ക്ഷാമബത്ത
DA For Bank Employees Hiked (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 11, 2024, 9:36 PM IST

ബാങ്ക് ജീവനക്കാര്‍ക്കുള്ള ക്ഷാമബത്ത 15.67 ശതമാനം ഉയര്‍ത്തിയതായി ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ (ഐബിഎ). ജൂണ്‍, ജൂലൈ മാസങ്ങളിലെ ക്ഷമാബത്തയാണ് 15.67 ശതമാനമാക്കി ഉയര്‍ത്തിയത്. ഇന്നലെയാണ് (ജൂണ്‍ 10) ഇതുസംബന്ധിച്ച് ഐബിഎ വിജ്ഞാപനം ഇറക്കിയത്. 'ബാങ്ക് ജീവനക്കാര്‍ക്കുള്ള ഡിഎ 15.67 ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ടെന്ന്' വിജ്ഞാപനത്തില്‍ പറയുന്നു.

നേരത്തെയുണ്ടായിരുന്ന ഡിഎയില്‍ നിന്നും 0.24 ശതമാനമാണ് ഇത്തവണ വര്‍ധനവുണ്ടായിട്ടുള്ളത്. നേരത്തെ 138.76 ആയിരുന്നു ജീവനക്കാര്‍ക്കുള്ള ഡിഎ. കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യന്‍ ബാങ്ക് അസോസിയേഷനും ബാങ്ക് ജീവനക്കാരുടെ യൂണിയനുകളും 17 ശതമാനം വാര്‍ഷിക വേതന വര്‍ധനവ് സംബന്ധിച്ച് ധാരണയിലെത്തിയിരുന്നു. ഈ തീരുമാനം പൊതുമേഖല ബാങ്കുകള്‍ക്ക് ഏകദേശം 8284 കോടി രൂപയുടെ അധിക ചെലവുണ്ടാക്കിയേക്കും.

800,000 ബാങ്ക് ജീവനക്കാര്‍ക്ക് ഇതിലൂടെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. CAIIM (CAIIB Part-II) പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥര്‍ക്ക് അടുത്ത നവംബര്‍ മുതല്‍ ഇന്‍ക്രിമെന്‍റുകള്‍ക്ക് അര്‍ഹതയുണ്ടാകുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. ബാങ്കുകളുടെ ആഴ്‌ചയിലെ അവധിയെ കുറിച്ചും വിജ്ഞാപനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ബാങ്കുകളുടെ അവധി സംബന്ധിച്ച് സര്‍ക്കാര്‍ അറിയിപ്പ് ലഭിക്കുന്ന മുറയ്‌ക്ക് പ്രവൃത്തി സമയം പ്രാബല്യത്തില്‍ വരുമെന്നും ഐബിഎ വിജ്ഞാപനത്തില്‍ വ്യക്തമാക്കി.

Also Read: ഇന്ത്യയുടെ സ്വർണം എന്തുകൊണ്ട് വിദേശ നിലവറകളിൽ സൂക്ഷിക്കുന്നു?; വിശദമായി അറിയാം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.